പോര്‍ഷെയുടെ പുത്തൻ ഇലക്ട്രിക് എസ്യുവി; 1.65 കോടി രൂപ വില വരുന്ന ഹൈ പെര്‍ഫോമെന്‍സ് വാഹനം
ജനപ്രിയ എസ് യു വിയായ മകാന്റെ വൈദ്യുത മോഡൽ പുറത്തിറക്കി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ. പല രാജ്യങ്ങളിലും പോര്‍ഷെയുടെ എന്‍ട്രി ലെവല്‍ വാഹനമായ മകാന്റെ ഇവി മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. 1.65 കോടി രൂപ വില വരുന്ന ഹൈ പെര്‍ഫോമെന്‍സ് വാഹനമായ 639എച്ച്പി, മകാന്‍ ടര്‍ബോ ഇവിയുടെ ബുക്കിങ്

ജനപ്രിയ എസ് യു വിയായ മകാന്റെ വൈദ്യുത മോഡൽ പുറത്തിറക്കി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ. പല രാജ്യങ്ങളിലും പോര്‍ഷെയുടെ എന്‍ട്രി ലെവല്‍ വാഹനമായ മകാന്റെ ഇവി മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. 1.65 കോടി രൂപ വില വരുന്ന ഹൈ പെര്‍ഫോമെന്‍സ് വാഹനമായ 639എച്ച്പി, മകാന്‍ ടര്‍ബോ ഇവിയുടെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.
കൂടുതല്‍ വകഭേദങ്ങള്‍
ഹൈ പെര്‍ഫോമന്‍സ് മകാന്‍ ഇവിയുടെ വില കേട്ട് ഞെട്ടണ്ട. ഇന്ത്യന്‍ വിപണിയിലേക്ക് മകാന്‍ ഇവിയുടെ കൂടുതല്‍ വകഭേദങ്ങള്‍ അവതരിപ്പിക്കാനും പോര്‍ഷെക്ക് പദ്ധതിയുണ്ട്. കരുത്തും വിലയും കുറഞ്ഞ മോഡലുകള്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഈ മോഡലുകളുടെ വിശദാംശങ്ങള്‍ പോര്‍ഷെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
500എച്ച്പി, മകാന്‍ 4എസിന് സമാനമായ മിഡ് റേഞ്ച് മോഡലായിരിക്കും എത്തുക. ഈ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ കൂടുതല്‍ ബജറ്റ് ഫ്രണ്ട്‌ലിയായിരിക്കും. കരുത്ത് പലവിധത്തിലാണെങ്കിലും മകാന്‍ ഇവിക്ക് പൊതുവായി 100kWh ബാറ്ററിയാണ് പോര്‍ഷെ നല്‍കുക. വ്യത്യസ്ത വിലയാണെങ്കിലും മകാന്‍ ഇവിയുടെ വിവിധ മോഡലുകളിലും ബാറ്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടാവില്ല.
പെട്രോള്‍ വകഭേദവും ഡിമാന്‍ഡും
ഇന്ത്യ അടക്കമുള്ള പല മാര്‍ക്കറ്റുകളിലും ആദ്യ തലമുറ പെട്രോള്‍ മകാന്‍ നിലനിര്‍ത്താനാണ് പോര്‍ഷെയുടെ തീരുമാനം. അന്താരാഷ്ട്ര തലത്തില്‍ വൈദ്യുത കാറുകളിലേക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുമ്പോഴും ഇന്ത്യ അടക്കമുള്ള പല വിപണികളിലും പെട്രോള്‍ വകഭേദങ്ങള്‍ക്ക് വലിയ ആവശ്യക്കാരുണ്ട്. ഇത് കണക്കിലെടുത്താണ് മകാന്റെ പെട്രോള്‍ വകഭേദങ്ങള്‍ തുടരാന്‍ പോര്‍ഷെ തീരുമാനമെടുത്തത്.
ഇന്ത്യയില്‍ മൂന്നു പെട്രോള്‍ മോഡലുകളാണ് മകാനുള്ളത്. 88 ലക്ഷം രൂപയുടെ 2.0 ലീറ്റര്‍ മകാനാണ് അടിസ്ഥാന വകഭേദം. 1.44 കോടി രൂപയുടെ 2.9 ലീറ്റര്‍ മകാന്‍ എസ് അതിനു മുകളിലെ വകഭേദവും 1.54 കോടി രൂപ വിലയുള്ള മകാന്‍ ജിടിഎസ് ഏറ്റവും ഉയര്‍ന്ന വകഭേദവുമാണ്. നേരത്തെ 2025ല്‍ മകാന്റെ പെട്രോള്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാലം പെട്രോള്‍ മോഡലുകള്‍ തുടര്‍ന്നാലും അദ്ഭുതപ്പെടേണ്ടതില്ല.