ADVERTISEMENT

റോഡ്‌സ്റ്റര്‍ എക്‌സ്, റോഡ്‌സ്റ്റര്‍, റോഡ്‌സ്റ്റര്‍ പ്രൊ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ഒല. വ്യത്യസ്ത മോഡലുകളിലായി ലഭിക്കുന്ന് ഇലക്ട്രിക് ബൈക്കിന്റെ വില 75,000 മുതല്‍ 2.50 ലക്ഷം രൂപ വരെയാണ്. 2025ല്‍ ഈ മൂന്നു ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ മോഡലുകളും 2025 തുടക്കത്തില്‍ വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികളും എന്നിങ്ങനെ വന്‍ പ്രഖ്യാപനങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു രണ്ടു വര്‍ഷത്തേക്കുള്ള ഭാവി പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒലയുടെ സങ്കല്‍പ് 2024. 

ola-roadster-x

ഒല റോഡ്സ്റ്റര്‍ എക്‌സ്

റോഡ്‌സ്റ്റര്‍ എക്‌സിന്റെ 2.5kWh അടിസ്ഥാന വകഭേദത്തിന്റെ വില 75,000 രൂപയാണ്. 3.5kWh വകഭേദത്തിന് 85,000 രൂപയും 4.5kWh വകഭേദത്തിന് ഒരു ലക്ഷം രൂപയുമാണ് ഒല വിലയിട്ടിരിക്കുന്നത്. 4.5kWh റോഡ്‌സ്റ്റര്‍ എക്‌സ് 2.8 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-40കിലോമീറ്റര്‍ വേഗതയിലേക്കെത്തുമെന്ന് ഒല സാക്ഷ്യപ്പെടുത്തുന്നു. പരമാവധി വേഗത മണിക്കൂറില്‍ 124 കീമി. റേഞ്ച് 200 കീമി. 

ഡിസ്‌ക് ബ്രേക്ക് വിത്ത് സിബിഎസ്(കോംബി ബ്രേക്കിങ് സിസ്റ്റം), 4.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, മൂന്ന് റൈഡിങ് മോഡുകള്‍(സ്‌പോര്‍ട്, നോര്‍മല്‍, ഇകോ) എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 2026 പകുതിയോടെ റോഡ്‌സ്റ്റര്‍ എക്‌സ് വിപണിയിലെത്തും. 

ola-roadster

ഒല റോഡ്‌സ്റ്റര്‍ 

13kW മോട്ടോറുമായെത്തുന്ന റോഡ്‌സ്റ്റര്‍ 3.5kWh, 4.5kWh, 6kWh വകഭേദങ്ങളിലെത്തുന്നു. വില യഥാക്രമം 1.05 ലക്ഷം, 1.20 ലക്ഷം, 1.40 ലക്ഷം രൂപ. രണ്ടു സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-40കീമി വേഗതയിലേക്കെത്തും. പരമാവധി വേഗത മണിക്കൂറില്‍ 126 കീമി. റേഞ്ച് 248 കീമി. നാലു റൈഡിങ് മോഡുകള്‍(ഹൈപ്പര്‍, സ്‌പോര്‍ട്, നോര്‍മല്‍, ഇകോ). 6.8 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീനും ഒല റോഡ്‌സ്റ്ററിലുണ്ടാവും. 

ക്രൂസ് കണ്‍ട്രോള്‍, പ്രോക്‌സിമിറ്റി അണ്‍ലോക്ക്, സ്മാര്‍ട്ട് വാച്ച് ആപ്പ് ഇന്റഗ്രേഷന്‍ എന്നിവക്കൊപ്പം എഐ പവേഡ് ഫീച്ചറുകളും ഒല റോഡ്‌സറ്ററിലുണ്ടാവും. സുരക്ഷക്കായി ഡിസ്‌ക് ബ്രേക്കും സിംഗിള്‍ ചാനല്‍ എബിഎസും. വളവുകളില്‍ സുരക്ഷ ഉറപ്പിക്കാന്‍ എബിഎസ്. 2026 ആദ്യ പകുതിയില്‍ ഒല റോഡ്‌സറ്റര്‍ വിപണിയിലെത്തും. 

ola-roadster-pro

റോഡ്‌സ്റ്റര്‍ പ്രൊ

105എന്‍എം പരമാവധി ടോര്‍ക്ക് പുറത്തെടുക്കുന്ന 52kW മോട്ടോറാണ് റോഡ്‌സ്റ്റര്‍ പ്രോയുടെ കരുത്ത്. 8kWh, 16kWh എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ക്ക് വില യഥാക്രമം രണ്ട് ലക്ഷവും 2.50 ലക്ഷം രൂപയും. മണിക്കൂറില്‍ 0-60 കീമി വേഗതയിലേക്ക് 1.9 സെക്കന്‍ഡില്‍ കുതിച്ചെത്തും. പരമാവധി വേഗത മണിക്കൂറില്‍ 194 കീമി. 16kWh ബാറ്ററിക്ക് റേഞ്ച് 579 കീമി. 

10 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, യുഎസ്ഡി ഫോര്‍ക്, ഡ്യുവല്‍ ചാനല്‍ എബിഎസ്, നാല് റൈഡിങ് മോഡുകള്‍, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, മൂന്നു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, വളവുകളില്‍ സുരക്ഷക്ക് എബിഎസ്, വീലീ ആന്റ് സ്‌റ്റോപീ കണ്‍ട്രോള്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍. 2027 ആദ്യപകുതിയില് റോഡ്‌സ്റ്റര്‍ പ്രൊ നിരത്തിലെത്തും. 

ഭാരത് 4680

2025 മുതല്‍ സ്വന്തം വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററിയെന്ന വലിയ പ്രഖ്യാപനവും ഒല സ്വാതന്ത്ര്യദിനത്തില്‍ നടത്തിയിയിട്ടുണ്ട്. നിലവില്‍ ഒലയുടെ ഫാക്ടറിയില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ബാറ്ററികള്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ ഒലക്ക് കൂടുതല്‍ അനുകൂലമായേക്കും. നിലവിലുള്ള ബാറ്ററികളേക്കാള്‍ അഞ്ചിരട്ടി കാര്യക്ഷമത കൂടുതലാണ് തങ്ങളുടെ ബാറ്ററികള്‍ക്കെന്നാണ് ഒലയുടെ അവകാശവാദം. 1000 ചാര്‍ജ് സൈക്കിളിലേറെ ആയുസുള്ള ഈ ബാറ്ററികളില്‍ ഫാസ്റ്റ് ചാര്‍ജിങും സാധ്യമാണെന്ന് ഒല അവകാശപ്പെടുന്നുണ്ട്.

English Summary:

Ola Launches Roadster X, Roadster & Roadster Pro: Electric Revolution on Wheels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com