അപകടം ഒഴിവാക്കാൻ നടുറോഡിൽ സിനിമാ സ്റ്റൈൽ മാസ് ഡ്രിഫ്റ്റിങ്- വിഡിയോ
മഴയത്ത് വാഹനങ്ങൾ തെന്നി നീങ്ങി നിരവധി അപകടങ്ങളുണ്ടാകാറുണ്ട്. അത്തരത്തിൽ മഴയത്ത് തെന്നി നീങ്ങിയ ട്രാവലർ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തലനാരിഴ്ക്ക് ഒഴിവായത് വന്‍ അപകടമാണ്. റോഡിൽ വട്ടം തിരിച്ച കാറിനെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ട വാന്‍ റോഡിൽ വട്ടം കറങ്ങിയാണ്

മഴയത്ത് വാഹനങ്ങൾ തെന്നി നീങ്ങി നിരവധി അപകടങ്ങളുണ്ടാകാറുണ്ട്. അത്തരത്തിൽ മഴയത്ത് തെന്നി നീങ്ങിയ ട്രാവലർ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തലനാരിഴ്ക്ക് ഒഴിവായത് വന്‍ അപകടമാണ്. റോഡിൽ വട്ടം തിരിച്ച കാറിനെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ട വാന്‍ റോഡിൽ വട്ടം കറങ്ങിയാണ് നിന്നത്.
ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്. റോഡിലെ വളവിൽ കാർ തിരിയുന്നത് കണ്ട വാൻ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി.
മഴയത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കൂ
∙ കനത്ത മഴയിൽ വാഹനം പതുക്കെ ഓടിക്കുക.
∙ റോഡിൽ വെള്ളക്കെട്ടുള്ള സ്ഥലത്ത് അപകടസാധ്യത കൂടുതലാണ്. പെട്ടെന്ന് ബ്രേക്ക് ചവിട്ടരുത്. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും അപകടം.
∙ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ തെളിക്കുന്നതു നല്ലതാണ്. വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.
∙ റോഡിലെ വെള്ള– മഞ്ഞ വരകളിൽ ബ്രേക്കിടുമ്പോൾ സൂക്ഷിക്കുക. തെന്നി നീങ്ങാൻ സാധ്യത കൂടുതലാണ്.
∙ അത്യാവശ്യമെങ്കിൽ മാത്രം രാത്രികാല യാത്രകൾ നടത്തുക. പരിചയമില്ലാത്ത റോഡുകളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.
∙ മഴയുള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യരുത്.
∙ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഒരു ‘വലിയ കുഴി’യാണ് എന്ന വിചാരത്തോടെ വാഹനം ഓടിക്കുക.
∙ യു ടേൺ എടുക്കുമ്പോൾ 30 മീറ്റർ മുൻപെങ്കിലും ഇൻഡിക്കേറ്റർ ഇടുക. പിറകിൽ വാഹനങ്ങൾ വരുന്നുണ്ടോ എന്ന് റിയർ വ്യൂ മിററിലൂടെ ശ്രദ്ധിക്കുകയും വേണം.
∙ എതിർ ദിശയിൽ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ.
∙ ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.