ഔഡി ക്യു 5 എസ്യുവിയുടെ തിളക്കത്തിൽ ബോളിവുഡ് നടൻ
ആഡംബര വാഹനങ്ങൾ വാങ്ങുന്നതിൽ മുൻപന്തിയിലുള്ളവരാണ് സിനിമാതാരങ്ങൾ. അക്കൂട്ടത്തിലേക്കു ഔഡിയുടെ ക്യു 5 ബോൾഡ് എഡിഷനുമായി ഓടിച്ചു കയറുകയാണ് ബോളിവുഡ് താരം സൗരഭ് ശുക്ല. നടൻ എന്ന നിലയിൽ മാത്രമല്ലാതെ, തിരക്കഥാകൃത്തെന്ന രീതിയിലും പ്രശസ്തനാണ് ജോളി എൽ എൽ ബി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം

ആഡംബര വാഹനങ്ങൾ വാങ്ങുന്നതിൽ മുൻപന്തിയിലുള്ളവരാണ് സിനിമാതാരങ്ങൾ. അക്കൂട്ടത്തിലേക്കു ഔഡിയുടെ ക്യു 5 ബോൾഡ് എഡിഷനുമായി ഓടിച്ചു കയറുകയാണ് ബോളിവുഡ് താരം സൗരഭ് ശുക്ല. നടൻ എന്ന നിലയിൽ മാത്രമല്ലാതെ, തിരക്കഥാകൃത്തെന്ന രീതിയിലും പ്രശസ്തനാണ് ജോളി എൽ എൽ ബി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സൗരഭ് ശുക്ല. ജൂലൈയിൽ ഇന്ത്യയിലെത്തിയ ഈ എസ്‌യുവി കുറവ് എണ്ണം മാത്രമേ വിപണിയിലെത്തിയിട്ടുള്ളൂ. 72.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. മൻഹാട്ടൻ ഗ്രേ നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്ലേസിയർ വൈറ്റ്, നവര്ര ബ്ലൂ, മിത്തോസ് ബ്ലാക്ക്, ഡിസ്ട്രിക്റ്റ് ഗ്രീൻ എന്നീ നിറങ്ങളിലും ഈ എസ് യു വി ലഭ്യമാണ്.
ബ്ലാക്ക് സ്റ്റൈലിങ് പാക്കേജോടെയാണ് ഔഡിയുടെ ഈ ബോൾഡ് എഡിഷന്റെ വരവ്. അതിന്റെ ഭാഗമായി ഗ്രില്ലിൽ ഹൈ ഗ്ലോസ് ബ്ലാക്ക് അക്‌സെന്റ്സ്, എംബ്ലം, വിൻഡോയ്ക്കു ചുറ്റും, എക്സ്റ്റീരിയർ മിറർ, റൂഫ് റെയിൽ എന്നിവയിൽ കറുപ്പ് നിറം നൽകിയിരിക്കുന്നു. 19 ഇഞ്ച് ഔഡി സ്‌പോർട് വീലുകൾ, ഡാംപർ കൺട്രോൾ ഉള്ള സസ്പെൻഷൻ സിസ്റ്റം, എൽ ഇ ഡി ഹെഡ് ലാമ്പുകളും ടെയ്ൽ ലാമ്പുകളും ആറു വ്യത്യസ്തമായ ഡ്രൈവ് മോഡുകളുമുണ്ട്.
ഇന്റീരിയറിലേക്ക് വരുമ്പോൾ പനോരാമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 3 ഡി ഓഡിയോ അസ്സിസ്റ് നൽകുന്ന ബി ആൻഡ് ഒ പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്രൈവർ മെമ്മറിയോടു കൂടിയ പവർ ഫ്രന്റ് സീറ്റുകൾ, ഔഡി വിർച്യുൽ കോക്ക്പിറ്റ് പ്ലസ്, ഔഡി സ്മാർട്ട് ഫോൺ ഇന്റർഫേസ് തുടങ്ങിയ സവിശേഷതകളും ഈ എസ് യു വി യുടെ ആഡംബരം വർധിപ്പിക്കുന്നു. അറ്റ്ലസ് ബീജ് നിറമാണ് അകത്തളത്തിന്റെ ഭംഗി. ഒകാപി ബ്രൗൺ നിറത്തിലുള്ള ലെതറിൽ പിയാനോ ബ്ലാക്ക് ഇൻലെയ്സ് നൽകിയ അപ്ഹോൾസ്റ്ററി. സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുള്ളതു കൊണ്ടുതന്നെ എട്ട് എയർ ബാഗുകൾ.
2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. പരമാവധി 265 ബി എച്ച് പി പവറും 370 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ഗിയർ ബോക്‌സാണ്. ഔഡി ക്യു 5 ന്റെ ഉയർന്ന വേഗം 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 6.1 സെക്കൻഡ് മതിയാകും.