നെക്സോൺ ഇവിക്ക് 1.2 ലക്ഷം രൂപ വരെ വിലക്കുറവ്, ടിയാഗോയ്ക്കും കുറച്ചു!
Mail This Article
×
നെക്സോണ്‍, ടിയാഗോ ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോൺ ഇവി ലോങ് റേഞ്ചിന്റെ വില 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്. ഇതോടെ എൽആറിന്റെ ബേസ് വേരിയന്റിന്റെ വില 16.99 ലക്ഷം രൂപയായി കുറഞ്ഞു. നെക്സോൺ.ഇവി എന്ന റേഞ്ച് കുറഞ്ഞ മോഡലിന്റെ വില ആരംഭിക്കുന്നത് 14.49 ലക്ഷം രൂപയിലാണ്.
നെക്സോണിനെ കൂടാതെ ചെറു ഇലക്ട്രിക് കാറായ ടിയാഗോയുടേയും വില 70000 രൂപ വരെ ടാറ്റ കുറച്ചിട്ടുണ്ട്. ഇതോടെ ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില 7.99 ലക്ഷം രൂപയായി. ബാറ്ററിയിൽ വന്ന വിലക്കുറവാണ് വാഹനങ്ങളുടെ വില കുറയ്ക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ടാറ്റ പറയുന്നത്. അടുത്തിടെ വിപണിയിലെത്തിയ പഞ്ച് ഇവിയിൽ ഈ ഇളവുകൾ തുടക്കത്തിൽ തന്നെ പ്രാവർത്തികമായിരുന്നുവെന്നും ടാറ്റ അറിയിച്ചു.
English Summary:
Auto News, Tata reduces EV prices up to Rs 1.2 lakh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.