മമ്മൂട്ടി വാങ്ങിയ ആ ക്വാളിസ്; ഇത് അപൂർവ ചിത്രം
സമൂഹമാധ്യമങ്ങളിൽ വൈറലായി മമ്മൂട്ടി ക്വാളിസ് വാങ്ങുന്ന ചിത്രങ്ങൾ. 2000 ലാണ് ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനം ക്വാളിസ് വിപണിയിലെത്തുന്നത് ആ വർഷം തന്നെ മമ്മൂട്ടിയും ക്വാളിസ് വാങ്ങി. കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് മമ്മൂട്ടി 2000 ൽ വാഹനം വാങ്ങിയത്. ആ വർഷം നടന്ന അമ്മ അസോസിയേഷൻ മിറ്റിങ്ങിനിടെ

സമൂഹമാധ്യമങ്ങളിൽ വൈറലായി മമ്മൂട്ടി ക്വാളിസ് വാങ്ങുന്ന ചിത്രങ്ങൾ. 2000 ലാണ് ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനം ക്വാളിസ് വിപണിയിലെത്തുന്നത് ആ വർഷം തന്നെ മമ്മൂട്ടിയും ക്വാളിസ് വാങ്ങി. കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് മമ്മൂട്ടി 2000 ൽ വാഹനം വാങ്ങിയത്. ആ വർഷം നടന്ന അമ്മ അസോസിയേഷൻ മിറ്റിങ്ങിനിടെ കൊച്ചിയിലെ കസിനോ ഹോട്ടലിൽ വച്ചാണ് താരം വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നത്.
എഫ്എസ്‍, ജിഎസ്, ജിഎസ്–ടി എന്നി ട്രിമ്മുകളിൽ ലഭിച്ചിരുന്ന ക്വാളിസ് എഫ്എസിന്റെ ബി3 മോഡലാണ് മമ്മൂട്ടി വാങ്ങിയത്. ഏസി, പവർ സ്റ്റിയറിങ് എന്നിവ ഓപ്ഷനായി നൽകിയിട്ടുണ്ട് വാഹനത്തിന്. ഒർജിനൽ ടയറിൽ നിന്ന് പിരെലി ടയറുകളിലേക്ക് വാഹനം അപ്ഗ്രേഡ് ചെയ്തിരുന്നു. പത്തു പേർക്ക് വരെ സഞ്ചരിക്കാവുന്ന മോഡലാണ് എഫ് എസ്. 2.4 ലീറ്റർ ഡീസൽ എൻജിനോടെ മാത്രമായിരുന്നു ആ കാലത്ത് ക്വാളിസ് വിപണിയിലുണ്ടായിരുന്നത്. 82 ബിഎച്ച്പിയാണ് കരുത്ത്.