ആഡംബര വാഹനങ്ങൾക്കൊപ്പം പുതിയ അതിഥിയും; ബൈക്ക് സ്വന്തമാക്കി ജോൺ എബ്രഹാം
സൂപ്പർ ബൈക്കുകൾ പ്രൗഢിയേറ്റുന്ന ഗാരിജിലേക്കു അപ്രീലിയ ആർഎസ് 457 കൂടി എത്തിച്ചിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ജോൺ എബ്രഹാം. സ്പോർട്സ് ബൈക്കുകളെ അതിരറ്റു സ്നേഹിക്കുന്ന താരത്തിന്റെ ഗാരിജിൽ അപൂർവവും വിലയധികമുള്ളതുമായ നിരവധി ഇരുചക്ര വാഹനങ്ങളുണ്ട്. ആ കൂട്ടത്തിലെ പുതിയ അതിഥിയാണ് അപ്രീലിയ. കുറച്ച്

സൂപ്പർ ബൈക്കുകൾ പ്രൗഢിയേറ്റുന്ന ഗാരിജിലേക്കു അപ്രീലിയ ആർഎസ് 457 കൂടി എത്തിച്ചിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ജോൺ എബ്രഹാം. സ്പോർട്സ് ബൈക്കുകളെ അതിരറ്റു സ്നേഹിക്കുന്ന താരത്തിന്റെ ഗാരിജിൽ അപൂർവവും വിലയധികമുള്ളതുമായ നിരവധി ഇരുചക്ര വാഹനങ്ങളുണ്ട്. ആ കൂട്ടത്തിലെ പുതിയ അതിഥിയാണ് അപ്രീലിയ. കുറച്ച് നാളുകൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ താൻ അപ്രീലിയയുടെ ബ്രാൻഡ് അംബാസിഡർ ആയ വിവരം താരം അറിയിച്ചിരുന്നു. അതിനു പുറമെയാണ് പുതു വാഹനം സ്വന്തമാക്കിയ ചിത്രങ്ങൾ താരം പങ്കുവച്ചത്. മോട്ടോർ സൈക്ലിങ് എന്നത് തന്റെ മതവും ജീവിത രീതിയുമാണെന്നും അപ്രീലിയ റേസിങ് സ്‌ക്വാഡിൽ താൻ പങ്കു ചേർന്നിരിക്കുന്നുവെന്നും ആർ എസ് 457 നെ ഗാരിജിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ കുറിച്ച് കൊണ്ടാണ് പുതിയ ബൈക്ക് സ്വന്തമാക്കിയ വിശേഷം ജോൺ എബ്രഹാം പങ്കുവെച്ചത്.
കഴിഞ്ഞ ഡിസംബറിൽ അപ്രീലിയ ആർഎസ് 457 ലോഞ്ച് ചെയ്‌തെങ്കിലും വാഹനത്തിന്റെ വിതരണം തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. തന്റെ മുൻഗാമിയായ ആർ എസ് 660 യിൽ നിന്നും കടമെടുത്ത രൂപം തന്നെയാണ് ആർ എസ് 457 നും. അപ്രീലിയയുടെ മറ്റു മോഡലുകളെ അപേക്ഷിച്ചു കയ്യിലൊതുങ്ങുന്ന വിലയിൽ ആർഎസ് 457 ലഭിക്കും. 4.10 ലക്ഷമാണ് എക്സ് ഷോറൂം വില.
41 എംഎം യു എസ് ഡി ഫോർക്ക് ആണ് മുമ്പിൽ, റിയറിൽ മോണോഷോക്കും നൽകിയിരിക്കുന്നു. രണ്ടും അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലാണ്. 320 എംഎം ഡിസ്ക് ആണ് മുമ്പിൽ നൽകിയിരിക്കുന്നത്. റിയറിലാണെങ്കിലോ 220 എംഎം ഡിസ്‌ക്കും. മൂന്ന് ഡ്രൈവിങ് മോഡുകളാണ് വാഹനത്തിനുള്ളത്. മൂന്നു ലെവൽ സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യൂവൽ ചാനൽ എ ബി എസ് എന്ന് തുടങ്ങി നിരവധി ഫീച്ചറുകൾ അപ്രീലിയയിലുണ്ട്. 457 സിസി യാണ് അപ്രീലിയ ആർഎസ് 457. ട്വിൻ സിലിണ്ടർ എൻജിൻ 48 എൻ എം ടോർക്കും 47 ബി എച്ച് പി കരുത്തും ഉല്പാദിപ്പിക്കും. 6 സ്പീഡ് ഗിയർ ബോക്‌സാണ്.