ഇന്ത്യയിലെ ഏറ്റവും വിലയേറിയ വൈദ്യുത സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു. 14.90 ലക്ഷം രൂപ വിലയുള്ള സിഇ 04 ആണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍. ബുക്കിങ് ആരംഭിച്ച ബിഎംഡബ്ല്യു സിഇ 04ന്റെ വിതരണം സെപ്റ്റംബറില്‍ ആരംഭിക്കും. 8.5kWh ബാറ്ററിയാണ് ബിഎംഡബ്ല്യു സിഇ04ന് നല്‍കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വിലയേറിയ വൈദ്യുത സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു. 14.90 ലക്ഷം രൂപ വിലയുള്ള സിഇ 04 ആണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍. ബുക്കിങ് ആരംഭിച്ച ബിഎംഡബ്ല്യു സിഇ 04ന്റെ വിതരണം സെപ്റ്റംബറില്‍ ആരംഭിക്കും.

8.5kWh ബാറ്ററിയാണ് ബിഎംഡബ്ല്യു സിഇ04ന് നല്‍കിയിരിക്കുന്നത്. റേഞ്ച് 130 കീമി. 2.3kW, 6.9kW എന്നിങ്ങനെ രണ്ട് ചാര്‍ജിങ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലേക്കെത്താന്‍ 2.3kW ചാര്‍ജറില്‍ നാല് മണിക്കൂറും 20 മിനുറ്റും എടുക്കും. 6.9kW ചാര്‍ജറില്‍ ഒരു മണിക്കൂറും 40 മിനുറ്റും മതിയാവും. 

ADVERTISEMENT

ലിക്വിഡ് കൂള്‍ഡ് പെര്‍മനന്റ് മാഗ്നെറ്റ് മോട്ടോറാണ് സിഇ 04ല്‍ ഉപയോഗിച്ചിരിക്കുന്നത്. 42 എച്ച്പി കരുത്തും പരമാവധി 62 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 50 കീമി വേഗതയിലേക്ക് എത്താന്‍ 2.6 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 120 കീമി ആയി നിയന്ത്രിച്ചിരിക്കുന്നു. 

265എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നിലും പിന്നിലുമുള്ളത്. 15 ഇഞ്ച് ചക്രങ്ങള്‍ ഇന്ത്യയിലെ സ്‌കൂട്ടറുകളുടെ കൂട്ടത്തില്‍ ഏറ്റവും വലുതാണ്. മിഡില്‍ വൈറ്റ് സ്‌പോര്‍ട്ട് ബൈക്കുകള്‍ക്കൊപ്പം വലിപ്പമുള്ളവയാണ് സിഇ 04ന്റെ ചക്രങ്ങള്‍. സീറ്റ് ഉയരം 780 എംഎം, ആകെ ഭാരം 231 കിലോഗ്രാം. 

ADVERTISEMENT

ഓള്‍ എല്‍ഇഡി ലൈറ്റിങ്, ബ്ലൂടൂത്ത് സൗകര്യമുള്ള 10.25 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, കീലെസ് ഇഗ്നൈഷന്‍, മൂന്നു റൈഡിങ് മോഡുകള്‍(ഇകോ, റെയിന്‍, റോഡ്), എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, യുഎസ്ബി സി ചാര്‍ജര്‍ റിവേഴ്‌സ് മോഡ് എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ നീണ്ട നിര. നീല, വെളുപ്പ് നിറങ്ങളില്‍ സിഎ 04 എത്തുന്നു. മറ്റു ബിഎംഡബ്ല്യു മോഡലുകളിലേതു പോലെ പലതരം സീറ്റ് ഓപ്ഷനുകളും അഡീഷണല്‍ ഇലക്ട്രോണിക് ഫീച്ചേഴ്‌സ്, വലിയ വിന്‍ഡ് സ്‌ക്രീന്‍ എന്നിങ്ങനെ പല ഫീച്ചറുകളും ലഭ്യമാണ്. 

വെസ്പ 946 ഡ്രാഗണ്‍ എഡിഷന്‍ (14.28 ലക്ഷം രൂപ), ബിഎംഡബ്ല്യുവിന്റെ തന്നെ സി 400ജിടി(11.25 ലക്ഷം രൂപ) എന്നിവയാണ് ഇന്ത്യയില്‍ പത്തു ലക്ഷത്തിലേറെ വിലയുള്ള സ്‌കൂട്ടറുകള്‍. ഇന്ത്യയില്‍ എട്ട് പുതിയ ഇരുചക്രവാഹനങ്ങള്‍ ഈ വര്‍ഷം പുറത്തിറക്കുമെന്നാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇനിയും രണ്ടു മോഡലുകള്‍ പ്രതീക്ഷിക്കാം.

English Summary:

BMW CE 04 is India's Most Expensive Electric Scooter

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT