റോൾസ് റോയ്സ് ഉടമയായ ബാർബർ, ഇത്തവണ സ്വന്തമാക്കിയത് 3 ബെൻസ് ഇ ക്ലാസ്
റോൾസ് റോയ്‌സും മെയ്ബാക്കും സ്വന്തമായുള്ള ബാർബർ രമേഷ് ബാബുവിനെ ഓർമയില്ലേ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ സ്വന്തമായുള്ള ബാർബർ എന്ന പേരിലറിയപ്പെടുന്ന രമേഷിന്റെ ഗാരിജിലേക്കു മൂന്നു പുതിയ വാഹനങ്ങൾ കൂടി എത്തി. മെഴ്‌സിഡീസ് ബെൻസിന്റെ ഇ - ക്ലാസ് സെഡാനുകളാണ് രമേഷ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ചെറിയ

റോൾസ് റോയ്‌സും മെയ്ബാക്കും സ്വന്തമായുള്ള ബാർബർ രമേഷ് ബാബുവിനെ ഓർമയില്ലേ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ സ്വന്തമായുള്ള ബാർബർ എന്ന പേരിലറിയപ്പെടുന്ന രമേഷിന്റെ ഗാരിജിലേക്കു മൂന്നു പുതിയ വാഹനങ്ങൾ കൂടി എത്തി. മെഴ്‌സിഡീസ് ബെൻസിന്റെ ഇ - ക്ലാസ് സെഡാനുകളാണ് രമേഷ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ചെറിയ ബാർബർ ഷോപ്പിൽ നിന്നു ഇരുനൂറിലധികം ആഡംബര കാറുകൾ സ്വന്തമാക്കിയ ബിസിനസുകാരനിലേക്കുള്ള രമേഷിന്റെ യാത്ര ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ബോളിവുഡിലെ സൂപ്പർ താരങ്ങളടക്കം പലരും ഈ ബാർബറിന്റെ സ്ഥിരം കസ്റ്റമേഴ്‌സ് ആണ്. തലമുടി വെട്ടാനല്ല, പകരം ആഡംബര കാറുകൾ വാടകയ്ക്ക് എടുക്കാനാണ് അവരെല്ലാം രമേഷ് ടൂർസ് ആൻഡ് ട്രാവൽസിൽ എത്തുന്നത്.
ബെംഗളൂരുവിലെ പ്രധാന വാഹന ഡീലറായ സുന്ദരം മോട്ടോഴ്സിൽ നിന്നുമാണ് രമേഷ് കാറുകൾ സ്വന്തമാക്കിയത്. മൂന്നു വാഹനങ്ങളുടെയും ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സുന്ദരം മോട്ടോർസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഈ ആവേശകരമായ യാത്രയിലേക്കു രമേഷ് ടൂർസ് ആൻഡ് ട്രാവൽസിനു സ്വാഗതം എന്നു ചിത്രങ്ങൾക്ക് താഴെ അടികുറിപ്പായി ചേർത്തിരുന്നു. ഭാര്യയും ബിസിനസ് പങ്കാളികളും രമേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു.
ഹൈടെക് മെറ്റാലിക് സിൽവർ നിറത്തിലുള്ളതാണ് മൂന്നു വാഹനങ്ങളും. ബ്ലാക് ലെതറിലാണ് വാഹനങ്ങളുടെ ഇന്റീരിയർ. ഇ ക്ലാസ് എൽഡബ്ല്യുബി 220 ഡി എന്ന വേരിയന്റ് ആണ് രമേഷ് ബാബു സ്വന്തമാക്കിയിരിക്കുന്നത്. 2 .0 ലീറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനങ്ങൾക്ക്. 192 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉൽപാദിപ്പിക്കും ഈ എൻജിൻ. റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ 9 സ്പീഡ് ഗിയർ ബോക്സ് ആണ് വരുന്നത്. ഏകദേശം 72.8 ലക്ഷം രൂപയാണ് വാഹനത്തിനു എക്സ് ഷോറൂം വില.