പൃഥ്വിരാജിന് പിന്നാലെ പോർഷെ 911 ജിടി 3യുടെ കരുത്തിൽ നാഗ ചൈതന്യ
തന്റെ വാഹന ഗാരിജിലേക്കു പുതു പോർഷെയുടെ ആഡംബരം കൂടി ചേർത്തിരിക്കുകയാണ് തെലുങ്കിന്റെ പ്രിയ താരം നാഗ ചൈതന്യ. പോർഷെ 911 ജി ടി 3 ആർ എസ് സ്പോർട്സ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ എണ്ണം മാത്രം വിപണിയിൽ പുറത്തിറങ്ങുന്നത് കൊണ്ടുതന്നെ നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാഗ

തന്റെ വാഹന ഗാരിജിലേക്കു പുതു പോർഷെയുടെ ആഡംബരം കൂടി ചേർത്തിരിക്കുകയാണ് തെലുങ്കിന്റെ പ്രിയ താരം നാഗ ചൈതന്യ. പോർഷെ 911 ജി ടി 3 ആർ എസ് സ്പോർട്സ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ എണ്ണം മാത്രം വിപണിയിൽ പുറത്തിറങ്ങുന്നത് കൊണ്ടുതന്നെ നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാഗ ചൈതന്യയുടെ കൈകളിലേക്ക് വാഹനമെത്തിയിരിക്കുന്നത്. നേരത്തെ പൃഥ്വിരാജും പോർഷെ 911 ജിടി 3 വാങ്ങിയിരുന്നു. വാഹനത്തിന്റെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത് 3.5 കോടി രൂപ മുതലാണ്. ജി ടി മെറ്റാലിക് സിൽവർ ഷേഡാണ് താരം സ്വന്തമാക്കിയ വാഹനത്തിന്റെ നിറം.
518 ബിഎച്പി കരുത്തും 465 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന 4.0 ലീറ്റർ എൻജിനാണ് വാഹനത്തിന്റെ ശക്തി. ഷോട്ടർ ഗിയർ റേഷ്യോയിലുള്ള 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റികാണ് ട്രാൻസ്മിഷന്‍. വാഹനത്തിനു 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡ് മതിയാകും. ഉയർന്ന വേഗം 296 കിലോമീറ്ററാണ്.
ട്രാക്കിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നിരവധി അപ്ഗ്രഡേഷനുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. അതിന്റെ ഭാഗമായി റേഡിയേറ്ററിന്റെ സ്ഥാനം നോസിലാണ്. പുതു സൈഡ് ബ്ലേഡുകൾ, വിങ് ഇൻലെറ്റ്സ്, റിയർ സ്പ്ലിറ്റർ, എന്നിങ്ങനെ വാഹനത്തിന്റെ ഡൗൺഫോഴ്സ് മെച്ചപ്പെടുത്തുന്ന നിരവധി ഫീച്ചറുകൾ പോർഷെയുടെ ഈ സ്പോർട്സ് കാറിലുണ്ട്. നോർമൽ, സ്‌പോർട്, ട്രാക്ക് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളാണുള്ളത്. പുതു ഡ്രാഗ് റീഡക്ഷൻ സിസ്റ്റം, 32 എം എം വൈഡ് ഡയമീറ്ററിലുള്ള, 36 എംഎം തിക് പിസ്റ്റൻസിൽ വരുന്ന ഏറ്റവും വലിയ മുൻ ബ്രേക്കുകൾ എന്നിവയും വാഹനത്തിൽ പോർഷെ നൽകിയിരിക്കുന്നു.
തികഞ്ഞ ഒരു വാഹനപ്രേമിയായ നാഗ ചൈതന്യയുടെ ഗാരിജിൽ മിറ്റ്സുബിഷി ലാൻസർ, മാരുതി സ്വിഫ്റ്റ്, നിസാൻ ജി ടി ആർ, ഫെറാരി എഫ് 430, മെഴ്‌സിഡീസ് ബെൻസ് ജി വാഗൺ, ഫെറാരി 488 ജി ടി ബി, ടൊയോട്ട വെൽഫയർ, ലാൻഡ് റോവർ ഡിഫൻഡർ വി 8 എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.