വൈദ്യുത കാറുകള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ച ടയര്‍ പുറത്തിറക്കി ഗുഡ്ഇയര്‍. ഇലക്ട്രിക്‌ ഡ്രൈവ് 2 എന്ന പേരിലാണ് ഇവി ടയര്‍ ഗുഡ്ഇയര്‍ പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ടയറുകളെ അപേക്ഷിച്ച് ഇവി ടയറുകളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? എന്തു കാരണങ്ങളാലാണ് ഗുഡ്ഇയര്‍ ഇങ്ങനെയൊരു ടയര്‍ നിര്‍മിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുത കാറുകള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ച ടയര്‍ പുറത്തിറക്കി ഗുഡ്ഇയര്‍. ഇലക്ട്രിക്‌ ഡ്രൈവ് 2 എന്ന പേരിലാണ് ഇവി ടയര്‍ ഗുഡ്ഇയര്‍ പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ടയറുകളെ അപേക്ഷിച്ച് ഇവി ടയറുകളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? എന്തു കാരണങ്ങളാലാണ് ഗുഡ്ഇയര്‍ ഇങ്ങനെയൊരു ടയര്‍ നിര്‍മിച്ചത്? വിശദമായി നോക്കാം. 

ഇവി ടയര്‍ നിര്‍മിക്കുന്നതിന് മുന്നോടിയായി ഗുഡ് ഇയര്‍ വൈദ്യുത കാര്‍ ഡ്രൈവര്‍മാരില്‍ വിപുലമായ ഒരു സര്‍വേ നടത്തിയിരുന്നു. ടയറുകളുടെ ഫീച്ചറുകളില്‍ ഡ്രൈവര്‍മാര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന് തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇവി ഡ്രൈവര്‍മാരുടെ പ്രധാന ആശങ്കകള്‍ ടയറുകളില്‍ നിന്നുള്ള ശബ്ദവും വെള്ളമുള്ള റോഡുകളിലെ പ്രകടനവുമാണെന്നാണ് സര്‍വേ പ്രകാരം തെളിഞ്ഞത്.

ADVERTISEMENT

സര്‍വേയില്‍ തെളിഞ്ഞ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗുഡ്ഇയര്‍ ഇലക്ട്രിക്‌ഡ്രൈവ് 2 ഇവി ടയറുകള്‍ നിര്‍മിച്ചത്. കാബിനുള്ളില്‍ വാഹനം ഓടുമ്പോള്‍ ശബ്ദം കുറയുന്നതിനു വേണ്ടി സൗണ്ട്കംഫര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ചു. പ്രത്യേകം നിര്‍മിച്ച ഫോമുകള്‍ ടയറുകളില്‍ ഉപയോഗിച്ചു. ഒരുപോലെയല്ലാത്ത ട്രെഡ് പാറ്റേണുകള്‍ ടയറില്‍ ഉപയോഗിച്ചതോടെ വെള്ളമുള്ള റോഡുകളിലെ ഗ്രിപ്പും വര്‍ധിച്ചു. 

പരമ്പരാഗത ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത കാറുകള്‍ക്ക് ഭാരം കൂടുതലാണ്. ഇത് ടയറുകള്‍ വേഗത്തില്‍ തേയുന്നതിനും കാരണമാവാറുണ്ട്. ടയറുകളുടെ ആയുസ് കൂട്ടുന്നതിനു വേണ്ടി നീണ്ടകാലത്തേക്ക് ഉപയോഗിക്കാനാവുന്ന വസ്തുകളുപയോഗിച്ച് ടയറുകള്‍ നിര്‍മിച്ചതും ഇവി ടയറുകള്‍ക്ക് ഗുണമാവുമെന്ന് ഗുഡ്ഇയര്‍ അവകാശപ്പെടുന്നു. 

ADVERTISEMENT

ആദ്യ തലമുറ ഇലക്ട്രിക്‌ഡ്രൈവ് ജിടി ടയറുകളെ അപേക്ഷിച്ച് ഇലക്ട്രിക്‌ഡ്രൈവ് 2 ടയറുകള്‍ കുറഞ്ഞ തോതില്‍ മാത്രമേ പിന്നോട്ടു വലിക്കുകയുള്ളൂ. ചക്രം തിരിയുമ്പോഴുള്ള പ്രതിരോധം കുറവാണെന്നതും ടയറിന്റെ കാര്യക്ഷമതയും ഇവി ടയറിന്റെ റേഞ്ചും വര്‍ധിപ്പിക്കും. വൈദ്യുത വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നവരെ ആകര്‍ഷിക്കുന്ന പ്രധാന കാരണങ്ങളില്‍ മലിനീകരണം കുറവാണെന്നതും സുസ്ഥിര വികസനത്തിന് സഹായിക്കുമെന്നതും ഉള്‍പ്പെടും. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രകൃതിക്ക് അനുയോജ്യമായ സുസ്ഥിര വസ്തുക്കള്‍ കൂടുതലായി ഉപയോഗിച്ചാണ് ഗുഡ് ഇയര്‍ ഇലക്ട്രിക്‌ഡ്രൈവ്2 ടയര്‍ നിര്‍മിച്ചിരിക്കുന്നത്. 

ഇലക്ട്രിക്‌ഡ്രൈവ് 2 നിര്‍മാണത്തില്‍ 50 ശതമാനത്തോളം പ്രകൃതിക്ക് അനുയോജ്യമായ സുസ്ഥിര വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് ഗുഡ്ഇയര്‍ അറിയിക്കുന്നത്. സോയബീന്‍ ഓയിലും നെല്ലിന്റെ ഉമിയും പ്രകൃതി നിര്‍മിത റബറും അടക്കം ടയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. 2023 ജനുവരിയില്‍ 90 ശതമാനം സുസ്ഥിരമായ വസ്തുക്കള്‍ ഉപയോഗിച്ച് ഗുഡ് ഇയര്‍ ടയര്‍ നിര്‍മിച്ചിരുന്നു. 

ADVERTISEMENT

17 സൈസുകളില്‍ എത്തുന്ന ഇലക്ട്രിക്‌ഡ്രൈവ്2 ടയറുകള്‍ക്ക് സ്റ്റാന്‍ഡേഡ് ടയറുകളെ അപേക്ഷിച്ച് വില കൂടുതലാണ്. അധിക വില നല്‍കുന്നതുകൊണ്ട് ഗുണമുണ്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ കാറില്‍ നിന്നും എന്തൊക്കെ പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യമാണ് ഉത്തരം. ശബ്ദം കുറഞ്ഞ കാറിന്റെ ഉള്‍ഭാഗവും ഉയര്‍ന്ന റേഞ്ചും നിങ്ങളുടെ കാറിന് നല്‍കാന്‍ ഈ സവിശേഷ ഇവി ടയറുകള്‍കൊണ്ട് സാധിച്ചേക്കാം. ഇവയേക്കാള്‍ പണത്തിനാണ് മുന്‍ഗണനയെങ്കില്‍ പ്രത്യേക ഇവി ടയറുകള്‍ തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. 

English Summary:

Goodyear launches a new EV tire