പഠനവും പരിശീലനവും കഴിഞ്ഞ് സ്വന്തം കമ്പനിയിൽ ജോലിക്ക് പ്രവേശിച്ച മകൾക്ക് 3 കോടി രൂപയുടെ പോർഷെ കാർ സമ്മാനിച്ച് പിതാവ് പി. സുലൈമാൻ. ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി ചുമലയേറ്റ നിമ സുലൈമാനാണ് പിതാവ് വ്യത്യസ്തമായ സമ്മാനം നൽകിയത്. പോർഷെയുടെ സൂപ്പർഹിറ്റ് വാഹനം 911 കരേര എസ്സാണ് നിമയ്ക്ക് നൽകിയത്. ഷാർക് ബ്ലൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനവും പരിശീലനവും കഴിഞ്ഞ് സ്വന്തം കമ്പനിയിൽ ജോലിക്ക് പ്രവേശിച്ച മകൾക്ക് 3 കോടി രൂപയുടെ പോർഷെ കാർ സമ്മാനിച്ച് പിതാവ് പി. സുലൈമാൻ. ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി ചുമലയേറ്റ നിമ സുലൈമാനാണ് പിതാവ് വ്യത്യസ്തമായ സമ്മാനം നൽകിയത്. പോർഷെയുടെ സൂപ്പർഹിറ്റ് വാഹനം 911 കരേര എസ്സാണ് നിമയ്ക്ക് നൽകിയത്.

ഷാർക് ബ്ലൂ നിറത്തിലുള്ള പോർഷെയുടെ ഓൺറോഡ് വില ഏകദേശം 3 കോടി രൂപയാണ്. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തും 530 എൻഎം ടോർക്കുമുണ്ട്. വേഗം നൂറ് കിലോമീറ്റർ കടക്കാൻ വെറും 3.5 സെക്കൻഡ് മാത്രം മതി.

ADVERTISEMENT

“മകൾ എന്നതിന് അപ്പുറം വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്ത്രീകളോടുള്ള ബഹുമാനമാണ് ഹൈലൈറ്റ് ഗ്രൂപ്പ് അർത്ഥമാക്കുന്നത്. ആധുനിക നഗരങ്ങളാണ് ഓരോ മാളുകളും. സ്ത്രീയുടെ ഭാവന അത്തരം നഗര നിർമാണത്തിൽ നിമയിലൂടെ ഞങ്ങൾ ഉറപ്പാക്കുകയാണ്” - നിമയുടെ ചുമതലകളെ കുറിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറയുന്നു.

“വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിക്കുന്നത്. ലോകത്തിലെ അനേകം മാളുകൾ സന്ദർശിക്കാനും പഠിക്കാനും ലഭിച്ച അവസരം ഞാൻ ഓർക്കുന്നു. കെട്ടിടങ്ങൾക്ക് അപ്പുറമാണ് അതിനുള്ളിൽ നിറയുന്ന ഉന്മേഷം. മാളുകളിലൂടെ ഹൈലൈറ്റ് നിർമിക്കുന്നത് ആ അന്തരീക്ഷമായിരിക്കും”- നിമ പറഞ്ഞു.

ADVERTISEMENT

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് നിമയുടെ ബിരുദം. ദേശീയ തലത്തിൽ കെമിസ്ട്രിയിൽ ഗ്രേഡ് 10ൽ ടോപ് സ്കോറർ ആയിരുന്നു. ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹഗ് എ മഗ് കഫേയിൽ കസ്റ്റമർ സർവ്വീസിൽ ട്രെയിനിയായി 2018ലാണ് നിമ പരിശാലനം ആരംഭിച്ചത്. 2020മുതൽ മാനേജ്മെന്റ് പ്രതിനിധിയായി  ഹഗ് ഓ മഗിന്റെ പുതിയ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുന്ന പ്രൊജക്ടിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് ഹൈലൈറ്റ് അർബൻ പ്രൊജക്ടുകളുടെ ഓപ്പറേഷൻ ഹെഡായി.

English Summary:

Business Tycoon Celebrates Daughter's Entry to Family Empire with Rs 3 Crore Porsche 911 Carrera S