ഉയർന്ന മൈലേജ്! ഇന്ത്യയില്‍ നടക്കുന്നത് നിശബ്ദ സിഎൻജി വിപ്ലവം
ഇന്ത്യന്‍ വാഹന വിപണിയില്‍ നിശബ്ദമായ ഒരു സി എന്‍ ജി അനുകൂല തരംഗം സംഭവിക്കുന്നുണ്ട്. 2023ല്‍ മാത്രം 1.8 ലക്ഷം സി എന്‍ ജി വാഹനങ്ങളാണ് രാജ്യത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്ര ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനമാണ്

ഇന്ത്യന്‍ വാഹന വിപണിയില്‍ നിശബ്ദമായ ഒരു സി എന്‍ ജി അനുകൂല തരംഗം സംഭവിക്കുന്നുണ്ട്. 2023ല്‍ മാത്രം 1.8 ലക്ഷം സി എന്‍ ജി വാഹനങ്ങളാണ് രാജ്യത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്ര ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനമാണ് വളര്‍ച്ച.
പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ വളര്‍ച്ച നേടാന്‍ സി എന്‍ ജിക്ക് കഴിഞ്ഞ വര്‍ഷം സാധിച്ചു. ബജറ്റ് കാര്‍ മോഡലുകളിലാണ് സി എന്‍ ജി കാറുകള്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും കുറഞ്ഞ ഓണര്‍ഷിപ്പ് കോസ്റ്റും സി എന്‍ ജി സ്റ്റേഷനുകള്‍ കൂടി വരുന്നതുമെല്ലാം പുതിയ ട്രന്‍ഡിന് അനുകൂലമാണ്.
സിഎന്‍ജിയിലേക്കുള്ള ഉപഭോക്താക്കളുടെ ഇഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ച് കാര്‍ നിര്‍മാതാക്കളും ഈ മാറ്റത്തിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. മാരുതി സുസുക്കിയാണ് സി എന്‍ ജി കാറുകളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള കാര്‍ നിര്‍മാതാക്കള്‍. 2022 മാര്‍ച്ചില്‍ തന്നെ പത്തു ലക്ഷം സി എന്‍ ജി കാറുകള്‍ മാരുതി സുസുക്കി വിറ്റിരുന്നു.
സിഎന്‍ജിയില്‍ ആദ്യത്തെ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്(എ എം ടി) അവതരിപ്പിച്ച് ടാറ്റയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടാറ്റയുടെ ടിയാഗോ, ടിഗോര്‍ കാറുകളിലാണ് സി എന്‍ ജി മോഡലുള്ളത്. ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024ല്‍ ടാറ്റ നെക്സോണ്‍ iCNG കണ്‍സെപ്റ്റും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിരുന്നു. സിഎന്‍ജി വിപണിയില്‍ മത്സരത്തിനുണ്ടെന്ന ടാറ്റയുടെ പ്രഖ്യാപനം കൂടിയായിരുന്നു ഇത്. ടാറ്റയുടെ മിഡ് സൈസ് എസ് യു വി കൂപ്പെയായി കര്‍വിനും സി എന്‍ ജി വകഭേദം ഉണ്ടാവുമെന്ന പ്രചാരവും ശക്തമാണ്.
ടാറ്റയെ പോലെ ഹ്യുണ്ടേയും മാരുതി സുസുക്കിയും ടൊയോട്ടയും സി എന്‍ ജി മത്സരത്തിലുണ്ട്. ഐ10, എക്സ്റ്റര്‍, ഓറ, ഗ്രാന്‍ഡ് വിറ്റാര, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നിവയിലെല്ലാം സി എന്‍ ജി വകഭേദങ്ങളുണ്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ സി എന്‍ ജി മോഡലുകളുടെ കൂടി വരവ് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നു വ്യക്തം.
ഇന്ധന വില വര്‍ധനയിലുള്ള ആശങ്കയാണ് പലരേയും സി എന്‍ ജിയിലേക്കു തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഫാക്ടറി ഫിറ്റഡ് സി എന്‍ ജി കാറുകളുടെ ആവശ്യക്കാരും വര്‍ധിച്ചിട്ടുണ്ട്. കാര്‍ നിര്‍മാണ കമ്പനികള്‍ മികച്ച വാറണ്ടി സഹിതം സി എന്‍ ജി മോഡലുകള്‍ ഇറക്കാന്‍ തയ്യാറായതും ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചു. ആഗോള തലത്തില്‍ തന്നെ സി എന്‍ ജി മോഡലുകള്‍ മികച്ച വില്പനയാണ് നടത്തുന്നത്. ഇന്ധനവിലയും മലിനീകരണം കുറവാണെന്നതും സി എന്‍ ജി കാറുകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.