നമ്മുടെ രാജ്യത്തെ വാഹനാപകടങ്ങളിൽ പകുതിയിലേറെയും നടക്കുന്നത് അമിത വേഗം മൂലമാണ്. ശ്രദ്ധക്കുറവും അതിവേഗവും പലരുടെയും ജീവനെടുക്കുന്നതു ഇന്ന് നിത്യകാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ അശ്രദ്ധയും വേഗവും അപകടത്തിലേക്ക് വഴി വച്ച ഒരു വിഡിയോയ്ക്കാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകം സാക്ഷിയായത്. വളരെ വേഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ രാജ്യത്തെ വാഹനാപകടങ്ങളിൽ പകുതിയിലേറെയും നടക്കുന്നത് അമിത വേഗം മൂലമാണ്. ശ്രദ്ധക്കുറവും അതിവേഗവും പലരുടെയും ജീവനെടുക്കുന്നതു ഇന്ന് നിത്യകാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ അശ്രദ്ധയും വേഗവും അപകടത്തിലേക്ക് വഴി വച്ച ഒരു  വിഡിയോയ്ക്കാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകം സാക്ഷിയായത്. വളരെ വേഗത്തിൽ വന്ന ഒരു ബൈക്ക്, റോഡിൽ യു-ടേൺ എടുക്കുകയായിരുന്ന കാറിൽ വന്നിടിച്ച് തെറിച്ചു വീഴുന്നതായിരുന്നു കാഴ്ച. അപകടത്തിൽ ബൈക്ക് റൈഡർക്കു കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും കൂടെ സഞ്ചരിച്ച സ്ത്രീയ്ക്ക് റോഡിൽ നിന്നും എഴുന്നേൽക്കാൻ കഴിയുന്നില്ലെന്ന് വിഡിയോയിൽ നിന്ന് മനസിലാകും.

സമീപത്തെ കെട്ടിടത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. യു ടേൺ എടുക്കേണ്ടതു കൊണ്ട് കാർ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്. പാതയുടെ വശത്തേയ്ക്ക് കാർ ചേർത്തതിനു ശേഷം യു ടേൺ എടുക്കുന്നതിനായി ഡ്രൈവർ തയാറാകുന്നത് വിഡിയോയിൽ കാണാവുന്നതാണ്. പുറകിൽ വരുന്ന ബൈക്കുകൾ കടന്നു പോകാനുള്ള സമയം നൽകിയതിന്   ശേഷം ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ ഒന്നും വരുന്നില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് കാർ ഡ്രൈവർ തന്റെ വാഹനം വളയ്ക്കുന്നത്. പെട്ടന്നാണ് ഒരു ബൈക്ക് അതിവേഗത്തിൽ പാഞ്ഞുവന്നത്. പൂർണമായും വളച്ച കാർ ബാക്കിയാക്കിയ ചെറിയ പാതയിലൂടെ കടന്നു പോകാൻ ബൈക്ക് റൈഡർ ശ്രമിക്കുന്നുണ്ടെങ്കിലും കാറിലിടിച്ചു തെറിച്ചു വീഴുകയായിരുന്നു. 

ADVERTISEMENT

ബൈക്ക് ഓടിച്ചിരുന്ന വ്യക്തിയ്ക്ക്‌ തന്റെ വാഹനത്തിന്റെ വേഗം കുറയ്ക്കാനുള്ള സമയം ലഭിച്ചെങ്കിലും അതിനു ശ്രമിക്കാതിരുന്നതാണ് അപകട കാരണം. ബൈക്ക് പാഞ്ഞു വരുന്നതു കണ്ട കാർ ഡ്രൈവർ പെട്ടെന്ന് തന്നെ ബ്രേക്ക് ചെയ്യുന്നുണ്ടെങ്കിലും അപ്പോഴേക്കും അപകടം നടന്നു കഴിഞ്ഞിരുന്നു. അമിത വേഗത്തിലായിരുന്നു കൊണ്ട് തന്നെ ബൈക്കർക്കു  ബ്രേക്ക് ചെയ്യാനുള്ള സാവകാശവും ലഭിച്ചില്ല. കാറിന്റെ ബോണറ്റിനു മുകളിലൂടെയാണ് ബൈക്കിനു പിൻസീറ്റിലിരുന്ന പെൺകുട്ടി തെറിച്ചു വീണത്. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു രണ്ടുപേരുടെയും യാത്ര.

English Summary:

Caught on Camera: High-Speed Bike vs. Turning Car – Who's to Blame

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT