അന്ന് പേര് വായിക്കാൻ ഏറെ ബുദ്ധിമുട്ടി; പോർഷെയുടെ മാഗസിന്റെ മുഖചിത്രമായി ദുൽഖർ
ആദ്യമായി ആ വാഹനത്തിൽ കയറിയത് ഒമാനിൽ ആയിരിക്കുന്ന സമയത്താണ്. പിതാവിന്റെ സുഹൃത്തിന്റെ വാഹനമായിരുന്നു. പോർഷെ 944. അന്ന് കമ്പനിയുടെ പേര് വായിക്കാൻ താനേറെ ബുദ്ധിമുട്ടി എന്ന് ദുൽഖർ ഓർക്കുന്നു. അന്ന് ആ വാഹനം കണ്ടിഷ്ടപ്പെട്ട വാപ്പച്ചി അതുപോലൊരെണ്ണം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു

പോർഷെയുടെ മാഗസിന്റെ മുഖചിത്രമായി തിളങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. സിനിമയോളം തന്നെ അല്ലെങ്കിൽ അതിലും ഒരുപടി മുന്നിൽ വാഹനങ്ങളെ ഇഷ്ടപ്പെടുന്ന താരത്തിന്റെ വിശദമായ അഭിമുഖ സഹിതമാണ് പോർഷെയുടെ മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്. പോർഷെ പനമേര ടർബോ, 911 ജിടി 3, 911 കരേര എസ് എന്നീ വാഹനങ്ങൾ ഗാരിജിലുള്ള താരത്തിനു ആ വാഹനവുമായുള്ള അടുപ്പവും ആദ്യത്തെ പോർഷെ അനുഭവങ്ങളുമൊക്കെ പുസ്തകത്തിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
പോർഷെ വാഹനയുടമകൾക്കും ആരാധകർക്കുമായി കമ്പനി പുറത്തിറക്കുന്ന മാഗസിൻ ആണ് ക്രിസ്റ്റോഫെറസ്. വർഷത്തിൽ നാലെണ്ണം മാത്രമാണ് പുറത്തിറക്കുക. ഇതിൽ 2023 ൽ മൂന്നാം വാല്യത്തിലാണ് ദുൽഖർ മുഖചിത്രമായിരിക്കുന്നത്. ജർമനിയിലെ സ്റ്റുട്ട്ഗർട്ടിലുള്ള പോർഷെ മ്യൂസിയത്തിലെത്തിയ ഒരു ആരാധകൻ 2024 ഫെബ്രുവരിയിൽ പങ്കുവെച്ച വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
ചെറുപ്രായം മുതൽ തന്നെ പോർഷെയുടെ വലിയൊരു ആരാധകനായിരുന്നു താനെന്നു ദുൽഖർ പറയുന്നുണ്ട്. ആദ്യമായി ആ വാഹനത്തിൽ കയറിയത് ഒമാനിൽ ആയിരിക്കുന്ന സമയത്താണ്. പിതാവിന്റെ സുഹൃത്തിന്റെ വാഹനമായിരുന്നു. പോർഷെ 944. അന്ന് കമ്പനിയുടെ പേര് വായിക്കാൻ താനേറെ ബുദ്ധിമുട്ടി എന്ന് ദുൽഖർ ഓർക്കുന്നു. അന്ന് ആ വാഹനം കണ്ടിഷ്ടപ്പെട്ട വാപ്പച്ചി അതുപോലൊരെണ്ണം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു എങ്കിലും രണ്ടുപേർക്കു മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ എന്ന് മനസിലാക്കിആ മോഹം ഉപേക്ഷിക്കുകയായിരുന്നു. വാപ്പച്ചിയുടെ അന്നത്തെ ആ തീരുമാനം തന്നെ ഏറെ നിരാശനാക്കി എന്നും താരം മാഗസിനിൽ പറയുന്നുണ്ട്.
വളർന്നപ്പോൾ തനിക്കൊപ്പം പോർഷെയും ഒരു മോഹമായി വളർന്നെന്നും അങ്ങനെയാണ് നാല് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പനമേര ടർബോ സ്വന്തമാക്കിയത്. അതിനു പുറകെ 911 ജിടി 3, 911 കരേര എസ് എന്നിവയും പോർഷെയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തന്റെ ഗാരിജിലെത്തി എന്ന് ദുൽഖർ കൂട്ടിചേർക്കുന്നു.