എണ്ണക്കറുപ്പിന് ഏഴഴക്! നെക്സോണ്‍, ഹാരിയർ, സഫാരി പുത്തൻ എഡിഷൻ
നെക്സോണ്‍, നെക്സോണ്‍ ഇവി, ഹാരിയര്‍, സഫാരി മോഡലുകളില്‍ പുതിയ ഡാര്‍ക്ക് എഡിഷന് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. 2019ല്‍ ഹാരിയറില്‍ ആദ്യമായിറക്കിയ ഡാര്‍ക്ക് എഡിഷന് പിന്നീട് സഫാരിയിലേക്കും നെക്സോണിലേക്കും കൂടി ടാറ്റ മോട്ടോഴ്സ് രണ്ടു വര്‍ഷത്തിനുള്ളില്‍ വിപുലപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ

നെക്സോണ്‍, നെക്സോണ്‍ ഇവി, ഹാരിയര്‍, സഫാരി മോഡലുകളില്‍ പുതിയ ഡാര്‍ക്ക് എഡിഷന് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. 2019ല്‍ ഹാരിയറില്‍ ആദ്യമായിറക്കിയ ഡാര്‍ക്ക് എഡിഷന് പിന്നീട് സഫാരിയിലേക്കും നെക്സോണിലേക്കും കൂടി ടാറ്റ മോട്ടോഴ്സ് രണ്ടു വര്‍ഷത്തിനുള്ളില്‍ വിപുലപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പൂര്‍ണമായും കറുപ്പു നിറത്തിലുള്ള ഡാര്‍ക്ക് എഡിഷന് മോഡലുകള്‍ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്.
11.45 ലക്ഷം രൂപയുള്ള നെക്സോണാണ് ഇപ്പോള്‍ പുറത്തിറക്കിയ ഡാര്‍ക്ക് എഡിഷന് വാഹനങ്ങളില്‍ ഏറ്റവും കുറഞ്ഞ വിലയുള്ളത്. കറുത്ത അലോയ് വീലുകളും ഡാര്‍ക്ക് എഡിഷന് ബാഡ്ജിങും മാത്രമല്ല ഇന്റീരിയറും കറുപ്പു നിറത്തിലാണുള്ളത്. ടച്ച് ക്ലൈമറ്റ് കണ്ട്രോള് പാനല്‍, ആമസോണ്‍ അലക്സ, ടാറ്റ വോയ്സ് അസിസ്റ്റന്റ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 8.15 ലക്ഷം മുതല്‍ 15.60 ലക്ഷം വരെയാണ് നെക്സോണ്‍ എസ് യു വിയുടെ വില.
സമാനമായി കറുപ്പില്‍ മുങ്ങിക്കുളിച്ചാണ് നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്റേയും വരവ്. കറുത്ത ലെതര്‍ സീറ്റുകളും ഡാര്‍ക്ക് എഡിഷന് ബാഡ്ജിങുമുണ്ട്. വില 19.49 ലക്ഷം. സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുള്ള കാറാണ് നെക്സോണ്‍ ഇവി. എസ്ഒഎസ് കോളിങ് ഫങ്ഷന്, ബ്ലൈന്‍ഡ് സ്പോട്ട് വ്യൂ മോണിറ്റര്‍ എന്നീ ഫീച്ചറുകള്‍ യാത്രയില്‍ കൂടുതല്‍ സമാധാനം ഉറപ്പു നല്‍കും. 15+ ആപ്പുകളുള്ള ഇന്‍ബില്‍റ്റ് ആര്‍കേഡ്.ഇവി, 31.24 സെമി സിനിമാറ്റിക് ടച്ച്സ്ക്രീന്‍, 9 സ്പീക്കര്‍ ജെബിഎല്‍ സിനിമാറ്റിക് സൗണ്ട് സിസ്റ്റം എന്നിവയെല്ലാമുള്ള നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന് 465 കിമി റേഞ്ചുമുണ്ട്.
ടാറ്റ മോട്ടോഴ്സ് ഇപ്പോള്‍ പുറത്തിറക്കിയ ഡാര്‍ക്ക് എഡിഷനില്‍ കൂടിയ വിലയുള്ള രണ്ടു മോഡലുകള്‍ ഹാരിയറും സഫാരിയുമാണ്. 5 സീറ്റര്‍ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന് 19.99 ലക്ഷവും 7 സീറ്റര്‍ സഫാരി ഡാര്‍ക്ക് എഡിഷന് 20.69 ലക്ഷവുമാണ് വില. മുന്നിലേയും പിന്നിലേയും എല്‍ഇഡി ഡിആര്‍എല്ലുകളില്‍ വെല്‍ക്കം ഗുഡ്ബൈ സിഗ്നേച്ചര്‍ അനിമേഷന്‍ സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഡ്രൈവര്‍ക്ക് അധിക സുരക്ഷയായി നീ എയര്‍ബാഗും ഈ വാഹനങ്ങളിലുണ്ട്.
ആധുനിക ഹര്മന് ഓഡിയോവോക്സിന്റെ 10 ജെബിഎല്‍ സ്പീക്കറുകള്‍ വാഹനത്തിലെ ശബ്ദവിന്യാസം ഗംഭീരമാക്കുന്നുണ്ട്. എ19 അലോയ് വീലുകളും പിയാനോ ബ്ലാക്ക് ഗ്രില്ലുമാണ് ഈ മോഡലുകളില്‍ ടാറ്റ മോട്ടോഴ്സ് നല്‍കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്ട്രോള്, ടച്ച് ബേസ്ഡ് സെന്‍ട്രല്‍ കണ്ട്രോള് പാനല്‍, ഡാര്‍ക്ക് ലോഗോയുള്ള ഹെഡ് റെസ്റ്റുകളുള്ള ലെതര്‍ സീറ്റുകള്‍, രണ്ടാം നിരയിലും വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയെല്ലാം യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്.