ബെംഗളൂരുവിൽ നിന്ന് ഗോവ വരെ റെനോയുടെ മൂവർസംഘത്തിനൊപ്പം ഒരു ലോങ് ഡ്രൈവ്
ഇന്ത്യൻ നിരത്തുകൾക്കു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങൾ എന്ന റെനോയുടെ അവകാശവാദത്തെ ശരി വയ്ക്കുന്നതായിരുന്നു റെനോ മീഡിയ ഡ്രൈവ്. 2024–ൽ മാറ്റങ്ങളുമായെത്തിയ റെനോയുടെ മൂന്നു മോഡലുകളായ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയും അവയുടെ വ്യത്യസ്ത വേരിയന്റുകളുമാണ് ഡ്രൈവിനായി നൽകിയത്. ഇന്ത്യയിലെ വ്യത്യസ്ത ടെറയിനുകളിലെ
ഇന്ത്യൻ നിരത്തുകൾക്കു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങൾ എന്ന റെനോയുടെ അവകാശവാദത്തെ ശരി വയ്ക്കുന്നതായിരുന്നു റെനോ മീഡിയ ഡ്രൈവ്. 2024–ൽ മാറ്റങ്ങളുമായെത്തിയ റെനോയുടെ മൂന്നു മോഡലുകളായ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയും അവയുടെ വ്യത്യസ്ത വേരിയന്റുകളുമാണ് ഡ്രൈവിനായി നൽകിയത്. ഇന്ത്യയിലെ വ്യത്യസ്ത ടെറയിനുകളിലെ
ഇന്ത്യൻ നിരത്തുകൾക്കു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങൾ എന്ന റെനോയുടെ അവകാശവാദത്തെ ശരി വയ്ക്കുന്നതായിരുന്നു റെനോ മീഡിയ ഡ്രൈവ്. 2024–ൽ മാറ്റങ്ങളുമായെത്തിയ റെനോയുടെ മൂന്നു മോഡലുകളായ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയും അവയുടെ വ്യത്യസ്ത വേരിയന്റുകളുമാണ് ഡ്രൈവിനായി നൽകിയത്. ഇന്ത്യയിലെ വ്യത്യസ്ത ടെറയിനുകളിലെ
ഇന്ത്യൻ നിരത്തുകൾക്കു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങൾ എന്ന റെനോയുടെ അവകാശവാദത്തെ ശരി വയ്ക്കുന്നതായിരുന്നു റെനോ മീഡിയ ഡ്രൈവ്. 2024–ൽ മാറ്റങ്ങളുമായെത്തിയ റെനോയുടെ മൂന്നു മോഡലുകളായ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയും അവയുടെ വ്യത്യസ്ത വേരിയന്റുകളുമാണ് ഡ്രൈവിനായി നൽകിയത്.
ഇന്ത്യയിലെ വ്യത്യസ്ത ടെറയിനുകളിലെ ഡ്രൈവിങ് എക്സ്പീരിയൻസിനായി ബെംഗളൂരു മുതൽ ഗോവ വരെ മൂന്നു ദിവസങ്ങളിലായിട്ടായിരുന്നു യാത്ര. റെനോ സീരീസിലെ എൻട്രി മോഡലായ ക്വിഡാണ് ആദ്യ ദിവസം ഡ്രൈവിനായി ലഭിച്ചത്. എഎംടി ഗിയർ ബോക്സുള്ള ഓട്ടോമാറ്റിക് വേരിയന്റ് ക്വിഡ് ബെംഗളൂരുവിലെ റോഡുകളിൽ മാന്യമായ പെർഫോമൻസ് നൽകിയിരുന്നു. ബെംഗളൂരു–മൈസൂർ ഹൈവേയിലും തിരക്കേറിയ ചെറിയ റോഡുകളിലുമെല്ലാം ക്വിഡ് റെനോയുെട കരുത്തു കാട്ടി. ആദ്യ ദിവസത്തെ ഡ്രൈവ് അവസാനിച്ചത് മഡിക്കേരിയിലായിരുന്നു.
ബെംഗളൂരുവിൽ നിന്നുള്ള 270 കിലോമീറ്റർ യാത്രയിൽ ക്വിഡ് എന്ന വാഹനം ലോങ്ഡ്രൈവുകൾക്കും തിരഞ്ഞെടുക്കാവുന്ന ഒരു എൻട്രി ലെവൽ വെഹിക്കിളാണെന്നു തെളിയിച്ചു. 2024 മോഡൽ ക്വിഡ് ടോപ് വേരിയന്റിൽ 8 ഇഞ്ച് ടച്ച്സ്ക്രീനോടുകൂടിയ ഇൻഫോടെയിൻമെന്റ് സിസ്റ്റവും റെനോ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.0 ലീറ്റർ, മൂന്ന് സിലിണ്ടർ, പെട്രോൾ എൻജിൻ 67 ബിഎച്ച്‌പിയും 91 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ വാഹനമാണെങ്കിലും ഒരു വലിയ ബൂട്ട് സ്പേസ് തന്നെ ക്വിഡിൽ ഉണ്ട്.
രണ്ടാം ദിവസം മഡിക്കേരിയിൽനിന്നും റെനോ കൈഗറിൽ ഡ്രൈവ് ആരംഭിച്ചു. ആദ്യ ദിവസത്തെ പോലെ ആയിരുന്നില്ല മഡിക്കേരിയിൽനിന്നും ഗോകർണം വരെയുള്ള റോഡുകൾ. ഹിൽ ഏരിയകളിലൂടെയും. ഹെയർപിന്നുകൾ നിറഞ്ഞതുമായ രണ്ടാം ദിവസത്തെ യാത്ര. എന്നാൽ ഓട്ടോമാറ്റിക് സിവിറ്റി ട്രാൻസ്മിഷനൊപ്പം ടർബോ വാഹനമായതിനാൽ വഴികളൊന്നും തന്നെ ഒരു പ്രശ്നമായിത്തോന്നിയില്ല. റെനോ സീരീസിലെ ഏറ്റവും പവർഫുൾ വെഹിക്കിൾ എന്നു നിസ്സംശയം പറയാൻ കഴിയുന്ന പെർഫോമൻസ് ആയിരുന്നു കൈഗറിൽ നിന്നും ലഭിച്ചത് ഹിൽ ഏരിയകൾ കഴിഞ്ഞു ഹൈവേയിലേക്കെത്തിയപ്പോൾ ടർബോയുടെ പവർ കൈഗർ വ്യക്തമാക്കി.
സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായെത്തിയ കൈഗറിനു 1.0 ലീറ്റർ പെട്രോൾ എൻജിനു ടർബോ, കരുത്തു പകരുന്നുണ്ട്. 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് മോഡലുകളുണ്ട്. 999 സിസി എൻജിനിൽ പരമാവധി കരുത്ത് 99 എച്ച്പിയും 152 എൻഎം ടോർക്കുമാണ്. മൂന്ന് സിലിണ്ടർ എൻജിനുകളിൽ നിന്നും ഏറെ വ്യത്യസ്തമായി ശബ്ദങ്ങളും വൈബ്രേഷനും ഒന്നും തന്നെ പ്രകടമല്ല. 2024 കൈഗറിലും ചില മാറ്റങ്ങൾ റെനോ കൊണ്ടുവന്നിട്ടുണ്ട്. വാഹനത്തിന്റെ വീലുകളിലെ റെഡ് കാലിപറുകൾ കൈഗറിന് കൂടുതൽ സ്പോർടി ലുക്ക് നൽകുന്നുണ്ട്. ടോപ് എൻഡ് വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഔട്സൈഡ് റിയർവ്യൂ മിററും ലെതർഫിനിഷിങ്ങിലുള്ള സ്റ്റിയറിങ് വീലുകളുമുണ്ട്. മുൻപ് ടോപ് മോഡലുകളിൽ മാത്രമുണ്ടായിരുന്ന വയർലെസ് ചാർജിങ് എല്ലാ മോഡലുകൾക്കു നൽകിയിട്ടുണ്ട്. രണ്ടാമത്തെ ദിവസം ഗോകർണത്ത് യാത്ര അവസാനിക്കുമ്പോൾ മികച്ച ഒരു അഡ്വഞ്ചർ ഡ്രൈവ് പൂർത്തിയാക്കിയ സന്തോഷമായിരുന്നു.
അവസാനത്തെ ദിവസം ലഭിച്ചത് അവസാനത്തേതും റെനോ സീരീസിലെ ഏറ്റവും വലുതുമായ ട്രൈബറായിരുന്നു രണ്ട് ദിവസത്തെ ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റിനു ശേഷം മൂന്നാം ദിനമാണ് മാനുവൽ ട്രാൻസ്മിഷൻ വെഹിക്കിൾ കിട്ടുന്നത്. 140 കിലോമീറ്റർ ദൂരം മാത്രമേ ട്രൈബറിൽ യാത്ര ചെയ്യുവാനുണ്ടായിരുന്നുള്ളു. സെവൻസീറ്റർ വാഹനമാണെങ്കിലും മികച്ച രീതിയിലാണ് റെനോ ട്രൈബറിനെ നിർമിച്ചിരിക്കുന്നത്. ഡ്രൈവ് ചെയ്യുമ്പോഴും വളരെ അനായസം കൈകാര്യെ ചെയ്യാൻ കഴിയുന്ന കാറായിട്ടാണ് തോന്നിയത്. ഗോവയിലേക്കുള്ള ഉൾവഴികലും മികച്ച ഒരു ഡ്രൈവിങ് അനുഭവം ട്രൈബർ നൽകിയിട്ടുണ്ട്. 2024–ലെ മുഖം മിനുക്കലിന്റെ ഭാഗമായി കറുപ്പ് നിറത്തിലും വാഹനം അവതരിപ്പിച്ചിട്ടുണ്ട്.
എല്ലാ വേരിയന്റുകളിലും പിൻസീറ്റ് സീറ്റ് ബെൽറ്റ് വാണിങ്ങും, എൽഇഡി ക്യാബിൻ ലാംപുകളും നൽകിയിട്ടുണ്ട്. ട്രൈബറിന്റെ ബേസ് വേരിയന്റുകളിലും ടിൽറ്റ് സ്റ്റിയറിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രൈബറിലെ 1.0 ലീറ്റർ എൻജിൻ 71.ബിഎച്ച്പി പവറും 96 എൻഎം ടോർക്കും നൽകുന്നുണ്ട്. 5 സ്പീഡ് മാനുവൽ, അല്ലങ്കിൽ എഎംടി ട്രാൻസ്മിഷനും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിലയിൽ വരുത്തിയിരിക്കുന്ന കുറവ് വാഹനത്തിന്റെ ക്വാളിറ്റിയിൽ പ്രകടമല്ല മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് തന്നെയാണ് മൂന്നു വാഹനങ്ങളും നിർമിച്ചിരിക്കുന്നത് മൂന്നാം ദിവസം യാത്ര പൂർത്തിയാകുമ്പാൾ റെനോയുടെ മൂന്നു വാഹനങ്ങളും തങ്ങളുടെ സെഗ്മെന്റിൽ മികച്ചവയാണെന്നു വീണ്ടും തെളിയിച്ചു.