ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം രണ്ടു മാസത്തേക്കു കൂടി നീട്ടി
ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024(ഇഎംപിഎസ്) രണ്ടു മാസത്തേക്കു കൂടി നീട്ടി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വ്യവസായ മന്ത്രാലയം. ജൂണ്‍ 31ന് കാലാവധി തീരുമായിരുന്ന പദ്ധതി ഇതോടെ സെപ്തംബര്‍ 30 വരെയുണ്ടാവുമെന്ന് ഉറപ്പായി. ഈ പദ്ധതിയുടെ ഭാഗമായി ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്ക് ഇക്കാലയളവില്‍

ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024(ഇഎംപിഎസ്) രണ്ടു മാസത്തേക്കു കൂടി നീട്ടി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വ്യവസായ മന്ത്രാലയം. ജൂണ്‍ 31ന് കാലാവധി തീരുമായിരുന്ന പദ്ധതി ഇതോടെ സെപ്തംബര്‍ 30 വരെയുണ്ടാവുമെന്ന് ഉറപ്പായി. ഈ പദ്ധതിയുടെ ഭാഗമായി ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്ക് ഇക്കാലയളവില്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. പദ്ധതിക്കു വേണ്ടിയുള്ള വകയിരുത്തല്‍ സര്‍ക്കാര്‍ 500 കോടിയില്‍ നിന്നും 778 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ 2024 ഏപ്രില്‍ 1 മുതലാണ് ഇഎംപിഎസ് 2024 പദ്ധതി ആരംഭിച്ചത്. പ്രധാനമായും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്നത്. രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടത്.
കാലാവധി നീട്ടിയതോടെ ഇഎംപിഎസ് 2024 പദ്ധതി പ്രകാരം 5,60,789 വൈദ്യുത വാഹനങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കും. ഇതില്‍ 5,00,080 എണ്ണം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ്. വൈദ്യുത മുച്ചക്ര വാഹനങ്ങളണ് 60,709 എണ്ണം. സ്വകാര്യ വാഹനങ്ങളും ഈ പദ്ധതിക്ക് കീഴില്‍ വരുമെങ്കിലും പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇഎംപിഎസ് 2024ന്റെ ലക്ഷ്യങ്ങളിലൊന്ന്.
രാജ്യത്ത് വന്‍ വിജയമായ ഫെയിം II(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍) പദ്ധതി 2024 മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. മൂന്നു വര്‍ഷത്തിനിടെ 13.65 ലക്ഷം ഇരുചക്രവാഹനങ്ങള്‍ക്കാണ് ഈ പദ്ധതിക്കു കീഴില്‍ ഇളവുകള്‍ ലഭിച്ചത്. പൊടുന്നനെ ഈ പദ്ധതി പിന്‍വലിക്കപ്പെട്ടതോടെ രാജ്യത്തെ വൈദ്യുത ഇരുചക്രവാഹന വിപണി വലിയ തോതില്‍ തിരിച്ചടി നേരിട്ടിരുന്നു. വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വില ശരാശരി 25% വര്‍ധിച്ചതോടെ പ്രധാന നിര്‍മാതാക്കളെല്ലാം തിരിച്ചടി നേരിട്ടു.
വൈദ്യുത വാഹന വിപണിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ഇഎംപിഎസ് 2024ന്റെ കാലാവധി നീട്ടാനുള്ള തീരുമാനം. ആധുനിക ബാറ്ററികള്‍ നല്‍കുന്ന ഇവികള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ലഭിക്കൂ. ഇവി വിപണിയുടെ ആഭ്യന്തരം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇഎംപിഎസ് 2024ന്റെ കാലാവധി രണ്ടു മാസം നീട്ടാനുള്ള തീരുമാനം ഗുണമാണെങ്കിലും രാജ്യത്തെ വൈദ്യുത വാഹന വിപണി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ബാങ്കുകളില്‍ നിന്നും കൂടുതല്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാവേണ്ടതുണ്ടെന്നും മാറുന്ന സാങ്കേതികവിദ്യ വേഗത്തില്‍ അവതരിപ്പിക്കണമെന്നതും വെല്ലുവിളിയായി പറയുന്നുണ്ട്. ആദ്യകാല ഉപഭോക്താക്കളെ അപേക്ഷിച്ച് കൂടുതല്‍ പരമ്പരാഗത ഉപഭോക്താക്കളെ ആകര്‍ഷിക്കേണ്ടി വരുന്നതും വെല്ലുവിളിയാണ്. ഒല ഇലക്ട്രിക്, ഏഥര്‍ പോലുള്ള പുതിയ കമ്പനികള്‍ക്കൊപ്പം പരമ്പരാഗത വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ് എന്നിങ്ങനെയുള്ള കമ്പനികളും എത്തുന്നതോടെ രാജ്യത്തെ വൈദ്യുത ഇരുചക്രവാഹന വിപണി കിതപ്പില്‍ നിന്നും കുതിപ്പിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.