ഇത്തവണത്തെ പിറന്നാൾ മറക്കാനാവാത്തത്; ഹൈക്രോസ് ക്യൂട്നെസുമായി ബേബി സ്റ്റാർ ദേവനന്ദ
മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ദേവനന്ദയുടെ യാത്രകൾക്ക് ഇന്നോവ ഹൈക്രോസിന്റെ കൂട്ട്. കുട്ടി താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഇന്നോവ ഹൈക്രോസ് വാങ്ങിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കൾ ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ദേവനന്ദയുടെ യാത്രകൾക്ക് ഇന്നോവ ഹൈക്രോസിന്റെ കൂട്ട്. കുട്ടി താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഇന്നോവ ഹൈക്രോസ് വാങ്ങിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കൾ ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്.
ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില. സെക്കൻഡ് ഹാൻഡ് വാഹനമാണ് താരം സ്വന്തമാക്കിയത്.
ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസ് 2022 ലാണ് വിപണിയിലെത്തുന്നത്. പെട്രോൾ, പെട്രോൾ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ മോഡലിൽ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്. 152 ബിഎച്ച്പി കരുത്തും187 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 ബിഎച്ച്പിയാണ് കരുത്ത്. 23.24 കിലോമീറ്റർ മൈലേജും നൽകും. 1987 സിസി എൻജിനാണ് പെട്രോൾ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പിൽ മാത്രമേ രണ്ട് എൻജിനുകളും ലഭിക്കൂ.