നവ്യ നായരുടെ പുതിയ വാഹനം, 1.30 കോടിയുടെ ആഡംബര എസ്യുവി
ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ നടി പുതിയ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ എന്ന പെട്രോൾ മോഡലാണ് നവ്യ സ്വന്തമാക്കിയത്.

ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ നടി പുതിയ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ എന്ന പെട്രോൾ മോഡലാണ് നവ്യ സ്വന്തമാക്കിയത്. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മിനി കൺട്രിമാനും നവ്യയ്ക്കുണ്ട്.
മൂന്ന് ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എൻഎം ടോർക്കുമുണ്ട്. ഇതു കൂടാതെ എക്സ്ഡ്രൈവ് 40 ഡി എന്ന ഡീസൽ മോഡലും എക്സ് 7നുണ്ട്. എക്സ്‌ഡ്രൈവ് 40 ഐ എം സ്പോർട് എന്നീ മോഡലുകളിലാണ് എക്സ് 7 വിൽപനയ്ക്ക് എത്തുന്നത്. ഡീസൽ മോഡലിന്റെ ഷോറൂം വില 1.24 കോടി രൂപയാണ്. എക്സ്ഡ്രൈവ് 40 ഡിയിൽ 340 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും.
വേഗം നൂറു കിലോമീറ്റർ കടക്കാൻ പെട്രോൾ മോഡലിന് 5.8 സെക്കൻഡും ഡീസൽ മോഡലിന് 5.9 സെക്കൻഡും മാത്രം മതി. വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എൽഇഡി ഹെഡ്‍ലാംപുമാണ് മുന്നിലെ പ്രത്യകത. മസ്കുലർ ലുക്ക് നൽകുന്ന ബോണറ്റും വീൽ ആർച്ചുകളുമുണ്ട്. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ഡിസ്പ്ലെ, 14.9 ഹൈറെസലൂഷൻ കണ്‍ട്രോൾ ഡിസ്പ്ലെ എന്നിവയുണ്ട്. അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തിൽ. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യു പറയുന്നത്.