ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനം ഇതാണ്; അറിയാം ഈ മികച്ച കാറുകളെ
Mail This Article
വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് മോട്ടോഴ്സ്. ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ഹ്യുണ്ടേയ് ക്രേറ്റ. 17350 യൂണിറ്റ് വിൽപനയുമായി ക്രേറ്റ ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം മാരുതി സുസുക്കി ഹാച്ച്ബാക്ക് സ്വിഫ്റ്റിനാണ്, വിൽപന 16845 യൂണിറ്റ്.
ക്രേറ്റ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 23 ശതമാനം വളർച്ച നേടിയപ്പോൾ സ്വിഫ്റ്റിന്റെ വിൽപനയിൽ 6 ശതമാനം വളർച്ച ഇടിവുണ്ടായി. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് വിൽപനയിൽ 9.6 ശതമാനം ഇടിവ് നേടിയെങ്കിലും ഇന്ത്യയിൽ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന നിർമാതാക്കളുടെ പട്ടികയിൽ മാരുതി തന്നെയാണ് ഒന്നാമൻ. ജൂലൈ മാസത്തെ വിൽപന 137463 യൂണിറ്റ്. വിൽപനയിൽ 3.3 ശതമാനം ഇടിവുമായി ഹ്യുണ്ടേയ് രണ്ടാമതെത്തി. 49013 യൂണിറ്റ് വിൽപനയുമായാണ് ഹ്യുണ്ടേയ് രണ്ടാം സ്ഥാനത്ത് എത്തിയത്.
മൂന്നാം സ്ഥാനത്ത് എത്തിയ ടാറ്റയ്ക്കും വിൽപനയിൽ 3.3 ശതമാനം ഇടിവാണ്. വിൽപന 44727 യൂണിറ്റ്. 41623 യൂണിറ്റ് വിൽപനയുമായി മഹീന്ദ്രയാണ് നാലാമൻ, വളർച്ച 15 ശതമാനം. 42.3 ശതമാനം വളർച്ചയും 29533 യൂണിറ്റ് വിൽപനയുമായി ടൊയോട്ട അഞ്ചാമതുമെത്തി. കിയ (20507 യൂണിറ്റ്), ഹോണ്ട (4624 യൂണിറ്റ്), എംജി (4572 യൂണിറ്റ്), ഫോക്സ്‍വാഗൺ (3407 യൂണിറ്റ്), റെനോ (3832 യൂണിറ്റ്), എന്നിവരാണ് ആദ്യ പത്തിൽ എത്തിയ നിർമാതാക്കൾ.
ആദ്യ പത്തിലെ വാഹനങ്ങൾ ഇവർ
01. ഹ്യുണ്ടേയ് ക്രേറ്റ്– 17350 യൂണിറ്റ് (14062–ജൂലൈ 2023)
02. മാരുതി സുസുക്കി സ്വിഫ്റ്റ്– 16854 യൂണിറ്റ് (17896–ജൂലൈ 2023)
03. മാരുതി സുസുക്കി വാഗൺആർ– 16191 യൂണിറ്റ് (12970–ജൂലൈ 2023)
04. ടാറ്റ പഞ്ച്– 16121 യൂണിറ്റ് (12019–ജൂലൈ 2023)
05. മാരുതി സുസുക്കി എർട്ടിഗ– 15701 യൂണിറ്റ് (14352–ജൂലൈ 2023)
06. മാരുതി സുസുക്കി ബ്രെസ– 14676 യൂണിറ്റ് (16543–ജൂലൈ 2023)
07. ടാറ്റ നെക്സോൺ– 13902 യൂണിറ്റ് (12037–ജൂലൈ 2023)
08. മഹീന്ദ്ര സ്കോർപ്പിയോ – 12237 യൂണിറ്റ് (10522–ജൂലൈ 2023)
09. മാരുതി സുസുക്കി ഇക്കോ– 11916 യൂണിറ്റ് (12037–ജൂലൈ 2023)
10. മാരുതി സുസുക്കി ഡിസയർ– 11647 യൂണിറ്റ് (13395–ജൂലൈ 2023)