ടൊയോട്ട ഹൈലക്‌സിനും ഫോഡ് റേഞ്ചറിനും എതിരാളിയാവാന്‍ പോന്ന ഷാര്‍ക് ഹൈബ്രിഡ് പിക് അപ് ട്രക്ക് അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി. പൂര്‍ണമായും വൈദ്യുതിയില്‍ 100 കി.മീ വരെ സഞ്ചരിക്കാനാവുന്ന ഈ ഹൈബ്രിഡ് പിക് അപ് ട്രക്കിന് 100 കി.മീ വേഗതയിലേക്കെത്താന്‍ 5.7 സെക്കന്‍ഡ് മതി. ഒറ്റനോട്ടത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊയോട്ട ഹൈലക്‌സിനും ഫോഡ് റേഞ്ചറിനും എതിരാളിയാവാന്‍ പോന്ന ഷാര്‍ക് ഹൈബ്രിഡ് പിക് അപ് ട്രക്ക് അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി. പൂര്‍ണമായും വൈദ്യുതിയില്‍ 100 കി.മീ വരെ സഞ്ചരിക്കാനാവുന്ന ഈ ഹൈബ്രിഡ് പിക് അപ് ട്രക്കിന് 100 കി.മീ വേഗതയിലേക്കെത്താന്‍ 5.7 സെക്കന്‍ഡ് മതി. ഒറ്റനോട്ടത്തില്‍ ഫോഡ് എഫ്150യുമായി സാമ്യതകളുള്ള ഷാര്‍ക് പിക്അപ് ട്രക്ക് മെക്‌സിക്കോയിലും ഓസ്‌ട്രേലിയയിലുമാണ് ഇപ്പോള്‍ ബിവൈഡി അവതരിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ ബിവൈഡിയുടെ ഷാര്‍ക് ഹൈബ്രിഡ് പിക് അപ് ട്രക്കിന്റെ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ടര്‍ബോ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളും വലിയ ബാറ്ററിയുമുള്ള പിഎച്ച്ഇവി(Plug-in Hybrid Electric Vehicle)യാണ് ബിവൈഡി ഷാര്‍ക്. 

ADVERTISEMENT

മുന്നിലും പിന്നിലും അടക്കം മൊത്തത്തില്‍ ഫോഡ് എഫ്150യുമായി രൂപസാദൃശ്യം ബിവൈഡി ഷാര്‍കിനുണ്ട്. അതേസമയം ഫോഡ് റേഞ്ചര്‍, ടൊയോട്ട ഹൈലക്‌സ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ വാഹനമാണ് ബിവൈഡി ഷാര്‍ക്. വലിയ എല്‍ഇഡി ഡിആര്‍എല്ലുകളും കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളുമുള്ള ഷാര്‍കിലെ ഡിആര്‍എല്‍ ലൈറ്റ് ബാറുകള്‍ കണക്ടഡാണ്. 

നല്ല വലിപ്പത്തിലുള്ള ബിവൈഡി ബാഡ്ജിങ്, വലിയ ബോഡി ക്ലാഡിങുകള്‍, കനത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ 18 ഇഞ്ച് അലോയ് വീലുകള്‍ കരുത്തുറ്റ റോള്‍ ബാറുകള്‍ എന്നിവയാണ് ശ്രദ്ധിക്കപ്പെടുന്നത്. 5,457 എംഎം നീളവും 1,971 എംഎം വീതിയും 1,925 എംഎം ഉയരവും 3,260 എംഎം വീല്‍ബേസുമുള്ള വാഹനമാണ് ബിവൈഡി ഷാര്‍ക്. നാലു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളും മുന്നിലും പിന്നിലും സ്വതന്ത്രമായ സസ്‌പെന്‍ഷനുകളും നല്‍കിയിരിക്കുന്നു. 2,500 കിഗ്രാം വരെ വലിച്ചുകൊണ്ടുപോവാന്‍ ശേഷിയുള്ള ഈ വാഹനത്തിന് 835 കിലോഗ്രാം വരെ വഹിക്കാനാവും. പിന്നിലെ ട്രേയുടെ വലിപ്പം 1,450 ലീറ്ററായാണ് കണക്കാക്കുന്നത്. 

ADVERTISEMENT

ഉള്ളിലേക്കു വന്നാല്‍ റൊട്ടേറ്റിങ് 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 10.25 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ക്ലസ്റ്റര്‍, 12 ഇഞ്ച് ഹെഡ് അപ് ഡിസ്‌പ്ലേ എന്നിവ ബിവൈഡി ഷാര്‍ക്കിലുണ്ട്. 360 ഡിഗ്രി ക്യാമറ, 180 ഡിഗ്രി അണ്ടര്‍ ബോഡി വ്യൂ, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, എന്‍എഫ്‌സി ആന്റ് അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയുള്ള വാഹനം കൂടിയാണിത്. 

കരുത്തുറ്റ ലാഡര്‍ ഫ്രെയിം ചേസിസിലാണ് ബിവൈഡി ഷാര്‍ക് നിര്‍മിച്ചിരിക്കുന്നത്. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളെ ചലിപ്പിക്കുന്ന 29.58kWh ബാറ്ററിയുമാണ് വാഹനത്തിന്റെ കരുത്ത്. ആകെ ഔട്ട്പുട്ട് 430ബിഎച്ച്പിയുള്ള ബിവൈഡി ഷാര്‍കിന് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കാന്‍ 5.7 സെക്കന്‍ഡ് മതി. സ്‌നോ, മഡ്, സാന്‍ഡ് എന്നീ മൂന്നു ഡ്രൈവിങ് മോഡുകള്‍. 

English Summary:

BYD Shark pickup truck unveiled with 435hp PHEV powertrain