റേഞ്ച് റോവറിന്റെ തിളക്കത്തിൽ ഐശ്വര്യ ലക്ഷ്മി, കേരളത്തിലെ ആദ്യ 2024 മോഡൽ
റേഞ്ച് റോവർ ഇവോക് സ്വന്തമാക്കി നടി ഐശ്വര്യലക്ഷ്മി. ഇവോകിന്റെ ഡീസൽ മോഡലായ ഡൈനാമിക് എസ്ഇയാണ് നടിയുടെ ഏറ്റവും പുതിയ വാഹനം. കേരളത്തിലെ 2024 ഇവോക്കാണ് ഇത്. 67.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില, ഓൺ റോഡ് ടാക്സ് അടക്കം വില 87.48 ലക്ഷം രൂപ. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ

റേഞ്ച് റോവർ ഇവോക് സ്വന്തമാക്കി നടി ഐശ്വര്യലക്ഷ്മി. ഇവോകിന്റെ ഡീസൽ മോഡലായ ഡൈനാമിക് എസ്ഇയാണ് നടിയുടെ ഏറ്റവും പുതിയ വാഹനം. കേരളത്തിലെ ആദ്യ 2024 ഇവോക്കാണ് ഇത്. 67.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില, ഓൺ റോഡ് ടാക്സ് അടക്കം വില 87.48 ലക്ഷം രൂപ. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് പുതിയ വാഹനം താരം വാങ്ങിയത്.
നിരവധി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവോക്കിന്റെ 2024 മോഡൽ എത്തുന്നത്. ഡൈനാമിക് എസ്ഇ ട്രിമ്മിൽ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ട്രിബെക്ക ബ്ലൂ നിറത്തിലുള്ള മോഡലാണ് നടിയുടെ വാഹനം. 2.0 ലീറ്റർ പെട്രോൾ എൻജിൻ മോഡലിന് 247 ബിഎച്ച്പി കരുത്തും 365 എൻഎം ടോർക്കുമുണ്ട്. ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയ 2.0 ലീറ്റർ ഡീസൽ മോഡലിന് 201 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കുമുണ്ട്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, കുമാരി, അർജന്റീന ഫാൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്.