നിസാൻ എക്സ് എക്‌സ് ട്രെയില്‍ എസ്‌യുവി ഇന്ത്യൻ വിപണിയിൽ. 49.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന (CBU) 150 എക്‌സ് ട്രെയില്‍ യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുക. മൂന്നു വര്‍ഷം/ഒരു ലക്ഷം കി.മീ വാറണ്ടിയുമായാണ് എക്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിസാൻ എക്സ് എക്‌സ് ട്രെയില്‍ എസ്‌യുവി ഇന്ത്യൻ വിപണിയിൽ. 49.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന (CBU) 150 എക്‌സ് ട്രെയില്‍ യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുക. മൂന്നു വര്‍ഷം/ഒരു ലക്ഷം കി.മീ വാറണ്ടിയുമായാണ് എക്‌സ് ട്രെയില്‍ നിസാന്‍ പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന് മൂന്നു വര്‍ഷം സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും നല്‍കും. 

പവര്‍ട്രെയിന്‍

ADVERTISEMENT

ഒറ്റ എന്‍ജിന്‍ ഓപ്ഷനിലാണ് എക്‌സ് ട്രെയില്‍ എത്തുന്നത്. 1.5 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോ ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിക്കുക. 12 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും വാഹനത്തിന്റെ കരുത്തും കാര്യക്ഷമതയും വര്‍ധിപ്പിക്കും. രണ്ടും ചേര്‍ന്ന് 163 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും നിസാന്‍ എക്‌സ് ട്രെയില്‍. റോഡിലെ ആവശ്യത്തിന് അനുസരിച്ച് പെര്‍ഫോമെന്‍സിലേക്കും ഇന്ധനക്ഷമതയിലേക്കും കംപ്രഷന്‍ റേഷ്യോ മാറ്റുന്ന നിസാന്റെ വേരിയബിള്‍ കംപ്രഷന്‍ ടെക്‌നോളജിയും എക്‌സ് ട്രെയിലില്‍. 

ഡിസൈന്‍

ADVERTISEMENT

രാജ്യാന്തര വിപണിയില്‍ 2021 മുതല്‍ വില്‍പനയിലുള്ള നാലാം തലമുറ നിസാന്‍ എക്‌സ് ട്രെയിലാണ് ഇന്ത്യയില്‍ എത്തുക. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ഇന്ത്യയിലെ എക്‌സ് ട്രെയില്‍. പല വിദേശ വിപണികളിലും 5 സീറ്റര്‍ ഓപ്ഷന്‍ കൂടിയുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാംപുകളും ഡാര്‍ക്ക് ക്രോം ഫിനിഷിങില്‍ വി മോഷന്‍ ഗ്രില്ലും പ്ലാസ്റ്റിക് ക്ലാഡിങ്ങോടു കൂടിയ റൗണ്ടഡ് വീല്‍ ആര്‍ക്കും ഡയമണ്ട് കട്ട് അലോയ് വീലുകളും എല്‍ഇഡി ടെയില്‍ ലാംപുകളും ഇന്ത്യന്‍ എക്‌സ് ട്രെയിലിലുണ്ട്. 

ഡയമണ്ട് ബ്ലാക്ക്, ഷാംപെയിന്‍ സില്‍വര്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ എക്‌സ് ട്രെയില്‍ എത്തും. 4,680 എംഎം നീളവും 1,840 എംഎം വീതിയും 1,725എംഎം ഉയരവുമുള്ള വാഹനമാണ് എക്‌സ് ട്രെയില്‍. വീല്‍ ബേസ് 2,705 എംഎം. 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 5.5 എം ടേണിങ് റേഡിയസും. 255/45 ആര്‍20 വലിപ്പമുള്ള ടയറുകള്‍. 

ADVERTISEMENT

ഫീച്ചറുകളും സുരക്ഷയും

ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, കീ ലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നീ ഫീച്ചറുകള്‍ ഉള്ളിലുണ്ട്. വ്യത്യസ്ത ഡ്രൈവ് മോഡുകളും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് ആന്റ് ക്രൂസ് കണ്‍ട്രോള്‍ സൗകര്യവും എക്‌സ് ട്രയലിലുണ്ട്. 

ഏഴ് എയര്‍ ബാഗുകള്‍, ഓട്ടമാറ്റിക് വൈപ്പര്‍, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ഇരിപ്പിടങ്ങളില്‍ രണ്ടാം നിരയില്‍ 40/20/40 സ്പ്ലിറ്റ് ഹോള്‍ഡിങ് സൗകര്യവും സ്ലൈഡിങ് ആന്റ് റീക്ലൈനിങ് ഫങ്ഷനും ഉണ്ടായിരിക്കും. മൂന്നാം നിരയില്‍ 50/50 സ്പ്ലിറ്റ് ഫോള്‍ഡിങ് ആന്റ് റീക്ലൈനിങ് ഫങ്ഷന്‍ ഉണ്ട്. 

എതിരാളികള്‍

ജീപ് മെറിഡിയന്‍ (29.49 ലക്ഷം-39.83 ലക്ഷം രൂപ), സ്‌കോഡ കോഡിയാക് (39.99 ലക്ഷം രൂപ), എംജി ഗ്ലോസ്റ്റര്‍ (38.80 ലക്ഷം രൂപ), ടൊയോട്ട ഫോര്‍ച്യൂണര്‍ (33.43 ലക്ഷം-51.44 ലക്ഷം രൂപ), എന്നിവരാണ് എക്‌സ് ട്രയിലിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികള്‍.

English Summary:

Nissan X Trail launched at Rs 49.92 Lakh