ഫോക്സ്‌വാഗൻ വെർടുസ് സെഡാന്റെ വിജയകഥ
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കാർ വിൽപനയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ സെഡാനുകളാണ് ഏറ്റവും കുറഞ്ഞ വാർഷിക വളർച്ച രേഖപ്പെടുത്തിയത്. എസ്‌യുവികൾ മുൻകൊല്ലത്തെക്കാൾ 28% വളർച്ച നേടിയപ്പോൾ സെഡാനുകൾ 6% മാത്രമാണു നേടിയത്. എസ്‌യുവികളുടെ വിപണിവിഹിതം 50.4% ആണെങ്കിൽ 9% മാത്രമാണ് എസ്‌യുവികൾ. ഇതേ സാഹചര്യത്തിലും

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കാർ വിൽപനയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ സെഡാനുകളാണ് ഏറ്റവും കുറഞ്ഞ വാർഷിക വളർച്ച രേഖപ്പെടുത്തിയത്. എസ്‌യുവികൾ മുൻകൊല്ലത്തെക്കാൾ 28% വളർച്ച നേടിയപ്പോൾ സെഡാനുകൾ 6% മാത്രമാണു നേടിയത്. എസ്‌യുവികളുടെ വിപണിവിഹിതം 50.4% ആണെങ്കിൽ 9% മാത്രമാണ് എസ്‌യുവികൾ. ഇതേ സാഹചര്യത്തിലും ഇന്ത്യയിൽ അപ്രതീക്ഷിത വിജയം നേടിയ സെഡാനുകളിലൊന്നാണ് ഫോക്സ്‌വാഗന്റെ വെർടുസ്. എന്താണ് ആ വിജയഗാഥയ്ക്കു പിന്നിൽ: ഫോക്സ്‌വാഗൻ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത ‘മനോരമ’യോട്:
1. മികച്ച പ്രകടനം, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, വിശാലമായ ഇന്റീരിയർ, ഇന്ധനക്ഷമത, ഫീച്ചറുകളുടെ വിപുലമായ ലിസ്റ്റ്, ആധുനിക ഡിസൈൻ ഘടകങ്ങൾ എന്നിവ വെർടുസിന്റെ ജനപ്രീതിക്ക് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. ഞങ്ങൾ ഈയിടെ 24 മണിക്കൂർ എൻഡുറൻസ് ഡ്രൈവ് നടത്തിയിരുന്നു. വെർടുസ് ജിടി പ്ലസ് ഡിഎസ്ജി മോഡൽ 24 മണിക്കൂറിനുള്ളിൽ 4654.48 കിലോമീറ്റർ ഓടി ദേശീയ റെക്കോർഡിട്ടു. ഇത് ഞങ്ങളുടെ കാറുകളിലെ ജർമൻ എൻജിയറിങ് വൈദഗ്ധ്യവും ഡിഎൻഎയും ശരിക്കും കാണിക്കുന്നു. ഫോക്‌സ്‌വാഗൺ സെഡാൻ സെഗ്‌മെന്റിൽ മുൻനിര സ്ഥാനം നേടിയിട്ടുണ്ട്. കേരളം, തമിഴ്‌നാട് അടക്കം രാജ്യത്തെ 16 നിർണായക വിപണികളിൽ വെർടുസ് ഒന്നാം സ്ഥാനത്താണ്.
2. ഫോക്‌സ്‌വാഗൺ പ്രേമികൾക്കായി, വെർടുസും ടൈഗുൻ എസ്‌യുവിയുമുണ്ട്. ടൈഗുൻ എസ്‌യുവി രൂപകൽപനയുടെയും പരുക്കൻഭാവത്തിന്റെയും ഉയർന്ന തലത്തിലാണെങ്കിൽ കാർ എന്ന ആശയത്തിന്റെ മനോഹരവും സ്പോർട്ടിയുമായ രൂപമാണ് വെർടുസ്. അതുകൊണ്ടുതന്നെ ഉപയോക്താവിന്റെ താൽപര്യത്തിനനുസരിച്ച് ഇതിൽ ഏതുവേണമെന്ന് തിരഞ്ഞെടുക്കാനാകും.
3. എസ്‌യുവി ബോഡി ശൈലിയോട് വിപണിക്ക് ഒരു ചായ്‌വ് ഉണ്ടെന്നതു ശരിയാണെങ്കിലും മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിലുള്ള എസ്‌യുവികളുടെ വിൽപന ഏതാണ്ട് ഒരേ നിലയിൽത്തന്നെ തുടരുകയാണ്. പുതുതായി ഒട്ടേറെ മോഡലുകൾ അവതരിപ്പിക്കപ്പെടുന്നതാണ് മൊത്തത്തിലുള്ള എസ്‌യുവി വിപണിയുടെ വളർച്ചയ്ക്കു മുഖ്യ കാരണം എന്നർഥം. സെഡാൻ വിഭാഗത്തിലേക്ക് നോക്കുകയാണെങ്കിൽ, പുതിയ അവതരണങ്ങൾ അത്രയൊന്നും ഉണ്ടായിട്ടില്ല. വെർടുസ് വന്നപ്പോൾ ഞങ്ങൾക്കുണ്ടായ വളർച്ച വളരെ ശ്രദ്ധേയമായിരുന്നു. ആദ്യവർഷം പിന്നിട്ടപ്പോൾ 20% വളർച്ചയാണ് വെർടുസ് നേടിയത്.
4. വെർടുസിന്റെ ഉയർന്ന വേരിയന്റുകൾക്കാണു കൂടുതൽ വിൽപന. ഏകദേശം 55%– 60% വിൽപ്പന, ഫീച്ചർ–റിച്ച് ആയ ഉയർന്ന സ്‌പെക് മോഡലുകളിൽ നിന്നാണ്.