ക്രേറ്റ എൻലൈനിന്റെബുക്കിങ് കഴിഞ്ഞ ആഴ്ചയിൽ ആരംഭിച്ചിരുന്നു. മിഡ് സൈസ് എസ്‌യു‌വികളിലെ സ്പെഷൽ എഡിഷൻ സെഗ്മെന്റിൽ ക്രേറ്റ എൻലൈൻ .....ലക്ഷം രൂപ വിലയിൽ അവതരിപ്പിച്ചു ഹ്യുണ്ടേയ് ,വേൾഡ് റാലി കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. എൻലൈൻ ബാഡ്ജിങ്, ബംബറിലെ റെഡ് ഇൻസേർട്ടുകൾ, 18 ഇഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

16.82 ലക്ഷം എന്ന പ്രാരംഭ വിലയിൽ  ക്രേറ്റ എൻലൈൻ അവതരിപ്പിച്ചു ഹ്യുണ്ടേയ് . എൻലൈനിന്റെ ബുക്കിങ് കഴിഞ്ഞ ആഴ്ചയിൽ ആരംഭിച്ചിരുന്നു. മിഡ് സൈസ് എസ്‌യു‌വികളിലെ സ്പെഷൽ എഡിഷൻ സെഗ്മെന്റിൽ എത്തുന്ന എൻലൈൻവേൾഡ് റാലി കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  നിർമ്മിച്ചിരിക്കുന്നത്. എന്‍8, എന്‍10 എന്നീ രണ്ട് വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്.

എൻലൈൻ ബാഡ്ജിങ്, ബംബറിലെ റെഡ് ഇൻസേർട്ടുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, റെഡ് ബ്രേക് കാലിപ്പറുകൾ, വശങ്ങളിലെ റെഡ് ഇൻസേർട്ടുകൾ എന്നിങ്ങനെ നിരവധി പുതുമകളുമായാണ് എൻലൈൻ എത്തിയിരിക്കുന്നത്. 

ADVERTISEMENT

ക്രേറ്റയുടെ എന്‍ജിന്‍ തന്നെയാണ് ഹ്യുണ്ടേയ് ക്രേറ്റ എന്‍ ലൈനിനും നല്‍കിയിരിക്കുന്നത്. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 160എച്ച്പി കരുത്തും പരമാവധി 253എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 

7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സിനു പുറമേ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനും ഉണ്ട്. കൂടുതല്‍ സ്‌പോര്‍ടിയായ രൂപമാണ് എന്‍ ലൈനിന് നല്‍കിയിരിക്കുന്നത്. 

ADVERTISEMENT

പുതു രൂപത്തിലുള്ള ബംപറും ഇടുങ്ങിയ ഗ്രില്ലും കൂടുതല്‍ വലിയ എയര്‍ ഇന്‍ലെറ്റുകളും ബുള്‍ ബാര്‍ പോലെയുള്ള മുന്നിലെ താഴെയുള്ള ഭാഗവും ചേര്‍ന്നാണ് വാഹനത്തിന് വ്യത്യസ്തത നല്‍കുന്നത്. അതേസമയം മുന്നിലെ എല്‍ഇഡി ഡിആര്‍എല്ലുകളിലും ഹെഡ്‌ലാംപുകളിലും മാറ്റങ്ങളില്ല. എന്‍ ലൈന്‍ ബാഡ്ജിങുള്ള വാഹനത്തില്‍ 18 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്. വാഹനത്തിന്റെ മുകളില്‍ വലിയ റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ നല്‍കിയിട്ടുണ്ട്. ഇരട്ട പുകക്കുഴലുള്ള ക്രേറ്റ എന്‍ ലൈന്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. നീലയും തവിട്ടു നിറവും.

ഡാഷ്‌ബോര്‍ഡിലും ഉപകരണങ്ങളിലുമെല്ലാം എന്‍ ലൈനില്‍ ക്രേറ്റയില്‍ നിന്നു വലിയ വ്യത്യാസം പ്രതീക്ഷിക്കുന്നില്ല. 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്ററും ഡിജിറ്റല്‍ ഒഡോമീറ്ററും ഉള്ളിലേക്കു മടക്കിവയ്ക്കാവുന്ന പിന്‍സീറ്റും 8 രീതിയില്‍ മാറ്റാവുന്ന ഡ്രൈവര്‍ സീറ്റുമെല്ലാം എന്‍ ലൈനിലും ഉണ്ടാവും. അതേസമയം ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍ക്കു പകരം കറുപ്പു നിറത്തിലുള്ള സീറ്റുകളും സവിശേഷമായ സ്റ്റിയറിങ് വീലുകളും ഗിയര്‍ ലിവറും മെറ്റല്‍ പെഡലുകളും ആകും ഉണ്ടാകുക.

Hyundai N Line
ADVERTISEMENT

മിഡ് സൈസ് എസ്‌യു‌വികളിലുള്ള വാഹനങ്ങള്‍ ക്രേറ്റ എന്‍ ലൈനോട് നേരിട്ട് മത്സരിക്കുന്നില്ല. മറിച്ച് മറ്റു കാര്‍ നിര്‍മാതാക്കളുടെ സ്‌പെഷല്‍ എഡിഷനുകളായിരിക്കും എന്‍ ലൈനിന്റെ എതിരാളികള്‍. കിയ സെല്‍റ്റോസ് എക്‌സ് ലൈന്‍, സ്‌കോഡ കുഷാക് മോണ്ടി കാര്‍ലോ എന്നിവരാണ് എതിരാളികളില്‍ മുന്നിലുള്ളത്.