ചെരുപ്പ് ധരിച്ച് കാറോടിക്കുന്നത് നിയമവിരുദ്ധമോ? അപകട സാധ്യത വര്‍ധിപ്പിക്കുമോ?
ചൂടു കൂടിയതോടെ അതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ വസ്ത്രധാരണത്തിലും മറ്റും പ്രതിഫലിച്ചു തുടങ്ങി. പലരും ഷൂവിനു പകരം ചെരിപ്പുകള്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങി. കാര്‍ ഓടിക്കുമ്പോള്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷയെ പോലും ബാധിക്കുമെന്നാണ് കണ്ടെത്തലുകൾ. നിയമപരമായി ഇന്ത്യയില്‍ നിരോധനമില്ലെങ്കിലും

ചൂടു കൂടിയതോടെ അതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ വസ്ത്രധാരണത്തിലും മറ്റും പ്രതിഫലിച്ചു തുടങ്ങി. പലരും ഷൂവിനു പകരം ചെരിപ്പുകള്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങി. കാര്‍ ഓടിക്കുമ്പോള്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷയെ പോലും ബാധിക്കുമെന്നാണ് കണ്ടെത്തലുകൾ. നിയമപരമായി ഇന്ത്യയില്‍ നിരോധനമില്ലെങ്കിലും ചെരിപ്പു ധരിച്ച് കാര്‍ ഡ്രൈവു ചെയ്യുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും എന്തുകൊണ്ടാണ് ചെരുപ്പ് ഡ്രൈവിങിനിടെ ഉപയോഗിക്കരുതെന്നു പറയുന്നത്? കാരണങ്ങള്‍ പലതാണ്.
സാധാ ചെരുപ്പുകളുടെ രൂപകല്‍പന തന്നെയാണ് പ്രധാന സുരക്ഷാ പ്രശ്‌നമാവുന്നത്. കാലിന്റെ മുഴുവന്‍ ഭാഗവും ചെരുപ്പുകള്‍ മറക്കുന്നില്ല. മാത്രമല്ല തെന്നി പോവാനുള്ള സാധ്യത കൂടുതലുമാണ്. ഇത് പെഡലുകളില്‍ തെറ്റായ രീതിയില്‍ ബലം പ്രയോഗിക്കുന്നതിലേക്കും വാഹനത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമാവുന്നതിലേക്കും നയിക്കാനിടയുണ്ട്. ചെരുപ്പുകള്‍ കാറിന്റെ പെഡലുകളില്‍ കുടുങ്ങി പോവാനുള്ള സാധ്യതയും കൂടുതലാണ്.
കൃത്യമായ ഗ്രിപ്പില്ലാതെ വരുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി ആക്‌സിലറേറ്ററിലോ ബ്രേക്കിലോ കാല്‍ തെന്നിപോയി കൊള്ളാനുള്ള സാധ്യതയുണ്ട്. ഇതെല്ലാം അപകട സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രത്യേകിച്ചും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ കാല്‍ ചലിപ്പിക്കേണ്ടി വരുമ്പോള്‍ ഇത്തരം തെന്നി പോവലുകളും അപകടങ്ങള്‍ക്കുമുള്ള സാധ്യത ഏറുന്നു.
കാറിന്റെ പെഡലുകളില്‍ കാല്‍ കൃത്യമായി ഉറപ്പിച്ചു നിര്‍ത്താനുള്ള കഴിവ് സാധാരണ ചെരുപ്പുകള്‍ക്ക് കുറവാണ്. വലിയ തോതില്‍ തേഞ്ഞ് പൊട്ടാറായ ചെരിപ്പാണെങ്കില്‍ അതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. നഗര തിരക്കുകളിലും വാഹനതിരക്കേറിയ പ്രദേശങ്ങളിലുമാണ് ചെരിപ്പിട്ടു വാഹനം ഓടിക്കുന്നതെങ്കില്‍ അതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഗതാഗത തിരക്കിലൂടെ വാഹനം ഓടിക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ തവണ പെഡലുകളില്‍ കാല്‍ ചവിട്ടേണ്ടി വരും. ചെരുപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ കാല്‍ തെന്നാനുള്ള സാധ്യത ഇതോടെ വര്‍ധിക്കുന്നു.
കാലിലെ ചെരുപ്പ് സ്ഥാനം മാറിപോവുകയോ മറ്റോ ചെയ്താല്‍ അത് ശരിയാക്കാന്‍ ശ്രമിക്കുന്നതും അപകടത്തിനിടയാക്കാറുണ്ട്. വേഗത കൂടുതലുള്ള സമയത്താണെങ്കില്‍ ഇത് കൂടുതല്‍ പ്രതിസന്ധിയാവുന്നു. ഓടിക്കുന്ന വാഹനം അപകടത്തില്‍ പെടുമെന്നു മാത്രമല്ല റോഡിലൂടെ പോവുന്ന മറ്റുള്ളവരുടെ സുരക്ഷയെ കൂടി ഇത് ബാധിക്കാനിടയുണ്ട്.
ചിലരെങ്കിലും ചെരുപ്പോ ഷൂവോ ഒഴിവാക്കി വെറും കാലുകൊണ്ട് വാഹനം ഓടിക്കാറുണ്ട്. ചൂടു തന്നെയാണ് ഇവിടെയും കാരണമായി പറയാറ്. അതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. നഗ്നപാദരായി വാഹനം ഡ്രൈവു ചെയ്യുമ്പോള്‍ പെഡലുകള്‍ പ്രതീക്ഷിച്ചതിലും ശക്തിയില്‍ അമരാനിടയുണ്ട്. ഇത് വേഗത അപ്രതീക്ഷിതമായി കൂടാനും പെട്ടെന്നു തന്നെ വാഹനം ബ്രേക്കു ചവിട്ടി നിര്‍ത്താനും ഇടയാക്കുന്നു.
ഡ്രൈവിങില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം സുരക്ഷക്കാണ്. എന്തു വിലകൊടുത്തും അപകടം ഒഴിവാക്കാനാണ് ഡ്രൈവര്‍മാര്‍ ശ്രമിക്കേണ്ടത്. അതിനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. ചെരുപ്പിട്ട് വാഹനം ഡ്രൈവു ചെയ്യുന്ന ശീലം അപകടസാധ്യത കൂട്ടുന്നതാണെങ്കില്‍ അത് ഒഴിവാക്കുക തന്നെ വേണം. ചൂടുകാലത്ത് ഷൂ ധരിച്ച് വാഹനം ഓടിച്ചു ശീലമില്ല എന്ന ന്യായം ഒരു വാഹനാപകടം നടക്കുമ്പോള്‍ നിരത്താന്‍ സാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ ചെരുപ്പ് ഒഴിവാക്കി കൂടുതല്‍ സുരക്ഷിതമായ ഷൂ ധരിച്ചു തന്നെ വാഹനം ഓടിക്കാന്‍ ശ്രമിക്കുക.