ഇതിൽ കൂടുതൽ സ്റ്റൈൽ എന്തിന്? സ്ലാവിയയുടെ സ്പെഷൽ എഡിഷന്; 500 എണ്ണം മാത്രം
മിഡ് സൈസ് സെഡാൻ സ്ലാവിയയുടെ സ്പെഷൽ എഡിഷനുമായി സ്കോഡ എത്തിയിരിക്കുന്നു. ഉയർന്ന മോഡലായ സ്റ്റൈൽ വേരിയന്റിൽ സ്റ്റൈൽ എഡിഷനാണ് സ്കോഡ പുറത്തിറക്കിയിരിക്കുന്നത്. 500 എണ്ണം മാത്രമായിരിക്കും ഇപ്പോൾ പുറത്തിറങ്ങുക. സ്ലാവിയയുടെ ഉയർന്ന മോഡലായ 1.5 ലീറ്റർ ഡിഎസ്ജി സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനം

മിഡ് സൈസ് സെഡാൻ സ്ലാവിയയുടെ സ്പെഷൽ എഡിഷനുമായി സ്കോഡ എത്തിയിരിക്കുന്നു. ഉയർന്ന മോഡലായ സ്റ്റൈൽ വേരിയന്റിൽ സ്റ്റൈൽ എഡിഷനാണ് സ്കോഡ പുറത്തിറക്കിയിരിക്കുന്നത്. 500 എണ്ണം മാത്രമായിരിക്കും ഇപ്പോൾ പുറത്തിറങ്ങുക.
സ്ലാവിയയുടെ ഉയർന്ന മോഡലായ 1.5 ലീറ്റർ ഡിഎസ്ജി സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനം പുറത്തിറക്കുന്നത്. ക്യാൻഡി വൈറ്റ്, ബ്രില്യൻഡ് സിൽവർ, ടൊറനാഡോ റെഡ് എന്നീ നിറങ്ങളിലാണ് പുതിയ മോഡൽ എത്തുക. ഡ്യുവൽ ഡാഷ് ക്യാമറ, റൂഫ് റെയിൽ, ബ്ലാക് ഔട്ട് പില്ലറുകളിലെ എഡിഷൻ ബാഡ്ജിങ്, ബ്ലാക് മിറർ കവർ പുതിയ നിരവധി ഫീച്ചറുകൾ പുതിയ എഡിഷനിലുണ്ട്. നിലവിലെ സ്റ്റൈൽ മോഡലിനെക്കാൾ 30000 രൂപ അധികം നൽകിയാൽ പുതിയ വാഹനം ലഭിക്കും. 19.13 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
സ്‌കോഡയുടെ സെഡാനുകളില്‍ ഏറ്റവും ജനപ്രിയമേറിയ മോഡലാണ് സ്ലാവിയ. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷയും സ്ലാവിയ നേടിയിട്ടുണ്ട്. 115 എച്ച്പി പരമാവധി കരുത്തുള്ള 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും 150 എച്ച്പി 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും വാഹനത്തിനുണ്ട്.