എംഎൽഎ മകൾക്ക് നൽകിയത് 2.4 കോടിയുടെ ബെൻസ്
ഗോവയിലെ ബിജെപി എംഎൽഎ മകൾക്ക് സമ്മാനമായി നൽകിയത് 2.4 കോടിയുടെ ബെൻസ്. നോർത്ത് ഗോവയിലെ കല്ലൻഗുട്ട് മണ്ഡലത്തിന്റെ എംഎൽഎ മൈക്കിൾ ലോബോയാണ് മകൾക്കു സമ്മാനമായി മെഴ്‌സിഡീസ് ബെൻസ് എസ്എൽ 55 എ എം ജി നൽകിയത്. പാറ്റഗോണിയ റെഡ് നിറത്തിലുള്ളതാണ് വാഹനം. ഗോവയിലെ മെഴ്‌സിഡീസിന്റെ ഡീലർഷിപ്പ് ആയ കൗണ്ടോ മോട്ടോഴ്സിൽ

ഗോവയിലെ ബിജെപി എംഎൽഎ മകൾക്ക് സമ്മാനമായി നൽകിയത് 2.4 കോടിയുടെ ബെൻസ്. നോർത്ത് ഗോവയിലെ കല്ലൻഗുട്ട് മണ്ഡലത്തിന്റെ എംഎൽഎ മൈക്കിൾ ലോബോയാണ് മകൾക്കു സമ്മാനമായി മെഴ്‌സിഡീസ് ബെൻസ് എസ്എൽ 55 എ എം ജി നൽകിയത്. പാറ്റഗോണിയ റെഡ് നിറത്തിലുള്ളതാണ് വാഹനം. ഗോവയിലെ മെഴ്‌സിഡീസിന്റെ ഡീലർഷിപ്പ് ആയ കൗണ്ടോ മോട്ടോഴ്സിൽ നിന്നുമാണ് വാഹനം സ്വീകരിച്ചത്. ഡെലിവറി ഏറ്റുവാങ്ങുന്ന വിശദമായ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവച്ചിട്ടുണ്ട്.
പുറംകാഴ്ചയിൽ ആകർഷണീയമായ സ്‌പോട്ടി കൂപ്പെ ബോഡി സ്റ്റൈലാണ് കാറിന്. എൽഇഡി ഹെഡ്‍ലാംപുകളും സ്പോർട്ടി ഗ്രില്ലുകളുമുണ്ട്, ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള കണ്ണാടികൾ, 21 ഇഞ്ച് അലോയ് വീലുകൾ, ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പേഴ്സ്, ക്വാഡ് ടിപ് എക്സ്ഹോസ്റ്റുകൾ, അഡ്ജസ്റ്റബിൾ സ്പോയിലർ, റാപ് എറൗണ്ട് എൽ ഇ ഡി ടൈൽ ലൈറ്റുകൾ എന്നിവയുണ്ട്.
ആഡംബരവും സ്പോർട്ടിയറുമായ ഇന്റീരിയറാണ്. 11.9 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എം ബി യു എക്സ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, ഹെഡ് അപ് ഡിസ്പ്ലേ, എട്ട് എയർ ബാഗുകൾ, പ്രീ സേഫ് സിസ്റ്റം, പെഡസ്ട്രിയൻ പ്രൊട്ടക്‌ഷൻ തുടങ്ങിയവയുണ്ട്.
4 .8 ലീറ്റർ ട്വിൻ -ടർബോ വി 8 എൻജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. ഈ മോട്ടർ പരമാവധി 473 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കും പവറും ഉൽപാദിപ്പിക്കും. ഒൻപത് സ്പീഡ് ട്രാൻസ്മിഷൻ ആണ് പെയർ ചെയ്തിരിക്കുന്നത്. 3.9 സെക്കൻഡിൽ വാഹനം 100 കിലോമീറ്ററിലെത്തും. ഉയർന്ന വേഗം മണിക്കൂറിൽ 295 കിലോമീറ്റർ.