സിട്രോണിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മോഡൽ ബസാൾട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉടൻ തന്നെ വിപണിയിലെത്തുന്ന വാഹനത്തിന് രണ്ട് പെട്രോൾ എൻജിൻ മോഡലുകളുണ്ടാകും. 1.2 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എൻജിനും 1.2 ലീറ്റർ ടർബൊ പെട്രോൾ എൻജിനുമാണ് വാഹനത്തിന്. 1.2 ലീറ്റർ എൻജിൻ 82 എച്ച്പി കരുത്തും 115 എൻഎം ടോർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിട്രോണിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മോഡൽ ബസാൾട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉടൻ തന്നെ വിപണിയിലെത്തുന്ന വാഹനത്തിന് രണ്ട് പെട്രോൾ എൻജിൻ മോഡലുകളുണ്ടാകും. 1.2 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എൻജിനും 1.2 ലീറ്റർ ടർബൊ പെട്രോൾ എൻജിനുമാണ് വാഹനത്തിന്. 1.2 ലീറ്റർ എൻജിൻ 82 എച്ച്പി കരുത്തും 115 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ടർബൊ ചാർജിഡ് പെട്രോൾ എൻജിൻ 110 എച്ച്പി കരുത്ത് നൽകും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് 1.2 ലീറ്റർ എൻജിനിൽ. 1.2 ലീറ്റർ ടർബൊ ചാർജ്ഡ് പെട്രോൾ എൻജിനിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകൾ ഉപയോഗിക്കുന്നു. 

പെട്രോൾ മാനുവൽ മോഡൽ ലീറ്ററിന് 18 കിലോമീറ്റർ ഇന്ധനക്ഷമതയും ടർബോ പെട്രോള്‍ മനുവൽ മോഡല്‍ 19.5 കിലോമീറ്ററും ഓട്ടമാറ്റിക് 18.7 കിലോമീറ്ററും ഇന്ധനക്ഷമത നൽകുമെന്ന് സിട്രോൺ അവകാശപ്പെടുന്നു. 

ADVERTISEMENT

എക്സ്റ്റീരിയര്‍
സിട്രോണിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ ഹെഡ്‌ലൈറ്റ് തന്നെയാണ് ബസാള്‍ട്ടിലുമുള്ളത്. സി3 എയര്‍ക്രോസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള മെലിഞ്ഞ ഡിആര്‍എല്ലുകള്‍. മുന്നില്‍ ക്രോം ഫിനിഷ്ഡ് ലോഗോയും സി3 എയര്‍ക്രോസിനെ ഓര്‍മിപ്പിക്കും. ചതുരരൂപത്തിലുള്ള വീല്‍ ആര്‍ക്കുകള്‍. കൂപ്പെ രൂപം നല്‍കുന്ന പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍. 

ഇന്റീരിയറും, സൗകര്യങ്ങളും

സി3 എയര്‍ക്രോസിന് സമാനമായ കാബിനാണ് ബസാള്‍ട്ടിലും. പുതിയ എച്ച്‌വിഎസി പാനലാണ്. വലിയ മുൻ ആംറെസ്റ്റും നൽകിയിട്ടുണ്ട്. സെഗ്‌മെന്റിൽ തന്നെ ആദ്യമായി റിയർ സീറ്റിന് തൈ സപ്പോർട്ട് നൽകിയിട്ടുണ്ട്. 470 ലീറ്റർ ലഗേജ് സ്പെയ്സുണ്ട് ബസാൾട്ടിന്. കൂടാതെ 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്യൂബ് രൂപത്തിലുള്ള എസി വെന്റുകള്‍, ലെതര്‍ സീറ്റുകള്‍ എന്നിവയാണ് ഉള്ളിലെ പ്രധാന സൗകര്യങ്ങള്‍. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സൗകര്യവും ബസാള്‍ട്ടിലുണ്ട്. 

ADVERTISEMENT

കൂടുതല്‍ സ്റ്റോറേജ് സൗകര്യമുള്ളതും വലുതുമായ ആംറെസ്റ്റാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. സ്റ്റോറേജ് ഓപ്ഷനില്ലാത്ത ഡ്രൈവര്‍ക്കു മാത്രമായുള്ള ആംറെസ്റ്റുമുണ്ട്. പിന്നില്‍ രണ്ട് കപ്‌ഹോള്‍ഡറുകളും ഒരു ഫോണ്‍ ഹോള്‍ഡറുമുള്ള ആംറെസ്റ്റാണ്. ഹെഡ് റെസ്റ്റുകള്‍ക്ക് പുതിയ രൂപവും നിറവും നല്‍കിയിരിക്കുന്നു. ബസാള്‍ട്ടിന്റെ ഫീച്ചറുകളില്‍ ചിലതെങ്കിലും ഭാവിയില്‍ സി3 എയര്‍ ക്രോസിനും സി3ക്കും ലഭിക്കാനും സാധ്യതയുണ്ട്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബസാള്‍ട്ട് എസ് യു വിയുടെ കരുത്ത്. 6 സ്പീഡ് മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ ഓപ്ഷനുകള്‍.  

വിലയും വരവും

സി3 എയര്‍ക്രോസിന് മുകളിലായിട്ടാണ് ബസാള്‍ട്ടിനെ സിട്രോണ്‍ വില്‍പനക്കുവെക്കുക. പ്രതീക്ഷിക്കുന്ന വില 11 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ. 7 സീറ്റര്‍ എസ് യു വിയാണെങ്കില്‍ വില 9.11 ലക്ഷം മുതല്‍ 14.11 ലക്ഷം രൂപ വരെ വിപുലമാവുകയും ചെയ്യും.

English Summary:

Citroen Basalt India Launch Details