അപകടത്തിന്റെ ‘ബെൽ’, ഇതുവരെ തകർന്നത് 430 എണ്ണം
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെയും, ഒപ്പം സഞ്ചരിച്ച മറ്റ് 7 പേരുടേയും ജീവൻ എടുത്ത അപകടത്തിലെ ബെൽ 212 ഹെലികോപ്റ്റർ അപകടങ്ങളുടെ നിത്യ തോഴൻ. ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം ഇതുവരെ 430 ൽ അധികം അപകടങ്ങളിൽ ഈ മോഡൽ പെട്ടിട്ടുണ്ട്. വൈമാനിക
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെയും, ഒപ്പം സഞ്ചരിച്ച മറ്റ് 7 പേരുടേയും ജീവൻ എടുത്ത അപകടത്തിലെ ബെൽ 212 ഹെലികോപ്റ്റർ അപകടങ്ങളുടെ നിത്യ തോഴൻ. ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം ഇതുവരെ 430 ൽ അധികം അപകടങ്ങളിൽ ഈ മോഡൽ പെട്ടിട്ടുണ്ട്. വൈമാനിക
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെയും, ഒപ്പം സഞ്ചരിച്ച മറ്റ് 7 പേരുടേയും ജീവൻ എടുത്ത അപകടത്തിലെ ബെൽ 212 ഹെലികോപ്റ്റർ അപകടങ്ങളുടെ നിത്യ തോഴൻ. ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം ഇതുവരെ 430 ൽ അധികം അപകടങ്ങളിൽ ഈ മോഡൽ പെട്ടിട്ടുണ്ട്. വൈമാനിക
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെയും, ഒപ്പം സഞ്ചരിച്ച മറ്റ് 7 പേരുടേയും ജീവൻ എടുത്ത അപകടത്തിലെ ബെൽ 212 ഹെലികോപ്റ്റർ അപകടങ്ങളുടെ നിത്യ തോഴൻ. ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം ഇതുവരെ 430 ൽ അധികം അപകടങ്ങളിൽ ഈ മോഡൽ പെട്ടിട്ടുണ്ട്. വൈമാനിക ഭാഷയിൽ ലെവൽ 1 അഥവാ മാർജിനൽ കാലാവസ്ഥയിലാണ് ഈ ഹെലികോപ്റ്റർ ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുക. ചെറിയ മഴയും ഇടിമിന്നലും ഉള്ള അവസ്ഥയാണിത്. ലെവൽ 5 വരെ കാലാവസ്ഥാ പ്രവചനങ്ങളുള്ളതിൽ ഏറ്റവും താഴെത്തട്ടാണ് ലെവൽ 1. ബെല്‍ 212(ബെല്‍ ടു ട്വല്‍വ്) എന്ന ഹെലിക്കോപ്റ്ററിന്റെ സവിശേഷതകളും പരിമിതികളും എന്തെല്ലാമാണ്? വിശദമായി നോക്കാം.
ബെല്‍ ഹെലിക്കോപ്റ്റര്‍
വിയറ്റ്‌നാം യുദ്ധ കാലം മുതല്‍ സജീവമായുള്ള ഹെലിക്കോപ്റ്ററാണ് ബെല്‍ 212. ആദ്യമായി പറന്നത് 1968 ൽ. അമേരിക്കയിൽ രൂപകൽപന ചെയ്ത് കാനഡയിൽ നിർമിക്കുന്ന ഹെലികോപ്റ്ററിൽ രണ്ടോ ഒന്നോ പൈലറ്റുമാരടക്കം 15 പേർക്ക് സഞ്ചരിക്കാം. മീഡിയം വിഭാഗത്തിൽപ്പെടുന്ന ബെൽ 212 സാധാരണ കടലിലെ റസ്ക്യൂ ഓപ്പറേഷനുകൾക്കാണ് അധികവും ഉപയോഗിക്കുക. ഒരേ പോലെ സൈനിക- സൈനികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബെല്‍ 212 കനേഡിയൻ ഫോഴ്സിന് വേണ്ടിയാണ് വികസിപ്പിച്ചത് പിന്നീട് അമേരിക്കൻ സേന അടക്കം നിരവധി രാജ്യങ്ങള്‍ സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കും ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.
ബെൽ 212
ക്രൂ അടക്കം 15 പേരെ വഹിക്കാനുള്ള ശേഷിയാണ് ഈ ഹെലികോപ്റ്ററിനുള്ളത്. 17.43 മീറ്റർ നീളവും 3.83 മീറ്റർ ഉയരവുമുണ്ട്. റോട്ടർ ഡയമീറ്റർ 14.64 മീറ്ററാണ്. പരമാവധി 5080 കിലോഗ്രാം ഭാരം വരെ വഹിച്ച് ഉയരാനാകും. പ്രാറ്റ് ആൻഡ് വിറ്റ്നി കാനഡയുടെ ടർബോഷാഫ്റ്റ് എൻജിൻ. പരമാവധി 223 കിലോമീറ്റർ വേഗമുള്ള ഹെലികോപ്റ്റിന്റെ ക്രൂസിങ് വേഗം 186 കിലോമീറ്റർ. 439 കിലോമീറ്റർ വരെയും 5305 അടി ഉയരത്തിൽ വരെയും പറക്കാനാകും.
പ്രവര്‍ത്തന മേഖല
ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക, ആകാശമാര്‍ഗമുള്ള അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്തുക, ചരക്കും ആയുധങ്ങളും കൊണ്ടുപോവുക എന്നിങ്ങനെ നിരവധി വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ ഈ ഹെലിക്കോപ്റ്റിനുണ്ട്. ഞായറാഴ്ച്ച തകര്‍ന്നു വീണ ഇറാന്റെ ഹെലിക്കോപ്റ്റര്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൊണ്ടുപോകുന്നതിന് വേണ്ടിയുള്ളതായിരുന്നു.
സുബാരു ബെല്‍ 412 ആണ് ബെല്‍ ഹെലിക്കോപ്റ്ററുകളിലെ ഏറ്റവും പുതിയത്. പൊലീസ്, വൈദ്യസഹായം, സൈനിക നീക്കം, ഊര്‍ജ വ്യവസായം, അഗ്നി രക്ഷാ ദൗത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഈ ഹെലിക്കോപ്റ്റര്‍ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കമ്പനി പരസ്യം നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ കണക്കു പ്രകാരം ഈ ഹെലിക്കോപ്റ്ററിന് പരമാവധി 15 പേരെയാണ് വഹിക്കാനാവുക.
ഉപയോഗിക്കുന്നത് ആരൊക്കെ?
കനേഡിയൻ കോസ്റ്റ് ഗാർഡ്, ബോസ്നിയൻ പൊലീസ്, കൊളംബിയൻ പൊലീസ്, എയർ ഗ്രീൻലാൻഡ്, ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ്, തായ്‌ലാന്‍ഡ് ദേശീയ പൊലീസ്, അമേരിക്കയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍, അഗ്നിശമന വിഭാഗം, സെർബിൻ പൊലീസ് എന്നിവയെല്ലാം ബെല്‍ 212 ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇറാന്‍ സര്‍ക്കാര്‍ എത്ര ബെല്‍ 212 ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുന്നുവെന്ന് വ്യക്തമല്ല. അതേസമയം ഫയര്‍ഗ്ലോബലിന്റെ 2024 വേള്‍ഡ് എയര്‍ഫോഴ്‌സ് ഡയറക്ടറി പ്രകാരം ഇറാനിലെ വ്യോമ, നാവിക സേനകള്‍ക്കു കൂടി 10 ബെല്‍ 212 ഹെലിക്കോപ്റ്ററുകളുണ്ട്.
മറ്റ് അപകടങ്ങള്‍?
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അവസാനമായി ബെല്‍ 212 ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. യുഎഇയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഹെലിക്കോപ്റ്ററായിരുന്നു ഇത്. യുഎഇ തീരത്തുവെച്ച് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണുവെന്നാണ് വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് പഠനം നടത്തുന്ന ഫൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്‍ അറിയിക്കുന്നത്. ഇറാനില്‍ സംഭവിച്ചതു പോലെ ബെല്‍ 212 ഹെലിക്കോപ്റ്റര്‍ അപകടം അവസാനം സംഭവിച്ചത് 2018ലായിരുന്നു. അന്ന് നാലുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 1978 ൽ അബുദാബി സാക്കും ഓയിൽ ഫീൽഡിലുണ്ടായ ഒരു അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 15 പേരും മരിച്ചിട്ടുണ്ട്.