ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുകയും അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും ഹാഫ് സെഞ്ചുറി നേടുകയും ചെയ്ത യുവതാരം സർഫറാസ് ഖാനിന്റെ പിതാവിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. സർഫറാസ് ഖാന്റെ ടെസ്റ്റിലെ മികവുറ്റ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുകയും അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും ഹാഫ് സെഞ്ചുറി നേടുകയും ചെയ്ത യുവതാരം സർഫറാസ് ഖാനിന്റെ പിതാവിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. സർഫറാസ് ഖാന്റെ ടെസ്റ്റിലെ മികവുറ്റ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് മഹീന്ദ്ര തങ്ങളുടെ ഗ്ലാമറസ് വാഹനങ്ങളിൽ ഒന്നായ ഥാർ താരത്തിന്റെ പിതാവ് നൗഷാദ് ഖാന് സമ്മാനിക്കുമെന്ന് അറിയിച്ചത്. മകന്റെ താൽപര്യത്തെ പിന്തുണച്ചു കൊണ്ട് അവനൊപ്പം നിന്ന ആ പിതാവിന്റെ കഠിനധ്വാനം, ക്ഷമ, ധൈര്യം അത് എക്കാലത്തും മാനിക്കപ്പെടണമെന്നു മഹീന്ദ്ര കുറിച്ചു. 

''ആത്മവിശ്വാസം കൈവിടരുത്. കഠിനാധ്വാനം, ക്ഷമ, ധൈര്യം ഇതിലും മികച്ച ഏതു മൂല്യമാണ് തന്റെ കുഞ്ഞിനെ പ്രചോദിപ്പിക്കാൻ ഒരു പിതാവിൽ വേണ്ടത്? അത്തരത്തിൽ മാതൃകയായ നൗഷാദ് ഖാന് ഥാർ സമ്മാനിക്കുക എന്നത് മഹീന്ദ്രയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്''. ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച വാക്കുകൾ ഇപ്രകാരമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളുടെ പിൻബലത്തിലാണ് സർഫറാസ് ഖാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. സെലക്ടർമാരുടെ തീരുമാനം സാധൂകരിക്കുന്ന തരത്തിലുള്ള മികവുറ്റ പ്രകടനവും താരം പുറത്തെടുത്തിരുന്നു. മകന്റെ അരങ്ങേറ്റ മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ പിതാവ് നൗഷാദ് ഖാൻ നിറകണ്ണുകളോടെയാണ് ആ മത്സരം വീക്ഷിച്ചത്. 

ADVERTISEMENT

ഇതാദ്യമല്ല മഹീന്ദ്ര ഒരു കായികതാരത്തിനു തങ്ങളുടെ വാഹനം സമ്മാനമായി നൽകുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള നിരവധി കായികതാരങ്ങൾക്ക് നേരത്തെ മഹീന്ദ്ര തങ്ങളുടെ എസ് യു വി സമ്മാനമായി നൽകിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ് റോഡ് വാഹനങ്ങളിലൊന്നാണ് ഥാർ.  1.5 ലീറ്റർ ഡീസൽ, 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ പെട്രോൾ എൻജിനുകളോടെ മഹീന്ദ്ര ഥാർ വിപണിയിലുണ്ട്. 11.25 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary:

Auto News, Anand Mahindra to Gift Mahindra Thar to Sarfaraz Khan’s Father After Debut Test Performance