ഇന്ത്യയില്‍ അഞ്ചാമത്തെ കാര്‍ പുറത്തിറക്കാനൊരുങ്ങി സിട്രോണ്‍. ബസാള്‍ട്ട് കൂപെ എസ്‌യുവി എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ ടാറ്റ കര്‍വിന് ഒത്ത എതിരാളിയായിട്ടാണ് സിട്രോണ്‍ ഇറക്കുന്നത്. സി3 എയര്‍ക്രോസ് അടിസ്ഥാനമാക്കി എത്തുന്ന ബസാള്‍ട്ട് കൂപെയില്‍ കൂടുതല്‍ ഫീച്ചറുകളും ഉണ്ടായിരിക്കും. ഇന്റീരിയര്‍ സൗകര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ടുള്ള ടീസറില്‍ അസാധാരണ യാത്രാസുഖമാണ് സിട്രോണ്‍ നല്‍കുന്ന വാഗ്ദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയില്‍ അഞ്ചാമത്തെ കാര്‍ പുറത്തിറക്കാനൊരുങ്ങി സിട്രോണ്‍. ബസാള്‍ട്ട് കൂപെ എസ്‌യുവി എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ ടാറ്റ കര്‍വിന് ഒത്ത എതിരാളിയായിട്ടാണ് സിട്രോണ്‍ ഇറക്കുന്നത്. സി3 എയര്‍ക്രോസ് അടിസ്ഥാനമാക്കി എത്തുന്ന ബസാള്‍ട്ട് കൂപെയില്‍ കൂടുതല്‍ ഫീച്ചറുകളും ഉണ്ടായിരിക്കും. ഇന്റീരിയര്‍ സൗകര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ടുള്ള ടീസറില്‍ അസാധാരണ യാത്രാസുഖമാണ് സിട്രോണ്‍ നല്‍കുന്ന വാഗ്ദാനം.

എക്സ്റ്റീരിയര്‍

ADVERTISEMENT

സിട്രോണിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ ഹെഡ്‌ലൈറ്റ് തന്നെയാണ് ബസാള്‍ട്ടിലുമുള്ളത്. സി3 എയര്‍ക്രോസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള മെലിഞ്ഞ ഡിആര്‍എല്ലുകള്‍. മുന്നില്‍ ക്രോം ഫിനിഷ്ഡ് ലോഗോയും സി3 എയര്‍ക്രോസിനെ ഓര്‍മിപ്പിക്കും. ചതുരരൂപത്തിലുള്ള വീല്‍ ആര്‍ക്കുകള്‍. കൂപ്പെ രൂപം നല്‍കുന്ന പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍. 

ഇന്റീരിയറും, സൗകര്യങ്ങളും

ADVERTISEMENT

സി3 എയര്‍ക്രോസിന്റെ കാബിനാണ് ബസാള്‍ട്ടിലുമെന്ന് സിട്രോണ്‍ പുറത്തിറക്കിയ ടീസര്‍ തന്നെ സൂചിപ്പിക്കുന്നു. 10.2 ഇഞ്ച് ടസ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്യൂബ് രൂപത്തിലുള്ള എസി വെന്റുകള്‍, ലെതര്‍ സീറ്റുകള്‍ എന്നിവയാണ് ഉള്ളിലെ പ്രധാന സൗകര്യങ്ങള്‍. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സൗകര്യവും ബസാള്‍ട്ടിലുണ്ടാവും. എച്ച് വി എ സി കണ്‍ട്രോളിനായി പുതിയ സ്വിച്ചുകളും നല്‍കിയിട്ടുണ്ട്. 

കൂടുതല്‍ സ്റ്റോറേജ് സൗകര്യമുള്ളതും വലുതുമായ ആംറെസ്റ്റാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. സ്റ്റോറേജ് ഓപ്ഷനില്ലാത്ത ഡ്രൈവര്‍ക്കു മാത്രമായുള്ള ആംറെസ്റ്റുമുണ്ട്. പിന്നില്‍ രണ്ട് കപ്‌ഹോള്‍ഡറുകളും ഒരു ഫോണ്‍ ഹോള്‍ഡറുമുള്ള ആംറെസ്റ്റാണ്. ഹെഡ് റെസ്റ്റുകള്‍ക്ക് പുതിയ രൂപവും നിറവും നല്‍കിയിരിക്കുന്നു. ബസാള്‍ട്ടിന്റെ ഫീച്ചറുകളില്‍ ചിലതെങ്കിലും ഭാവിയില്‍ സി3 എയര്‍ ക്രോസിനും സി3ക്കും ലഭിക്കാനും സാധ്യതയുണ്ട്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബസാള്‍ട്ട് എസ് യു വിയുടെ കരുത്ത്. 6 സ്പീഡ് മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ ഓപ്ഷനുകള്‍.  

ADVERTISEMENT

വിലയും വരവും

ഓഗസ്റ്റ് രണ്ടിന് സിട്രോണ്‍ ബസാള്‍ട്ടിനെ പ്രൊഡക്ഷന്‍ മോഡല്‍ രൂപത്തില്‍ കാണാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് രണ്ടു മുതല്‍ തന്നെ പ്രീ ബുക്കിങും ആരംഭിച്ചേക്കും. ഇതേക്കുറിച്ച് ഇപ്പോഴും സിട്രോണ്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. സി3 എയര്‍ക്രോസിന് മുകളിലായിട്ടാണ് ബസാള്‍ട്ടിനെ സിട്രോണ്‍ വില്‍പനക്കുവെക്കുക. പ്രതീക്ഷിക്കുന്ന വില 11 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ. 7 സീറ്റര്‍ എസ് യു വിയാണെങ്കില്‍ വില 9.11 ലക്ഷം മുതല്‍ 14.11 ലക്ഷം രൂപ വരെ വിപുലമാവുകയും ചെയ്യും.

English Summary:

Citroen Basalt interior teased, gets auto AC and other features