ADVERTISEMENT

ഫ്രോങ്‌സിന്റെ പെട്രോള്‍ സിഎന്‍ജി വകഭേദങ്ങളിലും വെലോസിറ്റി എഡിഷന്‍ അവതരിപ്പിച്ച് മാരുതി. പ്രത്യേക എഡിഷന്റെ വില ആരംഭിക്കുന്നത് 7.29 ലക്ഷം രൂപ മുതലാണ്. പെട്രോൾ, സിഎൻജി മോഡലുകളിൽ വെലോസിറ്റി എഡിഷൻ ലഭിക്കും. പരിമിത കാലത്തേയ്ക്ക് മാത്രമായിരിക്കും പ്രത്യേക എഡിഷൻ ലഭിക്കുക. നേരത്തെ ടർബോ മോഡലിന് അക്സസറീസ് കിറ്റ് മാരുതി പുറത്തിറക്കിയിരുന്നു. 

ഫ്രോങ്‌സിന്റെ വെലോസിറ്റി എഡിഷനില്‍ എന്‍ട്രി ലെവല്‍ സിഗ്മ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ്. സ്റ്റാന്‍ഡേഡ് മോഡലിനെക്കാൾ 23,000 രൂപ കൂടുതലാണ് വെലോസിറ്റി എഡിഷൻ. മുന്‍ ബംപറിലും ഗ്രില്ലിലും ഹെഡ്‌ലൈറ്റിലും ചക്രങ്ങളിലുമെല്ലാം രൂപ മാറ്റങ്ങളോടെയായിരിക്കും വെലോസിറ്റി എഡിഷന്‍ ഫ്രോങ്‌സിന്റെ വരവ്. 

പെട്രോളില്‍ 90 എച്ച്പി കരുത്തും സിഎന്‍ജിയില്‍ 78 എച്ച്പി കരുത്തും പുറത്തെടുക്കുന്ന 1.2 ലീറ്റർ എന്‍ജിനാണ് വാഹനത്തിന്. ഈ എന്‍ജിനില്‍ എത്തുന്ന ‌സിഗ്മ മോഡലിന് കറുപ്പും ചുവപ്പും കലർന്ന മുൻബംബർ പെയിന്റ് ഗാർണിഷ്, ഹെഡ്‌ലാംപ് ഗാർണിഷ്, വീൽ ആർച്ച് ഗാർണിഷ്, റെഞ് മുൻഗ്രിൽ ഗാർണിഷ് എന്നിവയുണ്ട്. ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, ഡെല്‍റ്റ പ്ലസ് (ഒ) മോഡലുകളില്‍ സിഗ്മ വെലോസിറ്റി എഡിഷനിലെ കൂട്ടിച്ചേർക്കലുകൾ കൂടാതെ  ചുവപ്പു നിറത്തിലുള്ള സൈഡ് മൗള്‍ഡിങ്‌സ്, ചുവപ്പും കറുപ്പും നിറങ്ങളിലുള്ള റിയര്‍ സ്‌പോയ്‌ലർ, ചുവപ്പും കറുപ്പും നിറത്തിലുള്ള റിയർ ബംബർ ഗാർണിഷ്, റെഡ് ഡാഷ് ഡിസൈനർ മാറ്റ്, റെഡ് ഒആര്‍വിഎം കവേഴ്‌സ്, പിന്‍ ഡോർ ഗാർണിഷ് എന്നിവയുണ്ട്.

പെട്രോളില്‍ 100 എച്ച്പിയും സിഎന്‍ജിയില്‍ 78എച്ച്പിയും കരുത്തുള്ള 1 ലീറ്റര്‍ എന്‍ജിനാണ് ടര്‍ബോ മോഡലിലുള്ളത്. ചുവപ്പ്, ചാര നിറങ്ങളിലുള്ള എക്സ്റ്റീരിയര്‍ സ്റ്റൈലിങാണ് ടര്‍ബോയില്‍ നല്‍കിയിട്ടുള്ളത്. നെക്സ്‌ക്രോസ് ബ്ലാക് ഫിനിഷ് സീറ്റ് കവർ (ഡെൽറ്റയില്‍ മാത്രം), നെക്സ് ക്രോസ് സ്ലീവ് സീറ്റ് കവർ (ആൽഫ/സീറ്റ മോഡലുകളിൽ), ഇന്റീരിയർ സ്റ്റൈലിങ് കിറ്റ് കാർബർ ഫിനിഷ്, 3ഡി ബുട്ട് മാറ്റ് എന്നിവയുണ്ട്. 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ മാനുവല്‍/ ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോ ഓപ്ഷനുകള്‍ ലഭിക്കും. 

ആപ്പിള്‍ കാര്‍ പ്ലേയും പിന്തുണക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനാണ് ഇരു വാഹനങ്ങളിലുമുള്ളത്. ഓട്ടാമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360° ക്യാമറ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍. ആറ് എയര്‍ ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം(ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ISOFIX ചൈല്‍ഡ് സീറ്റിനുള്ള സംവിധാനം എന്നിവയാണ് പ്രധാന സുരക്ഷാ സൗകര്യങ്ങള്‍. ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് ഫ്രോങ്‌സിന്റെ പ്രധാന എതിരാളികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com