കാറിൽ സ്വിമ്മിങ് പൂളുണ്ടാക്കി റോഡിലൂടെ വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. യൂട്യൂബർക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരമാണെന്നും മോട്ടർവാഹന വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഡിയോയ്ക്ക് റീച്ചുകൂട്ടാൻ ഇനിയും നിയമലംഘനങ്ങളുമായി വരാത്ത തരത്തിലുള്ള നടപടികൾ കൈക്കൊള്ളുമെന്നും മുൻ വിഡിയോകളിലെ നിയമലംഘനങ്ങൾ അടക്കം പരിശോധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മന്ത്രി അറിയിച്ചു. പണമുള്ളവന്‍ കാറിലല്ല സ്വിമ്മിങ് പൂള്‍ പണിയേണ്ടത്, വീട്ടില്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട, പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

ADVERTISEMENT

ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് സഞ്ജുവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തിരുന്നു. സഞ്ജുവിനൊപ്പം യാത്ര ചെയ്തവരും നടപടി നേരിടേണ്ടി വരും. കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞത്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി മോട്ടർ വാഹന വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 7നു ഹൈക്കോടതി കേസ് പരിഗണിച്ചേക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT