ബോളിവുഡ് താരം മകന് സമ്മാനമായി നൽകിയത് ഒരു കോടിയുടെ എസ്യുവി; സ്റ്റൈലിഷ് ലുക്ക്
മാതാപിതാക്കൾ മക്കൾക്ക് സമ്മാനം നൽകുന്നതിൽ വലിയ പുതുമയൊന്നുമില്ലെങ്കിലും വിലമതിക്കാനാകാത്ത ഒരു സമ്മാനം മകന് നൽകിയിരിക്കുകയാണ് ബോളിവുഡ് താരം അർബാസ് ഖാൻ. മകൻ അർഹാനായി പിതാവ് തിരഞ്ഞെടുത്തത് ബിഎംഡബ്ള്യുവിന്റെ ആഡംബര എസ്‌യുവിയായ എക്സ് 5 ആണ്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ളതാണ് അർഹാന്റെ പുതിയ വാഹനം. ഏകദേശം

മാതാപിതാക്കൾ മക്കൾക്ക് സമ്മാനം നൽകുന്നതിൽ വലിയ പുതുമയൊന്നുമില്ലെങ്കിലും വിലമതിക്കാനാകാത്ത ഒരു സമ്മാനം മകന് നൽകിയിരിക്കുകയാണ് ബോളിവുഡ് താരം അർബാസ് ഖാൻ. മകൻ അർഹാനായി പിതാവ് തിരഞ്ഞെടുത്തത് ബിഎംഡബ്ള്യുവിന്റെ ആഡംബര എസ്‌യുവിയായ എക്സ് 5 ആണ്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ളതാണ് അർഹാന്റെ പുതിയ വാഹനം. ഏകദേശം ഒരു കോടി രൂപയാണ് ഈ വാഹനത്തിനു വില വരുന്നത്.
2023 ൽ ഇന്ത്യൻ വിപണിയിലെത്തിയ വാഹനം ബിഎംഡബ്ള്യു നിരയിലെ ഇളമുറക്കാരനാണ്. മാറ്റം വരുത്തിയ ബമ്പറും എൽഇഡി ഹെഡ് ലൈറ്റുകളും 21 ഇഞ്ച് അലോയ് വീലുകളുമൊക്കെയാണ് ആദ്യ കാഴ്ചയിലെ എടുത്തു പറയേണ്ട സവിശേഷതകൾ. ബിഎംഡബ്ള്യുവിന്റെ ഐ ഡ്രൈവ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ. കൂടാതെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. എഡിഎഎസ്, ക്രൂസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറയോടു കൂടിയ പാർക്കിങ് അസിസ്റ്റ്, ആറ് എയർ ബാഗുകൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ വാഹനത്തിലുണ്ട്.
ബിഎംഡബ്ള്യു എക്സ് 5 നു രണ്ടു എൻജിൻ ഓപ്ഷൻ ആണ് വരുന്നത്. 3.0 ലീറ്റർ, 6 സിലിണ്ടർ പെട്രോൾ എൻജിനാണ് അതിലൊന്ന്. ഈ മോട്ടോർ 381 ബിഎച്ച്പി കരുത്തും 520 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. അടുത്ത എൻജിൻ ഓപ്ഷൻ ഡീസലാണ്. 3.0 ലീറ്റർ, 6 സിലിണ്ടർ തന്നെയാണത്. 286 ബി എച്ച് പി കരുത്തും 650 എൻ എം ടോർക്കും നൽകും ഈ എൻജിൻ. ഇരു എൻജിനുകൾക്കും 12 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുമുണ്ട്. രണ്ടു എൻജിനുകളിലും 48 V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർ 12 ബി എച്ച് പി കരുത്തും 200 എൻഎം ടോർക്കും ഉൽപാദിപ്പിക്കും.