ഈ മനോഹരപാതയിലൂടെ യാത്ര ചെയ്യണം; മാഹീ–തലശേരി ബൈപാസിനെപ്പറ്റി ആനന്ദ് മഹീന്ദ്ര
മാഹീ–തലശേരി ബൈപാസിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. എക്സ് പ്ലാറ്റ്ഫോമിൽ ചിത്രം പങ്കുവച്ചാണ് മാഹീ–തലേശി ബൈപാസിനെക്കുറിച്ച് മഹീന്ദ്ര പറയുന്നത്. അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നതു പോലെയാണ് ഈ റോഡെന്നും ഇരുവശത്തേയും മനോഹര കാഴ്ചകൾ ആസ്വദിച്ച് ഈ റോഡിലൂടെ സഞ്ചരിക്കാൻ തോന്നുന്നുവെന്നുമാണ്

മാഹീ–തലശേരി ബൈപാസിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. എക്സ് പ്ലാറ്റ്ഫോമിൽ ചിത്രം പങ്കുവച്ചാണ് മാഹീ–തലേശി ബൈപാസിനെക്കുറിച്ച് മഹീന്ദ്ര പറയുന്നത്. അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നതു പോലെയാണ് ഈ റോഡെന്നും ഇരുവശത്തേയും മനോഹര കാഴ്ചകൾ ആസ്വദിച്ച് ഈ റോഡിലൂടെ സഞ്ചരിക്കാൻ തോന്നുന്നുവെന്നുമാണ് ആനന്ദ് മഹീന്ദ്ര എക്സിൽ കുറച്ചത്.
മാഹീ–തലശേരി ബൈപാസ്
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. ദേശീയപാത 66ന്റെ ഭാഗമായ തലശ്ശേരി– മാഹി ബൈപാസ് പൂർണമായും യാത്ര സജ്ജമായതോടെ മുഴപ്പിലങ്ങാട് മഠം ജംക്‌ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി വേണ്ടത് പരമാവധി 20 മിനിറ്റാണ്.
സർവീസ് റോഡ് അടക്കം 45 മീറ്റാണ് ബൈപ്പാസിന്റെ വീതി. ബൈപാസ് തുറക്കുന്നതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കഴിയും. 1543 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്റർ തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാക്കിയത്. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.