ബോളിവുഡ് താരത്തിന് വിവാഹ സമ്മാനം 2 കോടി രൂപയുടെ ആഡംബര വാഹനം; ഇത് ഇലക്ട്രിക് വേർഷൻ
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്‌ബാലിന്റേയും വിവാഹം നടന്നത്. വിവാഹ സമ്മാനമായി സഹീർ സോനാക്ഷിക്ക് നൽകിയത് ബിഎംഡബ്ല്യു ഐ 7 ഇലക്ട്രിക് സെഡാനാണ്. ഏകദേശം രണ്ടു കോടിയോളം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണിത്. വൈറ്റ് ഷേഡാണ് സഹീർ വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡിലെ

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്‌ബാലിന്റേയും വിവാഹം നടന്നത്. വിവാഹ സമ്മാനമായി സഹീർ സോനാക്ഷിക്ക് നൽകിയത് ബിഎംഡബ്ല്യു ഐ 7 ഇലക്ട്രിക് സെഡാനാണ്. ഏകദേശം രണ്ടു കോടിയോളം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണിത്. വൈറ്റ് ഷേഡാണ് സഹീർ വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡിലെ പല താരങ്ങളുടെയും ഇഷ്ട കാറുകളിലൊന്നാണ് ബിഎംഡബ്ല്യുവിന്റെ ഈ ആഡംബരം. ഇന്ത്യയിൽ കമ്പനി വിൽക്കുന്ന ഏറ്റവും വിലയുള്ള ഇലക്ട്രിക് സെഡാനുകളിൽ ഒന്നാണിത്. സെവൻ സീരീസ് നിരയിലെ ഇലക്ട്രിക് വേർഷൻ ആണെന്ന പ്രത്യേകതയും വാഹനത്തിനുണ്ട്.
ബിഎംഡബ്ല്യു നിരയിൽ വരുന്ന മറ്റു ഇലക്ട്രിക്ക് വാഹനങ്ങളുടെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഈ വാഹനത്തിന്റെയും നിർമിതി. ജി 70 തലമുറയിലെ 7 സീരീസിനോട് സമാനമായ രൂപം തന്നെയാണ്. വലുപ്പത്തിലുള്ള കിഡ്‌നി ഗ്രില്ലുകൾ, ഗ്രില്ലുകളിലെ ഐ ബാഡ്ജ്, നാലു വീലുകളിലും ഡിസ്ക് ബ്രേക്കോടു കൂടിയ അലോയ് വീലുകൾ തുടങ്ങിയവയാണ് പുറംകാഴ്ചയിൽ ആദ്യം കണ്ണിലുടക്കുക. ഇലക്ട്രോണിക് ഡോറുകൾ. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി കർവ്ഡ് ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. 14.9 ഇഞ്ച് ഇൻട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിൻ സീറ്റ് യാത്രക്കാർക്കായി റൂഫിൽ 31.3 ഇഞ്ച് 8k ഫോൾഡബിൾ ഡിസ്പ്ലെയുമുണ്ട്. മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ലെതർ സീറ്റുകൾക്കു മെമ്മറി, മസാജ് ഫങ്ക്ഷനുകൾ എന്നിവയും നൽകിയിരിക്കുന്നു.
ഒരു വേരിയന്റിൽ മാത്രമേ വാഹനം വിപണിയിൽ ലഭ്യമാകുന്നുള്ളൂ. ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെ സഞ്ചാര ദൂരം നൽകുന്ന 101.7 kWh ബാറ്ററിയാണ് വാഹനത്തിൽ. 544 എച്ച്പി കരുത്തും 745 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറിൽ ഉപയോഗിക്കുന്നത്.