‘ഇനി മിന്നൽ ദുൽഖർ!’ യാത്ര ഇന്ത്യയിൽ ഏറ്റവും വേഗമുള്ള ഇലക്ട്രിക് സൂപ്പർ ബൈക്കിൽ
ബൈക്കുകളുടേയും കാറുകളുടേയും വലിയ ശേഖരം തന്നെയുണ്ട് ദുൽഖർ സൽമാന്. പുതിയതും വിന്റേജുമായി നിരവധി വാഹനങ്ങളുള്ള ഗാരിജിലേക്ക് ഇപ്പോഴിതാ ഒരു പുതിയ അതിഥി കൂടി. പുത്തൻ ബൈക്ക് സ്വന്തമാക്കി. ദുൽഖറിന് നിക്ഷേപമുള്ള അൾട്രാവയലന്റ് എന്ന ഇലക്ട്രിക് ഇരുചക്രവാഹന നിർമാണ കമ്പനിയുടെ എഫ് 77 മാക് 2 എന്ന മോഡലാണ്

ബൈക്കുകളുടെയും കാറുകളുടെയും വലിയ ശേഖരം തന്നെയുണ്ട് ദുൽഖർ സൽമാന്. പുതിയതും വിന്റേജുമായി നിരവധി വാഹനങ്ങളുള്ള ഗാരിജിലേക്ക് ഇപ്പോഴിതാ ഒരു പുതിയ അതിഥി കൂടി. പുത്തൻ ബൈക്ക് സ്വന്തമാക്കി. ദുൽഖറിന് നിക്ഷേപമുള്ള അൾട്രാവയലന്റ് എന്ന ഇലക്ട്രിക് ഇരുചക്രവാഹന നിർമാണ കമ്പനിയുടെ എഫ് 77 മാക് 2 എന്ന മോഡലാണ് താരത്തിന്റെ ഏറ്റവും പുതിയ ബൈക്ക്.
ഇലക്ട്രിക് ബൈക്ക് ആണെങ്കിലും ഇഷ്ട നമ്പർ ദുൽഖർ കൈവിട്ടില്ല. ടിഎന്‍ 06 എകെ 0369 എന്നതാണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. 2022 ൽ വിപണിയിലെത്തിയ എഫ് 77 എന്ന വൈദ്യുത സ്പോർട്സ് ബൈക്കിന്റെ പുതിയ മോഡലാണ് മാർക് 2. ഇന്ത്യയിൽ ഏറ്റവും വേഗമുള്ള ഇലക്ട്രിക് ബൈക്ക് എന്ന പേരിലാണ് മാർക് 2 എത്തിയിരിക്കുന്നത്. മണിക്കൂറിൽ 155 കിലോമീറ്ററാണ് വേഗം. 7.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന കാറിന് 40 ബിഎച്ച്പി കരുത്തും 100 എൻഎം ടോർക്കുമുണ്ട്.
വിപണിയിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി സവിശേഷതകളുണ്ട് ഈ ബൈക്കിന്. പത്ത് ലെവല്‍ റീജനറേഷനാണ് മാക് 2ന്. സുരക്ഷയ്ക്കായി മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോളും ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോളുമുണ്ട്. 2.99 ലക്ഷം രൂപ വിലവരുന്ന സ്റ്റാന്‍ഡേര്‍ഡിന്റെ 211 കിലോമീറ്റർ റേഞ്ചും 3.99 ലക്ഷം രൂപ വിലവരുന്ന റികോണിന് 323 കിലോമീറ്ററും റേഞ്ചുമുണ്ട്.