മൈക്രോ എസ് യു വി വിഭാഗത്തിലേക്ക് പുതിയ മോഡലിനെ സുസുക്കി അവതരിപ്പിക്കുന്നുവെന്ന സൂചനയുമായി ഹ‌സ്‌ലറിന്റെ റോഡ് ടെസ്റ്റ് ദൃശ്യങ്ങള്‍ പുറത്ത്. ജപ്പാനിലെ ജനപ്രിയ ചെറു കാര്‍ വിഭാഗമായ കെയ് കാറുകളിലെ താരമായ ഹ‌സ്‌ലറിന്റെ വരവ് മറ്റു പല കമ്പനികളുടേയും നെഞ്ചിടിപ്പു കൂട്ടും. മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോ എസ് യു വി വിഭാഗത്തിലേക്ക് പുതിയ മോഡലിനെ സുസുക്കി അവതരിപ്പിക്കുന്നുവെന്ന സൂചനയുമായി ഹ‌സ്‌ലറിന്റെ റോഡ് ടെസ്റ്റ് ദൃശ്യങ്ങള്‍ പുറത്ത്. ജപ്പാനിലെ ജനപ്രിയ ചെറു കാര്‍ വിഭാഗമായ കെയ് കാറുകളിലെ താരമായ ഹ‌സ്‌ലറിന്റെ വരവ് മറ്റു പല കമ്പനികളുടേയും നെഞ്ചിടിപ്പു കൂട്ടും. മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന്റെ വിശ്വാസ്യതയില്‍ ഹ‌സ്‌ലര്‍ ഇന്ത്യയിലെത്തിയാല്‍ ടാറ്റ പഞ്ചിന്റേയും ഹ്യുണ്ടേയ് എക്സ്റ്ററിന്റേയുമെല്ലാം വില്‍പനയെ അത് നേരിട്ടു ബാധിക്കാനിടയുണ്ട്. 

ജനങ്ങളുടെ താല്‍പര്യം തിരിച്ചറിഞ്ഞ് മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ കാലങ്ങളായി മികവു പുലര്‍ത്തിയിട്ടുള്ളവരാണ് മാരുതി സുസുക്കി. യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അവര്‍ അടുത്തിടെ നയം വ്യക്തമാക്കിയതുമാണ്. ബ്രസ, ഫ്രോങ്‌സ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ മോഡലുകളുടെ വിജയവും ഈ തീരുമാനത്തിന് കമ്പനിയെ പ്രേരിപ്പിച്ചിരിക്കാം. 

ADVERTISEMENT

പരമ്പരാഗമായി ചെറുകാറുകളെ ഇഷ്ടപ്പെട്ടിരുന്ന ആദ്യമായി കാര്‍ വാങ്ങുന്നവര്‍ പോലും ഇപ്പോള്‍ ക്രോസ് ഓവറുകളിലേക്കും എസ് യു വികളിലേക്കും എം പി വികളിലേക്കും കളം മാറ്റി ചവിട്ടുന്ന പ്രവണത ഇന്ത്യന്‍ കാര്‍ വിപണിയില്‍ കാണുന്നുണ്ട്. ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട് സുസുക്കി ഹസ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ അത് വിപണിയെ സ്വാധീനിക്കാനാണ് സാധ്യത. ഇതുവരെ ഹ‌സ്‌ലറിന്റെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് മാരുതി സുസുക്കി ഒരക്ഷരം പോലും ഔദ്യോഗികമായി മിണ്ടിയിട്ടില്ല. അപ്പോഴും ന്യൂഡല്‍ഹിയിലെ റോഡുകളില്‍ നടത്തിയ ഹസ്ലറിന്റെ ടെസ്റ്റ് ഡ്രൈവ് കമ്പനിയുടെ ചാട്ടം എങ്ങോട്ടാണെന്നതിന്റെ സൂചനയും നല്‍കുന്നു. 

കുഞ്ഞന്‍ ഹ‌സ്‌ലര്‍

ADVERTISEMENT

സുസുക്കി ഹ‌സ്‌ലര്‍ എന്ന മൈക്രോ എസ് യു വി 2014ലാണ് രാജ്യാന്തര വിപണിയില്‍ പുറത്തിറക്കുന്നത്. മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ മൈക്രോ എസ് യു വിയായ എസ് പ്രസോയേക്കാള്‍ ചെറിയ വാഹനമാണ് ഹ‌സ്‌ലര്‍. ബോക്‌സി ടോള്‍ ബോയ് ഡിസൈനാണ് ഹ‌സ്‌ലറിന്. 3,300 എംഎം നീളം, 1,680 എംഎം ഉയരം, 2,400 എംഎം വീല്‍ബേസ്. ഇന്ത്യന്‍ കാര്‍ വിപണിയിലെ കുഞ്ഞന്മാരായ ഓള്‍ട്ടോ കെ10, എംജി കോമറ്റ് ഇവി എന്നിവര്‍ക്കൊപ്പമാണ് വലിപ്പത്തില്‍ ഹ‌സ്‌ലറുടെ സ്ഥാനം. ഈ വലിപ്പക്കുറവ് ഹ‌സ്‌ലറിന്റെ കാര്യത്തില്‍ തിരിച്ചടിയാവാനുള്ള സാധ്യത തള്ളാനുമാവില്ല.

തിരക്കേറിയ നഗരയാത്രകള്‍ക്ക് അനുയോജ്യമാണ് മൈക്രോ എസ് യു വി ഹ‌സ്‌ലര്‍. അതുകൊണ്ടുതന്നെ വലിപ്പവും വമ്പത്തരവും കണക്കിലെടുക്കാതെ പ്രായോഗികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ ഹസ്ലറിനെ സ്വീകരിക്കാനും ഇടയുണ്ട്. തിരക്കേറിയ റോഡുകളിലൂടെ അനായാസം പോവുന്നതിനും എളുപ്പം പാര്‍ക്കു ചെയ്യുന്നതിനും ഹ‌സ്‌ലറിന് സാധിക്കും. നാച്ചുറലി അസ്പയേഡ്, ടര്‍ബോചാര്‍ജ്ഡ് വിഭാഗങ്ങളില്‍  660 സിസി പെട്രോള്‍ എന്‍ജിന്‍ ലഭ്യമാവും. ടര്‍ബോ ചാര്‍ജ്ഡില്‍ 64 ബിഎച്ച്പി കരുത്തും നാച്ചുറലി അസ്പയേഡ് എന്‍ജിനില്‍ 48 ബിഎച്ച്പി കരുത്തും പുറത്തെടുക്കും. മാനുവല്‍ ഗിയര്‍ബോക്‌സില്ല, സിവിടി മാത്രം. ഓള്‍വീല്‍ഡ്രൈവ് ഒരു ഓപ്ഷനായി സുസുക്കി നല്‍കാനും സാധ്യതയുണ്ട്. വൈവിധ്യങ്ങളാല്‍ അമ്പരപ്പിക്കുന്ന ഇന്ത്യയിലെ കാര്‍ വിപണിയില്‍ സ്വന്തം നിലക്ക് വിപണി കണ്ടെത്താന്‍ സാധ്യതയുള്ള മോഡലുകളിലൊന്നായിരിക്കും ഹ‌സ്‌ലര്‍. 

English Summary:

Suzuki Hustler Spotted Testing: Tata Punch and Hyundai Exter on High Alert