സൂപ്പർ ‘ക്ലാസ്സി’ ജീപ്പ്; റാംഗ്ലർ റൂബികോണിന്റെ ആദ്യ ഉടമ ഹൃതിക് റോഷൻ
ഇന്ത്യയിലെ ജീപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി ഈയടുത്തിടെയാണ് ഹൃതിക് റോഷൻ എത്തിയത്. തങ്ങളുടെ അംബാസിഡറായി താരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി ജീപ്പ് ഇന്ത്യ പങ്കുവെയ്ക്കുകയുണ്ടായി. റാംഗ്ലറിന്റെ ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കിയാണ് ഹൃതിക് റോഷൻ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായത്

ഇന്ത്യയിലെ ജീപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി ഈയടുത്തിടെയാണ് ഹൃതിക് റോഷൻ എത്തിയത്. തങ്ങളുടെ അംബാസിഡറായി താരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി ജീപ്പ് ഇന്ത്യ പങ്കുവെയ്ക്കുകയുണ്ടായി. റാംഗ്ലറിന്റെ ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കിയാണ് ഹൃതിക് റോഷൻ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായത് എന്നതായിരുന്നുവത്. ജീപ്പ് റാംഗ്ലർ റൂബികോൺ ആണ് താരത്തിന്റെ ഗാരിജിലേക്കെത്തിയത്. ക്ലാസ്സി ബ്ലാക് നിറത്തിലുള്ള വാഹനമാണ് ഹൃതിക് തിരഞ്ഞെടുത്തിരിക്കുന്നത്. സൂപ്പർ താരത്തെ ജീപ്പ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ടാണ് കമ്പനി ഹൃതിക്കിനെ സ്വാഗതം ചെയ്തിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് അമേരിക്കൻ എസ് യു വി നിർമാതാക്കളായ ജീപ്പ് തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആയി ഹൃതിക് റോഷനുമായി കരാറൊപ്പിട്ടത്. അതിനു പുറകെയാണ് താരം റാംഗ്ലർ സ്വന്തമാക്കി ആ സന്തോഷം പങ്കുവെച്ചത്. താരം ബ്രാൻഡ് അംബാസിഡർ ആകുന്നതോടെ ജീപ്പിനു ഇന്ത്യയിൽ സ്വീകാര്യത കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
ജീപ്പിന്റെ ഏറ്റവും പുതിയ 2024 റാംഗ്ലെർ രാജ്യത്ത് അവതരിപ്പിച്ചിട്ടു അധികം നാളുകളായിട്ടില്ല. ഫേസ് ലിഫ്റ്റഡ് മോഡലിന് വിലയാരംഭിക്കുന്നത് 67.65 ലക്ഷം രൂപ മുതലാണ്. പുതിയ റാംഗ്ലെറിന്റെ മുൻഭാഗത്തിനു ചെറിയ മാറ്റങ്ങളുണ്ട്. ജീപ്പിന്റെ മുഖമായ 7 സ്ലോട്ട് ഗ്രില്ലോടു കൂടി തന്നെയാണിത്. അഗ്രെസ്സിവായി തോന്നാൻ ഗ്രില്ലിനു ചുറ്റുമായി കറുപ്പ് നിറം നൽകിയിരിക്കുന്നു. ഹെഡ് ലൈറ്റിൽ മാറ്റങ്ങളൊന്നുമില്ലാതെ അതേപടി തന്നെ നിലനിർത്തിയിട്ടുണ്ട്. ബമ്പറിലും ഫോഗ് ലൈറ്റിലും ചെറിയ മാറ്റങ്ങളുണ്ട്. 17, 18 ഇഞ്ച് അലോയ് വീലുകളാണ്. റൂബികോൺ വേരിയന്റിലാണ് 17 ഇഞ്ച് അലോയ് വീലുകൾ. അൺലിമിറ്റഡ് വേരിയന്റിൽ അലോയ് വീലുകൾ 18 ഇഞ്ചാണ്.
12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, നാപ്പ ലെതർ സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം അൺലിമിറ്റഡ് വേരിയന്റിലും ആൽപൈൻ പ്രീമിയം 9 സ്പീക്കർ ഓഡിയോ സിസ്റ്റം റൂബികോൺ വേരിയന്റിലുമുണ്ട്.
2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനോടെയാണ് റാംഗ്ലെർ വിപണിയിലെത്തുന്നത്. 268 ബി എച് പി കരുത്തും 400 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് പെയർ ചെയ്തിരിക്കുന്നത്. റൂബികോൺ വേരിയന്റിന് 71.65 ലക്ഷം രൂപ വില വരുമ്പോൾ അൺലിമിറ്റഡിന് 67.65 രൂപയാണ് വില.