ADVERTISEMENT

നാലാം തലമുറ കൂപ്പര്‍ എസിന്റേയും ഓള്‍ ഇലക്ട്രിക് കണ്‍ട്രിമാന്റേയും പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ച് മിനി. ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും. ആദ്യമായാണ് കണ്‍ട്രിമാന്‍ ഇന്ത്യയില്‍ മിനി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മിനി ഈ രണ്ടു മോഡലുകളും രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം ഫെസ്റ്റിവല്‍ സീസണോടെ ഈ രണ്ടു മോഡലുകളും ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

mini-cooper-s-5-door

മിനി കൂപ്പര്‍ എസ്

മുന്നിലെ ഗ്രില്ലില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ക്ലാസിക് റൗണ്ട് ഹെഡ്‌ലാംപിന് രൂപമാറ്റമേതുമില്ലാതെയാണ് 2024 മിനി കൂപ്പര്‍ എസ് 3 ഡോര്‍ എത്തുന്നത്. അതേസമയം എല്‍ഇഡി ഡിആര്‍എല്ലുകളില്‍ മാറ്റങ്ങളുണ്ട്. വശങ്ങളില്‍ നിന്നുള്ള മിനിയുടെ ക്ലാസിക് രൂപം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ചെറിയ മാറ്റമുള്ളത് പുതിയ 17 ഇഞ്ച് അലോയ് വീലുകളിലാണ്. പിന്നില്‍ പുതിയ എല്‍ഇഡി ടെയില്‍ ലാംപുകളും ആരോഹെഡ് ഇന്‍സര്‍ട്ടും നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ക്കുകള്‍ വരെ നീളുന്ന വലിയ ബോണറ്റുകളാണ് മറ്റൊരു വ്യത്യാസം. സര്‍ക്കുലര്‍ വീല്‍ ആര്‍ക്കുകളില്‍ കറുപ്പ് പ്ലാസ്റ്റിക് ക്ലാഡിങ് നല്‍കിയിരിക്കുന്നു. 

ഉള്ളിലേക്കു വന്നാല്‍ മിനിമലിസ്റ്റ് ഡിസൈനാണ് ഡാഷ്‌ബോര്‍ഡിനു നല്‍കിയിരിക്കുന്നത്. മിനിയുടെ പ്രസിദ്ധമായ സെന്‍ട്രല്‍ കണ്‍സോളും വൃത്താകൃതിയിലുള്ള ടച്ച് സ്‌ക്രീനും മാറ്റമില്ലാതെ ശ്രദ്ധാകേന്ദ്രമായി തുടരുന്നു. 9.4 ഇഞ്ച് ഒഎല്‍ഇഡി ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ്. പാര്‍ക്കിങ് ബ്രേക്ക്, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വോള്യം കണ്‍ട്രോള്‍ എന്നിവയെല്ലാം സ്‌ക്രീനിനു താഴെയാണുള്ളത്. സ്റ്റിയറിങ് വീലിലും പുതുമയുണ്ട്. 

2.0 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2004 മിനി കൂപ്പര്‍ എസിന്റെ കരുത്ത്. 204എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. നിലവിലെ മോഡലിനേക്കാള്‍ 26പിഎസ് കൂടുതല്‍ കരുത്തും 20എന്‍എം കൂടുതല്‍ ടോര്‍ക്കും പുതിയ മിനി കൂപ്പര്‍ പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള കൂപ്പര്‍ എസ് 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കെത്തും. 42.7 ലക്ഷം രൂപ വിലയുള്ള ഇപ്പോള്‍ വിപണിയിലുള്ള മിനി കൂപ്പര്‍ മോഡലിനേക്കാളും അല്‍പം കൂടിയ വില പുതിയ മിനി കൂപ്പറിന് പ്രതീക്ഷിക്കാം. 

Mini Countryman EV
Mini Countryman EV

മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്

ICE മോഡലിനു സമാനമായ രൂപത്തിലാണ് വൈദ്യുത മോഡലായ കണ്‍ട്രിമാനും എത്തുന്നത്. എല്‍ഇഡി ഡിആര്‍എലുകള്‍ അടക്കം ഹെഡ് ലൈറ്റുകളുടെ രൂപത്തില്‍ മാത്രമാണ് ചെറിയ മാറ്റങ്ങളുള്ളത്. ഫീച്ചറുകളിലേക്കു വന്നാല്‍ മിനി കൂപ്പര്‍ എസിനു സമാനമായ ഫീച്ചറുകളാണ് വൈദ്യുത മോഡലിനുമുള്ളത്. പ്രധാന സവിശേഷത ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് കണ്‍ട്രിമാനിലുള്ളതെന്നതാണ്. 

201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. കൂടുതല്‍ കരുത്തുള്ള 494 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 മോഡലും മിനി പുറത്തിറക്കുന്നുണ്ട്. ബേസ് മോഡലിന്റെ റേഞ്ച് 462 കി.മീ. എസ്ഇ കണ്‍ട്രിമാന്റെ റേഞ്ച് 433 കിമീ. 

English Summary:

Mini Countryman electric SUV and Mini Cooper S bookings open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com