മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ആവേശമായിരുന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ബിഎസ്എ വീണ്ടും ഇന്ത്യയിലെത്തി. ഗോള്‍ഡ് സ്റ്റാര്‍ 650 എന്ന രാജ്യാന്തര മോഡലിലൂടെയാണ് ബിഎസ്എ വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ആറ് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 2.99 ലക്ഷം രൂപ മുതൽ 3.34 ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ആവേശമായിരുന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ബിഎസ്എ വീണ്ടും ഇന്ത്യയിലെത്തി. ഗോള്‍ഡ് സ്റ്റാര്‍ 650 എന്ന രാജ്യാന്തര മോഡലിലൂടെയാണ് ബിഎസ്എ വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ആറ് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 2.99 ലക്ഷം രൂപ മുതൽ 3.34 ലക്ഷം രൂപ വരെയാണ്. 

 മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് 2021ല്‍ ബിഎസ്എയെ വീണ്ടും വിപണിയില്‍ അവതരിപ്പിച്ചത്. യൂറോപില്‍ അടക്കം 23 രാജ്യങ്ങളില്‍ നിലവില്‍ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വില്‍പനക്കെത്തുന്നുണ്ട്.

ADVERTISEMENT

തോക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയായാണ് 1861ല്‍ ബര്‍മിങ്ഹാം ആംസ് കമ്പനി(ബിഎസ്എ) ആരംഭിക്കുന്നത്. 1903 ആയപ്പോഴേക്കും മോട്ടോര്‍ സൈക്കിള്‍ ബിസിനസിലേക്ക് ബിഎസ്എ ശ്രദ്ധ ചെലുത്തി തുടങ്ങി. ആദ്യ മോട്ടോര്‍ സൈക്കിള്‍ 1910ലാണ് ബിഎസ്എ പുറത്തിറങ്ങുന്നത്. വൈകാതെ ലോകത്തെ തന്നെ ഒന്നാം നമ്പര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയായി ബിഎസ്എ മാറി. 1960കളിലും 70കളിലും മോശം മാനേജ്‌മെന്റും ഉത്പന്ന വൈവിധ്യമില്ലായ്മയും ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള വെല്ലുവിളിയുമെല്ലാം ചേര്‍ന്ന് അവിശ്വസനീയമായ വേഗത്തില്‍ ബിഎസ്എ തകര്‍ന്നു. 

ഗുണനിലവാരവും വിശ്വാസ്യതയുമായിരുന്നു ബിഎസ്എയുടെ പ്രധാന വിപണിമൂല്യം. മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഹൃദയത്തില്‍ എക്കാലത്തും ബിഎസ്എക്ക് അതുകൊണ്ടു തന്നെ സ്ഥാനമുണ്ടായിരുന്നു. 1970കളില്‍ ബിഎസ്എ മോട്ടോര്‍ സൈക്കിളുകള്‍ വേഗതയില്‍ അടക്കം റെക്കോഡുകള്‍ തീര്‍ത്തിരുന്നു. 1973ലാണ് വിവിധ പ്രതിസന്ധികളെ തുടര്‍ന്ന് ബിഎസ്എ മോട്ടോര്‍സൈക്കിളിന് അടച്ചുപൂട്ടേണ്ടി വന്നത്. 

ADVERTISEMENT

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലം മുതല്‍ക്കേ ഇന്ത്യയില്‍ ബിഎസ്എ മോട്ടോര്‍സൈക്കിളുകള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇന്നും അത്തരം ബൈക്കുകള്‍ വിന്റേജ് മോട്ടോര്‍ സൈക്കിളുകള്‍ സൂക്ഷിക്കുന്നവരുടെ പക്കലുണ്ട്. 2021ല്‍ ക്ലാസിക് ലെജന്‍ഡ്‌സ് ഏറ്റെടുക്കാനെത്തിയതോടെയാണ് ബിഎസ്എ മോട്ടോര്‍സൈക്കിളിന് വീണ്ടും പുതു ജീവന്‍ ലഭിച്ചത്. ജാവ, യെസ്ഡി തുടങ്ങിയ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡുകളെ പുനരുജ്ജീവിപ്പിച്ച ചരിത്രമുള്ളവരാണ് ക്ലാസിക് ലെജന്‍ഡ്‌സ്. 

പെര്‍ഫോമെന്‍സും നൊസ്റ്റാള്‍ജിയയും ആധുനിക ഫീച്ചറുകളും ചേര്‍ത്ത് നിര്‍മിക്കുന്ന ഗോള്‍ഡ് സ്റ്റാര്‍ 650 എന്ന ബിഎസ്എ മോട്ടോര്‍സൈക്കിള്‍ നിരവധി പേരെ സ്വാഭാവികമായും ആകര്‍ഷിക്കുന്നുണ്ട്.  1960കളില്‍ വിപണിയിലുണ്ടായിരുന്ന ബിഎസ്എയുടെ ഗോള്‍ഡ് സ്റ്റാര്‍ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ മോഡലിനെ പുറത്തിറക്കുന്നത്. ടിയര്‍ ഡ്രോപ് ഇന്ധന ടാങ്കും വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ഡിആര്‍എല്ലുകളും സ്‌പോക് വീലുകളും ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650യിലുണ്ട്. സിംഗിള്‍ സീറ്റിലെത്തുന്ന ഈ മോട്ടോര്‍ സൈക്കിളില്‍ ലൈറ്റ് അലൂമിനിയം റിമ്മും അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. 

ADVERTISEMENT

652സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് ഗോള്‍ഡ് സ്റ്റാര്‍ 650യുടെ കരുത്ത്. 45ബിഎച്ച്പി കരുത്തും പരമാവധി 55എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. രാജ്യാന്തര മാര്‍ക്കറ്റിലും ഇതേ സ്‌പെസിഫിക്കേഷനിലാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 പുറത്തിറക്കിയിരിക്കുന്നത്. 

English Summary:

BSA Motorcycles Roar Back to Life in India with Gold Star 650

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT