ഏറ്റവും വേഗമുള്ള പ്രൈവറ്റ് ജെറ്റ്; 500 കോടി രൂപ, യൂസഫലിയുടെ പുതിയ വിമാനത്തിന്റെ വിശേഷങ്ങൾ
എം.എ യൂസഫലിയുടെ പുതിയ വിമാനം അത്യാഡംബര സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം ജി 600. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. യൂസഫലിയുടെ പഴയ വിമാനവും ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സിന്റേതായിരുന്നു. ടി7-വൈഎംഎ എന്ന

എം.എ യൂസഫലിയുടെ പുതിയ വിമാനം അത്യാഡംബര സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം ജി 600. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. യൂസഫലിയുടെ പഴയ വിമാനവും ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സിന്റേതായിരുന്നു.
ടി7-വൈഎംഎ എന്ന റജിസ്ട്രേഷനിലുള്ള വിമാനം ഗൾഫ്‌സ്ട്രീം കമ്പനി നിർമിച്ചിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കൽ മൈൽ വരെ വിമാനത്തിന് പറക്കാനാവും. പുതിയ വിമാനത്തിൽ 19 പേർക്ക് വരെ സഞ്ചരിക്കാനാവും. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ് ഉപയോഗിക്കുന്നത്. 925 കി.മീ വരെയാണ് പരമാവധി വേഗം. ലോകത്തിലെ ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റാണ് ഇത് എന്നാണ് ഗള്‍ഫ് സ്ട്രീം അവകാശപ്പെടുന്നത്.
2014 ലാണ് വിമാനം ആദ്യമായി പ്രദർശിപ്പിച്ചത്. ആദ്യ ഉടമക്ക് ലഭിച്ചത് 2019ൽ. ഇതുവരെ 100 ൽ അധികം വിമാനങ്ങൾ വിറ്റിട്ടുണ്ട്. ജോർജിയയിലെ സാവന്നയിൽ നിന്ന് ജനീവയിലേക്ക് 7.21 മണിക്കൂർ കൊണ്ട് പറന്ന് റെക്കോർഡിട്ടിട്ടുണ്ട് ഈ വിമാനം. ന്യൂയോർക്കിൽ നിന്ന് ദുബായിലേക്കും ലണ്ടനിൽ നിന്ന് ബീജിങ് വരെയും ലോസാഞ്ചലസിൽ നിന്ന് ഷാങ്ഹായ് വരെയും നിർത്താതെ പറക്കാനാകും ഈ അത്യാംഡബര വിമാനത്തിന്.
പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ 815 ജിഎ എന്ന എൻജിനാണ് ഈ ജെറ്റിൽ ഉപയോഗിക്കുന്നത്. 15680 എൽബിഎസ് ത്രസ്റ്റ് നൽകും ഓരോ എൻജിനും. പറന്നുയരാൻ 5700 അടി റൺവേയും ലാൻഡ് ചെയ്യാൻ 3100 അടി റൺവേയും വേണം. 51000 അടി ഉയരത്തിൽ വരെ പറക്കാനാകും. 94600 എൽബിഎസ് ഭാരം വരെ വച്ചുകൊണ്ട് പറന്നുയരാനും 76800 എൽബിഎസ് ഭാരം വരെ വഹിച്ചു കൊണ്ട് ലാൻഡ് ചെയ്യാനും വിമാനത്തിന് സാധിക്കും.
ബിസിനസ്, പ്രൈവറ്റ് ജെറ്റ് ഫ്ലൈറ്റുകളിൽ ഏറ്റവും നിശബ്ദമായ ക്യാബിനാണ് ഈ വിമാനത്തിന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആഡംബരത്തിൽ മാത്രമല്ല, സുരക്ഷയിലും ഈ വിമാനം മുന്നിലാണ്.
ഏറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗള്‍ഫ് സ്ട്രീം സിമിറ്ററി ഫ്ലൈറ്റ് ഡക്കാണ് വിമാനത്തിന്. ലോ വിസിബിലിറ്റിയിലും ലാൻഡ് ചെയ്യാൻ പറ്റുന്ന എൻഹാൻസിഡ് ഫ്ലൈറ്റ് വിഷൻ സിസ്റ്റവും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ എളുപ്പം ലാൻഡ് ചെയ്യാൻ സാധിക്കും.
19 പേർക്ക് വരെ ഇരുന്ന് യാത്ര ചെയ്യാനും 10 പേർക്ക് വരെ കിടക്കാനും പറ്റും. ഗൾഫ് സ്ട്രീം സിഗ്നേച്ചർ ഓവൽ ഷെയ്പ് വിന്റോകൾ 14 എണ്ണമുണ്ട് വിമാനത്തിന്. 96.1 അടി നീളവും 25.3 അടി ഉയരവുമുണ്ട്. 94.2 അടിയാണ് ചിറകുവിരിവ്. ഇന്റീരിയറിലെ നീളം 51.2 അടിയും വീതി 7.6 അടിയും ഉയരം 6.2 അടിയും. ഏകദേശം 500 കോടി രൂപ വരെയാണ് വിമാനത്തിന് വില.