ദിവസേന മാറിക്കൊണ്ടിരിക്കുകയാണ് മൊബിലിറ്റിയുടെ ലോകം. വാഹനങ്ങളുമായും ഗതാഗത ആവാസവ്യവസ്ഥയുമായും ഫ്‌ളീറ്റ് ഉടമകള്‍ എങ്ങനെ ഇടപഴകുന്നു എന്നതിനെ ആസ്ഥാനമാക്കി കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം (സി.വി.പി) നവീകരണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തുടക്കത്തില്‍ ലളിതമായ ലൊക്കേഷന്‍

ദിവസേന മാറിക്കൊണ്ടിരിക്കുകയാണ് മൊബിലിറ്റിയുടെ ലോകം. വാഹനങ്ങളുമായും ഗതാഗത ആവാസവ്യവസ്ഥയുമായും ഫ്‌ളീറ്റ് ഉടമകള്‍ എങ്ങനെ ഇടപഴകുന്നു എന്നതിനെ ആസ്ഥാനമാക്കി കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം (സി.വി.പി) നവീകരണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തുടക്കത്തില്‍ ലളിതമായ ലൊക്കേഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസേന മാറിക്കൊണ്ടിരിക്കുകയാണ് മൊബിലിറ്റിയുടെ ലോകം. വാഹനങ്ങളുമായും ഗതാഗത ആവാസവ്യവസ്ഥയുമായും ഫ്‌ളീറ്റ് ഉടമകള്‍ എങ്ങനെ ഇടപഴകുന്നു എന്നതിനെ ആസ്ഥാനമാക്കി കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം (സി.വി.പി) നവീകരണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തുടക്കത്തില്‍ ലളിതമായ ലൊക്കേഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസേന മാറിക്കൊണ്ടിരിക്കുകയാണ് മൊബിലിറ്റിയുടെ ലോകം. വാഹനങ്ങളുമായും ഗതാഗത ആവാസവ്യവസ്ഥയുമായും ഫ്‌ളീറ്റ് ഉടമകള്‍ എങ്ങനെ ഇടപഴകുന്നു എന്നതിനെ ആസ്ഥാനമാക്കി കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം (സി.വി.പി) നവീകരണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തുടക്കത്തില്‍ ലളിതമായ ലൊക്കേഷന്‍ സേവനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കണക്റ്റഡ് വെഹിക്കിള്‍ ഇന്ന് ഇന്ത്യയില്‍ തത്സമയ വാഹന വിലയിരുത്തല്‍, ഇന്ധനക്ഷമത ഉറപ്പാക്കല്‍, ഡ്രൈവിങ്ങിന്റെ സ്വഭാവം വിലയിരുത്തല്‍ എന്നിവയുള്‍പ്പടെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ വിശാലമായ സ്‌പെക്ട്രം ഉള്‍ക്കൊള്ളുന്നതാണ്.

കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമിന്റെ പ്രാധാന്യം ഇന്ത്യയില്‍ വളരെ കൂടുതലാണ്. തത്സമയ നിരീക്ഷണം പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ, ഇത് ബിസിനസ്സുകള്‍ക്കുള്ള ഫ്‌ളീറ്റ് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുകയും ഇന്ധന ഉപഭോഗം കുറയ്ക്കുകയും പ്രവചനാത്മക അറ്റകുറ്റപ്പണിയിലൂടെ ആകെ പ്രവര്‍ത്തന സമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഡ്രൈവിങ് രീതി അടിസ്ഥാനമാക്കി സി.വി.പി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു. കൂടാതെ ഓട്ടോമാറ്റിക് ക്രാഷ് അറിയിപ്പുകളിലൂടെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിയും കണക്ട് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം സഹായിച്ചിട്ടുണ്ട്. ഈ മുന്നേറ്റങ്ങള്‍ ഒരു പരിഹാരമായി കണക്റ്റഡ് വെഹിക്കിളിന്റെ മൂല്യനിര്‍ണ്ണയം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വാണിജ്യ വാഹന വ്യവസായത്തിന് അറിവുള്ള ഡ്രൈവിങ് രീതികളുടെ സംസ്‌കാരം സാവധാനം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.

ADVERTISEMENT

ഈ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ കണക്റ്റഡ് ട്രക്ക് വിപണി ധ്രുതഗതിയിലുള്ള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് 2022ല്‍ കണക്കാക്കിയ 51.6 മില്യണ്‍ ഡോളറില്‍ നിന്ന് 2027ല്‍ 205.6 മില്യണ്‍ ഡോളറായി ഉയരും. സാങ്കേതികവിദ്യ പുതിയ സാധ്യതകള്‍ തുറക്കുന്നത് തുടരുന്ന ഈ കാലഘട്ടത്തില്‍ സി.വി.പിയുടെ പങ്കും ഉപയോഗവും കൂടുതല്‍ വികസിക്കും. ഫ്‌ളീറ്റ് ഫിനാന്‍സിംഗ് മുതല്‍ നൂതന എ.ഐ അധിഷ്ഠിത സ്ഥിതിവിവരക്കണക്കുകള്‍ വരെയുള്ള അവസരങ്ങളോടെ അതിന്റെ സാധ്യതകള്‍ വളരെ വലുതാണ്, സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത ആവാസവ്യവസ്ഥയെ പിന്തുടരുന്നതില്‍ ഈ പ്ലാറ്റ്‌ഫോം ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറുന്ന ഒരു ഭാവി മുന്നില്‍ കാണുന്നുണ്ട്.

അണ്‍ലോക്കിങ്ങ് ഇന്നവേഷന്‍; കണക്റ്റഡ് വെഹിക്കിള്‍സ് സൊല്യൂഷനുകളില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക

ADVERTISEMENT

വാഹനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ മാത്രമല്ല, വിശാലമായ സന്ദര്‍ഭത്തില്‍ മൊബിലിറ്റിയും ഗതാഗതവും എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിലും വിപ്ലവം സൃഷ്ടിക്കുക എന്നതാണ് സി.വി.പിയുടെ മുന്നോട്ടുള്ള പ്രയാണ മാര്‍ഗം. ഫ്‌ലീറ്റ് ഫിനാന്‍സിങ്ങില്‍, വിശദമായ വാഹന ഉപയോഗവും അപകടസാധ്യത വിലയിരുത്തല്‍ ഡാറ്റയും പ്രയോജനപ്പെടുത്തി പരമ്പരാഗത മോഡലുകളെ മാറ്റിമറിക്കാന്‍ ഇതിന് കഴിയും. ഇത് അനുയോജ്യമായ ഫിനാന്‍സിങ് സൊല്യൂഷനുകള്‍ സൃഷ്ടിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

കൂടാതെ, ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് മോഡലുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ ഇന്‍ഷുറന്‍സ് വ്യവസായത്തെ സഹായിക്കാനും സി.വി.പിയ്ക്ക് കഴിയും.

ADVERTISEMENT

ഫ്‌ലീറ്റ് ഉപയോഗം കൂടുതല്‍ കൃത്യമായി വിലയിരുത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കണക്റ്റഡ് വാഹനങ്ങളുടെ ഡേറ്റ പ്രയോജനപ്പെടുത്താനാകും. ഇത് യഥാര്‍ത്ഥ വാഹന ഉപയോഗത്തെയും ഡ്രൈവിംഗ് സ്വഭാവത്തെയും അടിസ്ഥാനമാക്കി മികച്ച പ്രീമിയത്തിലേക്ക് മാറാനും സഹായിക്കും. എമര്‍ജന്‍സി റെസ്പോണ്‍സ് സേവനങ്ങളില്‍, കണക്റ്റുചെയ്ത വാഹനങ്ങളുടെ ഡേറ്റയുടെ ലഭ്യതയും കൃത്യതയും ഒരു ഗെയിം ചേഞ്ചര്‍ ആകാം, ഇത് അപകട സ്ഥലങ്ങളിലേക്ക് സേവനങ്ങള്‍ വേഗത്തില്‍ അയയ്ക്കാന്‍ പ്രാപ്തമാക്കുകയും ജീവന്‍ രക്ഷിക്കുകയും അപകടങ്ങളുടെയും അടിയന്തര സാഹചര്യങ്ങളുടെയും ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.

വരും വര്‍ഷങ്ങളില്‍, അത്യാധുനിക കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം സംവിധാനങ്ങളുടെ സംയോജനം കൂടുതല്‍ കാര്യക്ഷമതയിലേക്കും കൃത്യതയിലേക്കും കുതിക്കും. പ്ലാറ്റ്ഫോം നിലവില്‍ ഡ്രൈവറുടെ പെരുമാറ്റത്തെയും വാഹന പ്രകടനത്തെയും കുറിച്ച് വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുമ്പോള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), മെഷീന്‍ ലേണിംഗ് (എം.എല്‍) സാങ്കേതികവിദ്യകളുടെ സംയോജനം ഈ കഴിവുകളെ ഉയര്‍ത്തും. കാരണം എ.ഐ, എം.എല്‍ അല്‍ഗോരിതങ്ങള്‍ വിപുലമായ ഡാറ്റാസെറ്റുകള്‍ക്കുള്ളിലെ സങ്കീര്‍ണ്ണമായ പാറ്റേണുകളും പരസ്പര ബന്ധങ്ങളും തിരിച്ചറിയുന്നതില്‍ മികവ് പുലര്‍ത്തുന്നു. മാത്രമല്ല, ഈ സാങ്കേതികവിദ്യകള്‍ സാധാരണ പെരുമാറ്റത്തില്‍ നിന്നുള്ള അപാകതകളും വ്യതിയാനങ്ങളും കണ്ടെത്തുന്നതില്‍ സമര്‍ത്ഥമാണ്, അപകടകരമായ ഡ്രൈവിംഗ് അല്ലെങ്കില്‍ മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ പോലുള്ള സാധ്യതയുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഫലപ്രദമായി തിരിച്ചറിയാന്‍ ഫ്‌ലീറ്റ് ഉടമകളെ അനുവദിക്കുന്നു.

നേരത്തേയുള്ള ഡേറ്റയും തത്സമയ ഇന്‍പുട്ടുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ എ.ഐ, എം.എല്‍ മോഡലുകള്‍ക്ക് കൂടുതല്‍ കൃത്യതയോടെ ഭാവി ഫലങ്ങള്‍ പ്രവചിക്കാന്‍ കഴിയും. ഇത് വഴി സജീവമായ മെയിന്റനന്‍സ് ഷെഡ്യൂളിംഗും ഒപ്റ്റിമൈസ് ചെയ്ത റൂട്ട് ആസൂത്രണവും പ്രാപ്തമാക്കുന്നു. ടാറ്റാമോട്ടോര്‍സ് ഇതിനോടകം തന്നെ ഫ്‌ളീറ്റ് മാനേജ്‌മെന്റ് സൊല്യൂഷനായ ഫ്‌ളീറ്റ് എഡ്ജില്‍ എം.എല്‍ ഉപയോഗിക്കുന്നുണ്ട്. ഇതുവഴി രാജ്യത്തുടനീളമുള്ള 6,00,000 വാണിജ്യവാഹനങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ലഭ്യമാകുന്ന വിവരങ്ങള്‍ അവലോകനം ചെയ്ത് ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും ഫ്‌ളീറ്റ് എഡ്ജ് വഴി കഴിയുന്നുണ്ട്. ഫ്‌ളീറ്റ് പെര്‍ഫോമെന്‍സും പ്രവര്‍ത്തന കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതുവഴി വഴി ഉപഭോക്തൃലാഭം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സ്മാര്‍ട്ട് സാങ്കേതികവിദ്യകളിലൂടെ ഫ്‌ളീറ്റ് എഡ്ജ് വഴി കഴിയുന്നുണ്ട്.

മാറ്റം വേഗത്തില്‍; മുന്നോട്ടുള്ള പാത

കണക്റ്റിവിറ്റിക്കായി വര്‍ധിച്ചുവരുന്ന ആവശ്യവും സാങ്കേതിക പുരോഗതിയും ഇന്ത്യയിലെ കണക്റ്റ് വാഹനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. യധാസമയം വിവരങ്ങള്‍ കൈമാറിയും ലഭ്യമാകുന്ന വിവരങ്ങള്‍ സംയോജിപ്പിച്ചും സമാന വാഹന ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു. കൂടാതെ ഡിജിറ്റലൈസേഷനും റോഡ് സുരക്ഷയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങള്‍ മേഖലകളിലുടനീളം കണക്റ്റുചെയ്ത വാഹന പ്ലാറ്റ്‌ഫോം സ്വീകരിക്കുന്നതിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. വാഹന വ്യവസായ രംഗം വികസിക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ വികാസം, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എന്നിവയുടെ സംയോജനം ഗതാഗത ആവാസവ്യവസ്ഥയില്‍ പരസ്പര ബന്ധിതവും മികച്ചതുമായ മാറ്റം സൃഷ്ടിക്കും. ഇത് കണക്റ്റഡ് വാഹനങ്ങളെ മുന്‍നിരയില്‍ എത്തിക്കുമെന്നതില്‍ സംശയമില്ല.

ഭരത് ഭൂഷണ്‍, ഹെഡ്, ഡിജിറ്റല്‍ ബിസിനസ്, ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്‌

English Summary:

evolutionizing Indian Transportation: How Connected Vehicle Platforms Are Shaping the Future

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT