കർവ്, ഥാർ, ബസാൾട്ട്; ഈ മാസം വിപണിയിലെത്തുന്ന എസ്യുവികൾ ഏതൊക്കെ?
ഇന്ത്യന്‍ കാര്‍ വിപണിയുടെ ആഘോഷകാലം വരവായി. ഓഗസ്റ്റ് മുതല്‍ ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമായി പുതിയ കാറുകളും എസ് യു വികളും പുറത്തിറങ്ങും. കൂപെ എസ് യു വി എന്ന പുതിയ ജനകീയ കാര്‍ വിഭാഗം തന്നെ ഇക്കുറി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന എസ് യു വികളും കാറുകളും അവയുടെ വിലയും
ഇന്ത്യന്‍ കാര്‍ വിപണിയുടെ ആഘോഷകാലം വരവായി. ഓഗസ്റ്റ് മുതല്‍ ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമായി പുതിയ കാറുകളും എസ് യു വികളും പുറത്തിറങ്ങും. കൂപെ എസ് യു വി എന്ന പുതിയ ജനകീയ കാര്‍ വിഭാഗം തന്നെ ഇക്കുറി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന എസ് യു വികളും കാറുകളും അവയുടെ വിലയും
ഇന്ത്യന്‍ കാര്‍ വിപണിയുടെ ആഘോഷകാലം വരവായി. ഓഗസ്റ്റ് മുതല്‍ ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമായി പുതിയ കാറുകളും എസ് യു വികളും പുറത്തിറങ്ങും. കൂപെ എസ് യു വി എന്ന പുതിയ ജനകീയ കാര്‍ വിഭാഗം തന്നെ ഇക്കുറി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന എസ് യു വികളും കാറുകളും അവയുടെ വിലയും
ഇന്ത്യന്‍ കാര്‍ വിപണിയുടെ ആഘോഷകാലം വരവായി. ഓഗസ്റ്റ് മുതല്‍ ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമായി പുതിയ കാറുകളും എസ് യു വികളും പുറത്തിറങ്ങും. കൂപെ എസ് യു വി എന്ന പുതിയ ജനകീയ കാര്‍ വിഭാഗം തന്നെ ഇക്കുറി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന എസ് യു വികളും കാറുകളും അവയുടെ വിലയും വിശദാംശങ്ങളും പരിശോധിക്കാം.
നിസാന്‍ എക്സ് ട്രെയില്‍
നിസാ്ന എക്സ് ട്രെയിൽ കഴിഞ്ഞ ദിവസം വിപണിയിൽ എത്തിക്കഴിഞ്ഞു. 49.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജൂലൈയില്‍ നിസാന്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട എക്സ് ട്രെയിലിന്റെ പൂര്‍ണമായും നിര്‍മിച്ച യൂണിറ്റായാണ് വിപണിയിൽ എത്തുക. ജൂലൈ 26 മുതല്‍ ഒരു ലക്ഷം രൂപക്ക് എക്സ് ട്രെയില്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. ഈ മാസം തന്നെ എക്സ് ട്രെയില്‍ ഉടമകളുടെ അടുത്തെത്തുമെന്നാണ് പ്രതീക്ഷ. സ്കോഡ കോഡിയാക്, ഹ്യുണ്ടേയ് ടക്സണ്, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോക്സ്വാഗണ് ടിഗ്വാന്, ജീപ് മെറിഡിയന് എന്നിവരാണ് പ്രധാന എതിരാളികള്‍. മൂന്ന് സിലിണ്ടര്‍ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 161 ബിഎച്ച്പി കരുത്തും 300 ടോര്‍ക്കും പുറത്തെടുക്കും. മൈല്‍ഡ് ഹൈബ്രിഡിന്റെ പിന്തുണയുമുണ്ട്.
ടാറ്റ കര്‍വ്
കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് സ്റ്റൈലിഷായ കൂപെ എസ് യു വി മോഡലുമായാണ് ടാറ്റയുടെ വരവ്. 2022ല്‍ ടാറ്റ കര്‍വിന്റെ കണ്‍സെപ്റ്റ് മോഡല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. കര്‍വിന്റെ ഇവി മോഡലും പുറത്തിറങ്ങും. വലിയ ടച്ച് സ്ക്രീന്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ കര്വിനായി ടാറ്റ ഒരുക്കിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ ബോക്സും കര്വിനുണ്ടാവും. വില 12-18 ലക്ഷം രൂപ.
ടാറ്റ കര്‍വ്.ഇവി
ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന അഞ്ചാമത്തെ ഇവിയാണ് ടാറ്റ കര്‍വ്.ഇവി. ടിയാഗോ.ഇവി, ടിഗോര്‍.ഇവി, പഞ്ച്.ഇവി, നെക്സോണ്‍.ഇവി എന്നിവയാണ് ടാറ്റയുടെ വൈദ്യുത കാര്‍ മോഡലുകള്‍. ഓഗസ്റ്റ് ഏഴിന് ഐസിഇ മോഡലിനൊപ്പം തന്നെ ഇവി കര്‍വും എത്തും. ഇപ്പോഴും പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ആദ്യ കൂപെ എസ്യുവി മോഡലാണ് കര്‍വ്.ഇവി. വില 20-25 ലക്ഷം രൂപ.
മെഴ്സിഡീസ് എഎംജി ജിഎന്‍സി43 4മാറ്റിക് കൂപെ
ഓഗസ്റ്റ് എട്ടിനു തന്നെ മെഴ്സിഡീസ് ബെന്‍സ് ജിഎല്‍സി 43 കൂപെ എസ് യു വിയേയും പുറത്തിറക്കും. സ്റ്റാന്‍ഡേഡ് മോഡല്‍ ഇന്ത്യയിലെത്തി ഒരു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ജിഎല്‍സി മോഡലിന്റെ വരവ്. 415ബിഎച്ച്പി കരുത്തും 500എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്. വില 1.10-1.20 കോടി രൂപ.
ലംബോര്‍ഗിനി ഉറുസ് എസ്ഇ
ഉറുസിന്റെ മൂന്നാമത്തെ ഇന്ത്യന്‍ മോഡല്‍. ലംബോര്‍ഗിനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഹൈബ്രിഡ് എസ് യു വിയാണ് ഉറുസ് എസ് ഇ. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്ജിന്. 25.9 kWh ബാറ്ററിയുടെ ഹൈബ്രിഡ് പിന്തുണ. രണ്ടും ചേര്‍ന്ന് വാഹനത്തിന് 789ബിഎച്ച്പി കരുത്തും പരമാവധി 950 എന്‍എം ടോര്‍ക്കും നല്കുന്നു. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. വില 5 കോടി രൂപ.
മഹീന്ദ്ര ഥാര്‍ റോക്സ്
മഹീന്ദ്രയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ച് സ്വാതന്ത്ര്യദിനത്തില്‍. 5 ഡോര്‍ ഥാറിനെ ഥാര്‍ റോക്സ് എന്ന പേരിലാണ് എത്തിക്കുന്നത്. വ്യത്യസ്തമായ ഗ്രില്ലും ഹെഡ്ലാംപും അലോയ് വീലും ടെയില്‍ ലാംപുകളും നീളം കൂടിയ ഥാറിലുണ്ടാവും. 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ ഫീച്ചറുകളില്‍ സമ്പന്നമായിരിക്കും പുതിയ ഥാര്‍. വില 15-22 ലക്ഷം രൂപ.
സിട്രോണ്‍ ബസാള്‍ട്ട്
ഇന്ത്യയിലെത്തിക്കുന്ന സിട്രോണിന്റെ അഞ്ചാമത്തെ മോഡലാണ് ബസാള്‍ട്ട്. ഇതുവരെ ബസാള്‍ട്ടിന്റെ പുറം ചിത്രങ്ങള്‍ മാത്രമേ സിട്രോണ്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇന്റീരിയര്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. ഒപ്പം പവര്‍ട്രെയിന്‍ വിശദാംശങ്ങളും. സി3 എയര്‍ ക്രോസിന്റെ മാനുവല്‍ അല്ലെങ്കില്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സുള്ള 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബസാള്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്. വില 12-15 ലക്ഷം രൂപ.
എംജി ഇവി
എംഇ ഇന്ത്യയും ഓഗസ്റ്റ് അവസാനത്തോടെ എംജി ഇവി എന്ന പുതിയ കാറുമായെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് അവസാനത്തോടെ എത്തുന്ന ഈ മോഡല്‍ വൂളിങ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് വകഭേദമായിരിക്കും. 50.6kWh ബാറ്ററി പാക്കിന് 460 കീമി റേഞ്ച്. സിംഗിള്‍ മോട്ടോര്‍ 134 ബിഎച്ച്പി കരുത്തും പരമാവധി 200എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ജനകീയ ഇവി വിഭാഗത്തിലേക്കെത്തുന്ന എംജി ഇവിയുടെ വില 10-15 ലക്ഷം രൂപ.