ആർസി ബുക്ക് ലഭിക്കാൻ വൈകുന്നു; ബ്രേക്ക് ഡൗൺ ആയി സെക്കൻഡ് ഹാൻഡ് വാഹന വിപണി
കൊച്ചി∙ ആർസി ബുക്ക് അച്ചടി പ്രതിസന്ധിയിലായതോടെ അടിതെറ്റി സെക്കൻഡ് ഹാൻഡ് വാഹന വിപണി. പ്രതിമാസം കോടികളുടെ നഷ്ടമാണു മേഖലയ്ക്കുണ്ടാകുന്നത്. വിൽക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നയാളുടെ പേരിലേക്കാക്കി ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ വായ്പ നൽകാൻ ബാങ്കുകൾ തയാറാകാത്തതാണു

കൊച്ചി∙ ആർസി ബുക്ക് അച്ചടി പ്രതിസന്ധിയിലായതോടെ അടിതെറ്റി സെക്കൻഡ് ഹാൻഡ് വാഹന വിപണി. പ്രതിമാസം കോടികളുടെ നഷ്ടമാണു മേഖലയ്ക്കുണ്ടാകുന്നത്. വിൽക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നയാളുടെ പേരിലേക്കാക്കി ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ വായ്പ നൽകാൻ ബാങ്കുകൾ തയാറാകാത്തതാണു പ്രതിസന്ധിയുടെ പ്രധാന കാരണം. പ്രതിസന്ധി ആരംഭിക്കുന്നതിനു മുൻപു ലഭിച്ചിരുന്ന കച്ചവടത്തിന്റെ 80 ശതമാനവും നഷ്ടമായെന്നു വാഹനക്കച്ചവടക്കാർ പറയുന്നു. പ്രമുഖ കച്ചവടക്കാരിൽ പലരും പണം മുടക്കി വാങ്ങിയിട്ട വാഹനങ്ങൾ വിൽക്കാനാകാത്തതിനാൽ വൻ പലിശക്കുരുക്കിലും കടക്കെണിയിലുമാണ്.
പ്രിന്റിങ് മുടങ്ങിയതിനാൽ ആർസി ബുക്ക് ലഭിക്കാൻ മാസങ്ങളുടെ കാലതാമസം ഉണ്ടായതോടെ പുതുതലമുറ ബാങ്കുകളുൾപ്പെടെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് വായ്പ നൽകുന്നതിൽ നിന്നു വിട്ടുനിൽക്കുകയാണ്. മാസങ്ങൾക്കു മുൻപു നൽകിയ വായ്പയിൽ വാങ്ങിയ വാഹനങ്ങളുടെ ആർസി പോലും ഇതുവരെ ബാങ്കുകൾക്കു ലഭിക്കാത്തതാണു കാരണം.
സെക്കൻഡ് ഹാൻഡ് വാഹന ഷോറൂമുകളുടെ ഉടമകൾ വായ്പയും ഓവർ ഡ്രാഫ്റ്റുമൊക്കെയായി ലക്ഷക്കണക്കിനു രൂപ സ്വരൂപിച്ചാണു വാഹനങ്ങൾ വാങ്ങുന്നത്. പരമാവധി ഒരു മാസത്തിനുള്ളിൽ ഇവ വിറ്റു പോയില്ലെങ്കിൽ പലിശ ഇനത്തിൽ വൻതുക മുടക്കണം. മാത്രമല്ല, കൈവശമിരിക്കുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ ഇതിനുള്ള തുകയും സ്വന്തം കയ്യിൽ നിന്നു കണ്ടെത്തണം. ബസുകളും ലോറികളും ഉൾപ്പെടെ വലിയ വാഹനങ്ങളുടെ ഡീലർമാരുടെ നഷ്ടക്കണക്കുകൾ ലക്ഷങ്ങളാണ്.