25 കി. മീ ഇന്ധനക്ഷമത; എർട്ടിഗയോട് മത്സരിക്കാൻ എത്തുമോ ഹോണ്ട ഫ്രീഡ്?
അക്കോര്‍ഡും സിആര്‍-വിയും അടക്കമുള്ള മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരുകാലത്ത് ഹോണ്ട വിറ്റിരുന്നു. ഇന്ന് അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്നു മോഡലുകളിലേക്ക് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വില്പന ചുരുങ്ങിയിരിക്കുന്നു. വൈകാതെ കൂടുതല്‍ ഹോണ്ട മോഡലുകള്‍ ഇന്ത്യയിലെത്തുമെന്നാണ്

അക്കോര്‍ഡും സിആര്‍-വിയും അടക്കമുള്ള മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരുകാലത്ത് ഹോണ്ട വിറ്റിരുന്നു. ഇന്ന് അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്നു മോഡലുകളിലേക്ക് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വില്പന ചുരുങ്ങിയിരിക്കുന്നു. വൈകാതെ കൂടുതല്‍ ഹോണ്ട മോഡലുകള്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്തിടെ പുറത്തിറക്കിയ ഫ്രീഡിനെ ഇന്ത്യന്‍ വിപണിയിലേക്ക് ഹോണ്ട എത്തിക്കാനുള്ള സാധ്യത തള്ളാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ എര്‍ട്ടിഗ, എക്സ്എല്‍6, കിയ കാരെന്‍സ്, മഹീന്ദ്ര മരാസോ എന്നീ എംപിവികള്‍ക്ക് ഒരു വെല്ലുവിളിയാവും ഹോണ്ട ഫ്രീഡ്.
ആറോ ഏഴോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന നിരവധി വാഹനങ്ങൾ സബ് 4 മീറ്റര്‍ വിഭാഗം മുതലുണ്ട്. മാരുതി എര്‍ട്ടിഗ, എക്സ് എല്‍ 6, മഹീന്ദ്ര മരാസോ, കിയ കാരെന്‍സ് എന്നിങ്ങനെ പട്ടിക നീളും. 4,310എംഎം നീളവും 2,740 എംഎം വീല്‍ബേസുമുള്ള ഹോണ്ട ഫ്രീഡ് ഇവര്‍ക്കെല്ലാം വെല്ലുവിളിയാവുന്ന എംപിവിയാണ്.
13 ലക്ഷം മുതല്‍ 17.8 ലക്ഷം രൂപവരെയാണ് ഏകദേശം വില കണക്കാക്കുന്നത്. മൂന്നാം തലമുറ ഫ്രീഡാണ് അടുത്തിടെ പുറത്തിറങ്ങിയത്. എയര്‍(സ്റ്റാന്‍ഡേഡ്), ക്രോസ്സ്റ്റാര്‍(ക്രോസ്ഓവര്‍ ഡിഎന്‍എ) എന്നിവയാണ് പ്രധാന വകഭേദങ്ങള്‍. ബോഡി ക്ലാഡിങിലും ഗ്രില്ലിലും ബംപര്‍ ഡിസൈനിലും ഫോഗ് ലൈറ്റുകളിലുമാണ് ക്രോസ് സ്റ്റാറിന് പ്രധാന മാറ്റങ്ങളുള്ളത്. പരന്ന ബോണറ്റും ഉയര്‍ന്ന മുന്‍ഭാഗവും ചതുരരൂപത്തിലുള്ള ഹെഡ് ലൈറ്റുകളും ഇരട്ട എല്‍ഇഡി ഡിആര്‍എല്‍ ബാറുകളും ഹോണ്ട ഫ്രീഡിലുണ്ട്.
രണ്ടു വകഭേദങ്ങളിലും പിന്നില്‍ സ്ലൈഡിങ് ഡോറുകളാണ് വരുന്നത്. പിന്നില്‍ കുത്തനെയുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളും വരുന്നു. 2+2+2, 2+2+3 എന്നിങ്ങനെയുള്ള സീറ്റിങ് ലേ ഔട്ട് ഓപ്ഷനുകളാണ് എയറിലുള്ളത്. ക്രോസ് സ്റ്റാറില്‍ 2+3, 2+2+2 സീറ്റിങ് ഓപ്ഷനുകളുണ്ട്. ഫ്രീഡിന്റെ അവസാന വരി സീറ്റുകള്‍ മടക്കി വെച്ചാല്‍ വിശാലമായ ബൂട്ട് സ്പേസുകള്‍ ലഭിക്കും.
വിശാലമായ ഇന്ഫോഡെയിന്മെന്റ് സ്ക്രീന്‍ നടുവിലായാണ് നല്‍കിയിരിക്കുന്നത്. 2 സ്പോക്ക് സ്റ്റീറിങ് വീല്‍, ഫുള്ളി ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്ക്രീന്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍കിങ് ബ്രേക്ക്, പിന്നില്‍ എസി വെന്റുകള്‍, കറക്കാനാവുന്ന മുന്നിലെ പാസഞ്ചര്‍ സീറ്റ് എന്നിങ്ങനെ പോവുന്നു സവിശേഷതകള്‍.
പവര്ട്രെയിനിലേക്കു വന്നാല്‍ കരുത്തുറ്റ 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ ഫോര്‍ സിലിണ്ടര്‍ ഡിഒഎച്ച്സി എന്‍ജിനാണ് ഫ്രീഡിലുള്ളത്. 117 എച്ച്പി കരുത്തും പരമാവധി 142എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് മോഡലും ഫ്രീഡിലുണ്ട്. ഹൈബ്രിഡില്‍ 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ്. പെട്രോള്‍, ഹൈബ്രിഡ് മോഡലുകളില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനുണ്ട്. പെട്രോളില്‍ ലീറ്ററിന് 16.1 കിമിയാണ് ഇന്ധനക്ഷമത. ഹൈബ്രിഡിലേക്കു വരുമ്പോള്‍ ഇന്ധനക്ഷമത 25 കിലോമീറ്ററായി കൂടും.