വിൽപന 10 ലക്ഷത്തിൽ അധികം, എസ്യുവി വിപണിയിലെ സൂപ്പർതാരങ്ങൾ ഇവർ
ഇന്ത്യന്‍ വാഹന വിപണി അതി വേഗത്തിലാണ് മുന്നേറുന്നത്. നിലവില്‍ അമേരിക്കക്കും ചൈനക്കും മാത്രം പിന്നിലാണ് നമ്മുടെ വാഹന വിപണിയുടെ സ്ഥാനം. ഇന്ത്യയിലെ കാര്‍ വില്‍പനയില്‍ പകുതിയോളം എസ് യു വി വിഭാഗത്തില്‍ പെടുന്ന കാറുകളാണെന്ന സവിശേഷതയുമുണ്ട്. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ സ്‌പോര്‍ട്ട് യൂട്ടിലിറ്റി

ഇന്ത്യന്‍ വാഹന വിപണി അതി വേഗത്തിലാണ് മുന്നേറുന്നത്. നിലവില്‍ അമേരിക്കക്കും ചൈനക്കും മാത്രം പിന്നിലാണ് നമ്മുടെ വാഹന വിപണിയുടെ സ്ഥാനം. ഇന്ത്യയിലെ കാര്‍ വില്‍പനയില്‍ പകുതിയോളം എസ് യു വി വിഭാഗത്തില്‍ പെടുന്ന കാറുകളാണെന്ന സവിശേഷതയുമുണ്ട്. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളില്‍ പത്തു ലക്ഷത്തിലേറെ വില്‍പന സ്വന്തമാക്കിയ മൂന്ന് സൂപ്പര്‍ താരങ്ങളുമുണ്ട്.
കടുത്ത മത്സരമുള്ള ഇന്ത്യയിലെ എസ് യു വി വിപണിയില്‍ മുന്നിലുള്ള മൂന്നു മോഡലുകള്‍ മാരുതി സുസുക്കി ബ്രസയും ഹ്യുണ്ടേയ് ക്രേറ്റയും മഹീന്ദ്ര സ്‌കോര്‍പിയോയുമാണ്. ഓരോരുത്തരുടേയും സവിശേഷതകള്‍ നോക്കാം.
മാരുതി സുസുക്കി ബ്രസ
2016ല്‍ പുറത്തിറങ്ങിയ ബ്രസക്ക് മാരുതി സുസുക്കി അപ്‌ഡേഷന്‍ നല്‍കിയത് 2022ല്‍. വില 8.34 ലക്ഷം രൂപ മുതല്‍ 14.14 ലക്ഷം രൂപ വരെ. സ്റ്റൈലും കംഫര്‍ട്ടും പെര്‍ഫോമെന്‍സും വിലയുമെല്ലാം ഒത്തിണങ്ങിയ എസ് യു വിയാണ് ബ്രസ. 103 പിഎസ്, 137എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന കെ15സി 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. ഇന്ധന വിലയെക്കുറിച്ച് കൂടുതല്‍ ആശങ്കയുള്ളവര്‍ക്കായി മാരുതി സുസുക്കി ബ്രെസയുടെ സിഎന്‍ജി മോഡലും പുറത്തിറക്കിയിട്ടുണ്ട്.
ഹ്യുണ്ടേയ് ക്രേറ്റ
2015ല്‍ പുറത്തിറക്കിയ ക്രേറ്റയുടെ മുഖം മിനുക്കിയ രണ്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്നത്. സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്‌പോര്‍ട്ടി മോഡലായ ക്രേറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്. രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. ഈ എന്‍ജിനുകളില്‍ മാനുവല്‍, ഡിസിടി, iMT എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷനുകള്‍ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നു. വൈകാതെ ക്രേറ്റയുടെ വൈദ്യുത പതിപ്പും പുറത്തിറങ്ങും.
മഹീന്ദ്ര സ്‌കോര്‍പിയോ
2002 മുതൽ വിപണിയിലുള്ള ഇന്ത്യൻ എസ്‌യുവികളിലെ സൂപ്പർഹിറ്റ് വാഹനമാണ് സ്കോർപിയോ. 2022ല്‍ പുതിയ സ്കോർപിയോ എൻ വിപണിയിലെത്തി. പരമ്പരാഗത മോഡലായ സ്‌കോര്‍പിയോ ക്ലാസിക്, കൂടുതല്‍ ആഡംബര മോഡലായ സ്‌കോര്‍പിയോ എന്‍ എന്നിങ്ങനെ രണ്ട് മോഡലുകളാണ് സ്‌കോര്‍പിയോക്കുള്ളത്.
സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില 13.59 ലക്ഷം രൂപ മുതല്‍ 17.35 ലക്ഷം വരെ. സ്‌കോര്‍പിയോ എന്നിന്റെ വില 13.60 ലക്ഷം രൂപയില്‍ ആരംഭിച്ച് 24.54 ലക്ഷത്തില്‍ അവസാനിക്കുന്നു. സാഹസിക ഡ്രൈവിങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ വാഹനമാണ് ഈ എസ് യു വി. സ്‌കോര്‍പിയോ എന്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ പുറത്തിറങ്ങുന്നു.
സ്‌കോര്‍പിയോ എന്നില്‍ 173 എച്ച്പി, 400എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. 203എച്ച്പി കരുത്തും പരമാവധി 380 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. സ്‌കോര്‍പിയോ ക്ലാസികിലെ ഡീസല്‍ മോഡലിലെ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 132 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍. സ്‌കോര്‍പിയോ എന്നിലെ അതേ എന്‍ജിനാണെങ്കിലും കരുത്തില്‍ കുറവുണ്ട്.