ശ്രുതി ഹാസന്റെ യാത്ര ഇനി ബിഎംഡബ്യു അത്യാഡംബര സെഡാനിൽ
യാതൊരു മുഖവുരയുടെയും ആവശ്യമില്ല കമൽ ഹാസന്റെ മൂത്ത പുത്രി ശ്രുതി ഹാസന്. തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തന്റെ അഭിനയ മികവ് കൊണ്ട് സ്ഥാനമുറപ്പിച്ച താരപുത്രിയുടെ യാത്രകൾ ഇനി ബിഎംഡബ്യു വിന്റെ അത്യാഡംബര സെഡാനിലാണ്. 740ഡി എം സ്‌പോർട് വേരിയന്റ് ആണ് ശ്രുതി സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ള്യു 7

യാതൊരു മുഖവുരയുടെയും ആവശ്യമില്ല കമൽ ഹാസന്റെ മൂത്ത പുത്രി ശ്രുതി ഹാസന്. തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തന്റെ അഭിനയ മികവ് കൊണ്ട് സ്ഥാനമുറപ്പിച്ച താരപുത്രിയുടെ യാത്രകൾ ഇനി ബിഎംഡബ്യു വിന്റെ അത്യാഡംബര സെഡാനിലാണ്. 740ഡി എം സ്‌പോർട് വേരിയന്റ് ആണ് ശ്രുതി സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ള്യു 7 സീരിസിൽ വരുന്ന ഈ വാഹനത്തിനു എക്സ് ഷോറൂം വിലവരുന്നത് 1.81 കോടി രൂപയാണ്. ബ്ലാക്ക് സഫയർ മെറ്റാലിക് നിറമാണ് താരം വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ശ്രുതി ഹാസൻ സ്വന്തമാക്കിയ ബി എം ഡബ്ള്യുവിന്റെ 740ഡി എം സ്‌പോർട് വേരിയന്റിൽ 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്. 286 ബിഎച്ച്പി കരുത്തും പരമാവധി 650 എൻഎം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം അധികമായി 18ബിഎച്ച്പി കരുത്തും 200 എൻഎം ടോര്‍ക്കും നല്‍കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വേഗം 100 കിലോമീറ്റര്‍ കടക്കാൻ വെറും ആറു സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.
ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സനൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ബിഎംഡബ്ല്യു 740ഡി എം സ്‌പോര്‍ട് ലഭിക്കും.ആറ് എയര്‍ബാഗുകള്‍, അറ്റെന്റീവ്‌നെസ് അസിസ്റ്റന്‍സ്, കോര്‍ണറിങ് ബ്രേക്കിങ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്ന ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഇംമൊബിലൈസര്‍, ക്രാഷ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിങ് എന്നിവയെല്ലാം ഈ കാറിനു നല്‍കിയിരിക്കുന്നു. ബിഎംഡബ്ല്യു ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, അറ്റെന്റ്‌റീവ്‌നെസ് അസിസ്റ്റന്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള റിമോട്ട് പാര്‍ക്കിങ്, റിവേഴ്‌സിങ് അസിസ്റ്റന്റ് എന്നിവയും വാഹനത്തിന്റെ സുരക്ഷാ സൗകര്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.